കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരെ ലക്ഷ്യം വെച്ച് മോദി സര്‍ക്കാര്‍! വന്‍ പദ്ധതികള്‍.. 2022 ഓടെ കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ഷകരെ ചാക്കിടാൻ മോദിയുടെ ബജറ്റ് | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ചുള്ള മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് പാര്‍ലമെന്‍റില്‍ മന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങി. സുസ്ഥിര, അഴിമതി രഹിത ഭരണം കാഴ്ചവെയ്ക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചെന്ന് മന്ത്രി അവകാശപ്പെട്ടു. 2022 ഓടെ രാജ്യം സമഗ്ര പുരോഗതി കൈവരിക്കും. മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ ആത്മവിശ്വാസം തിരിച്ചു നല്‍കിയെന്നും മന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് അവതരണ പ്രസംഗത്തില്‍ പറഞ്ഞു.

 goyald-1549001908.jpg

കര്‍ഷകരെ ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ ബജറ്റില്‍ അവതരിപ്പിച്ചുണ്ട്. 2022 ഓടെ കര്‍ശകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കും. രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ വരെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന പദ്ധതിയും നടപ്പാക്കും.2018 ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുക.. മൂന്ന് ഘട്ടങ്ങളായി പണം കര്‍ഷകരില്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി 75,000 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

ജനപ്രിയ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു.ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കും.ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവ് നല്‍കുമെന്നും കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് നല്‍കുമെന്നും ബജറ്റില്‍ മന്ത്രി പറഞ്ഞു.

English summary
union budget 2019 special scheme for farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X