• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗരത്വ നിയമത്തിലൂടെ യാഥാര്‍ത്ഥ്യമായത് ഗാന്ധിജിയുടെ സ്വപ്നം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസഗം നടത്തിയത്. പൗരത്വ നിയമഭേദഗതി, കശ്മീര്‍, മുത്തലാഖ് തുങ്ങിയ വിഷയങ്ങള്‍ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

പൗരത്വ നിയമ ഭേദഗതിയിലൂടെ രാഷ്ട്ര നിര്‍മ്മാതാക്കളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു. ഭേദഗതിയിലുടെ ആ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്നെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമം

പൗരത്വ നിയമം

പൗരത്വ നിയമത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഭരണ പക്ഷം വലിയ ആഹ്ളാദമായിരുന്നു സഭയില്‍ നടത്തിയത്. അതേസമയം പ്രതിപക്ഷം ഈ സമയം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. മുന്‍നിരയിലെ ഇരിപ്പിടം ഒഴിവാക്കിയ സോണിയ ഗാന്ധി, ഗുലാംനബി ആസാദ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ സഭയുടെ പിന്‍നിരയില്‍ ഇരിപ്പുറപ്പിച്ചു.

മുത്തലാഖും അയോധ്യയും

മുത്തലാഖും അയോധ്യയും

മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി. മുത്തലാഖ് അടക്കം നിരവധി നിയമഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നുവെന്നു. അയോധ്യ വിഷയത്തിലെ സുപ്രീംകോടതി വിധിയെ രാജ്യം നോക്കി കണ്ടത് പക്വതയോടെയാണ്. ഇലക്ട്രോണിക് നിര്‍മാണ രംഗത്ത് വളര്‍ച്ച കൈവരിച്ചു. റെയില്‍വേയുടെ വികസനം ത്വരിത ഗതിയില്‍ മുന്നോട്ട് പോവുകയാണ്. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പരിഗണന നല്‍കുമെന്നും രാഷ്ട്രപതി പറഞ്ഞു.

ഹജ്ജ് ക്വാട്ട

ഹജ്ജ് ക്വാട്ട

കേന്ദ്രത്തിന്‍റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൗദി അറേബ്യ രാജ്യത്തിനുള്ള ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവ് വരുത്തി. ഈ വര്‍ഷം രണ്ട് ലക്ഷത്തോളം മുസ്ലങ്ങള്‍ക്കാണ് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ അതുവഴി അവസരം ലഭിച്ചത് ഹജ്ജ് നടപടികള്‍ ഡിജിറ്റല്‍-ഓണ്‍ലൈന്‍ വത്ക്കരണം നടത്തിയ ഏക രാജ്യം ഇന്ത്യയാണെന്നും രാംനാഥ് കോവിന്ദ് വ്യക്തമാക്കി.

നേട്ടങ്ങളും വിജയങ്ങളും

നേട്ടങ്ങളും വിജയങ്ങളും

എട്ട് കോടി പാവപ്പെട്ടവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കി. ഗ്രാമീണ മേഖലയില്‍ വികസനം കൊണ്ടുവരാന്‍ സാധിച്ചു. ജലസംരക്ഷണത്തിന് നടപടികള്‍ സ്വീകരിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വന്‍ വിജയമാണ്. ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ശക്തമായ തീവ്രവാദ വിരുദ്ധ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

കശ്മീര്‍

കശ്മീര്‍

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ചരിത്രപരമായ തീരുമാനമാണ്. സര്‍ക്കാര്‍ നയങ്ങളുടെ ഗുണം കശ്മീലെ ജനങ്ങള്‍ക്കും ലഭിക്കും. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്. കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അനുകൂലമായ ജനവിധി

അനുകൂലമായ ജനവിധി

പുതിയ ഇന്ത്യ നിര്‍മിക്കാന്‍ ഈ സര്‍ക്കാറിന് അനുകൂലമായ ജനവിധിയുണ്ടെന്നും രാഷ്ട്രപതി അവകാശപ്പെട്ടു. 5 ട്രില്ല്യൺ ഡോളർ സാമ്പത്തിക ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ആദിവാസി ക്ഷേമം ഉറപ്പു വരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞു. ന്യുനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു.

40 ലക്ഷം ജനങ്ങള്‍ക്ക്

40 ലക്ഷം ജനങ്ങള്‍ക്ക്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അതിവേഗത്തിലുള്ള വികസനമാണ് നടക്കുന്നതെന്നും രാഷ്ട്രപതി സഭയില്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യത്തിനാണ് ഈ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കി. അനധികൃത കോളനികള്‍ നിയമവിധേയമാക്കിയത് ദില്ലിയിലെ 40 ലക്ഷം ജനങ്ങള്‍ക്ക് നേട്ടമായി. പ്രതിഷേധങ്ങളുടെ പേരിലുള്ള ആക്രമങ്ങള്‍ രാജ്യത്തെയും സമൂഹത്തേയും ദുര്‍ബപ്പെടുത്തുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

'ഷർജീൽ ഇമാമിനെപ്പോലുള്ളവരെ വെടിവെച്ച് കൊല്ലണം'; ശിവസേനയ്ക്ക് പിന്നാലെ ബിജെപി എംഎൽഎ!

മുസ്ലിംങ്ങളും അത്ര പുണ്യാളന്‍മാര്‍ ഒന്നുമല്ല; കടുത്ത വര്‍ഗീയ പ്രസംഗവുമായി' കാപ്പിപ്പൊടിയച്ഛന്‍'

English summary
Union Budget 2020: Kovind lists CAA, triple talaq, Art 370 among highlights of Modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X