Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വെട്ടില്‍; ഏക സിവില്‍ കോഡിനെ തള്ളി എഐഎഡിഎംകെ... '2019ല്‍ പറഞ്ഞത് നോക്കൂ'

ചെന്നൈ: ഏക സിവില്‍ കോഡ് (യുസിസി) നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി സഖ്യ കക്ഷികളുടെ നിലപാട്. തമിഴ്‌നാട്ടിലെ ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെ സിവില്‍ കോഡിനെതിരെ രംഗത്തുവന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമി പറഞ്ഞു.

ബിജെപിയുമായി സഖ്യത്തിലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പാര്‍ട്ടികളും യുസിസിക്കെതിരെ രംഗത്തുവന്നിരുന്നു. അതേസമയം, പ്രമുഖ സഖ്യകക്ഷിയായ എഐഎഡിഎംകെ എതിര്‍ത്ത് രംഗത്തുവന്നത് ബിജെപിക്ക് ക്ഷീണമാകും. തങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. യുസിസി സംബന്ധിച്ച നിലപാട് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

aiadmk-ucc

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യം ചേര്‍ന്നായിരുന്നു എഐഡിഎംകെ മല്‍സരിച്ചത്. ഏക സിവില്‍ കോഡിന് വേണ്ടി ഭരണഘടനയില്‍ യാതൊരു മാറ്റവും വരുത്തരുതെന്നും അത് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുമെന്നുമാണ് പ്രകടന പത്രികയില്‍ എഐഎഡിഎംകെ പറയുന്നത്. ആ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് എടപ്പാടി വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും യുസിസിയെ എതിര്‍ക്കുകയാണ്. എഐഎഡിഎംകെ ഇക്കാര്യത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുമോ എന്ന ചോദ്യങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ തമിഴ്‌നാട്ടില്‍ യുസിസി വിഷയത്തില്‍ ബിജെപി ഒറ്റപ്പെടുകയാണ്. യുസിസിയെ ശക്തമായി എതിര്‍ക്കുമെന്ന് നേരത്തെ ഡിഎംകെ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ പ്രബല പാര്‍ട്ടികളെല്ലാം എതിര്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളിയാകും.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ രാജ്യത്ത് വര്‍ഗീയത വളര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് എന്നാണ് ഡിഎംകെയുടെ നിലപാട്. അതേസമയം, എഐഎഡിഎംകെ എതിര്‍ത്തതോടെ മാധ്യമങ്ങള്‍ ബിജെപിയുടെ പ്രതികരണം തേടി. യുസിസി ഒരു മതത്തിനും എതിരല്ലെന്നും എഐഎഡിഎംകെ നിലപാട് ഭാവിയില്‍ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പ്രതികരിച്ചു.

എഐഎഡിഎംകെ നിലപാട് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യം ചേരുമെന്ന് എടപ്പാടി പളനിസ്വാമി അടുത്തിടെ പറഞ്ഞിരുന്നു. 2019ല്‍ യുസിസിയെ എതിര്‍ത്ത എഐഎഡിഎംകെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചിരുന്നു. ഇവരുടെ പിന്തുണ സിഎഎക്ക് ലഭിച്ചത് തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്ന് മനസിലാക്കിയ എഐഎഡിഎംകെ പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. സിഎഎ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് എഐഎഡിഎംകെക്ക് കിട്ടിയത്. ഡിഎംകെ മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുകയും ചെയ്തു. ബിജെപിയുമായുള്ള സഖ്യമാണ് തിരിച്ചടിയായത് എന്ന് എഐഎഡിഎംകെ നേതാക്കളായ സിവി ഷണ്‍മുഖവും അന്‍വര്‍ രാജയും കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+