കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധത്തിന് കൂടുതൽ വിഹിതം നീക്കി വെച്ച് കേന്ദ്ര ബജറ്റ്, കഴിഞ്ഞ തവണത്തേക്കാൾ 19% കൂടുതൽ

Google Oneindia Malayalam News

ദില്ലി: 2021ലെ ബജറ്റില്‍ പ്രതിരോധ രംഗത്തേക്ക് കൂടുതല്‍ വിഹിതം നീക്കി വെച്ച് കേന്ദ്ര സര്‍ക്കാര്‍. പുതിയ ആയുധങ്ങള്‍ വാങ്ങുന്നതിന് അടക്കം ഇക്കുറി കേന്ദ്ര ബജറ്റില്‍ പ്രതിരോധ സേനകള്‍ക്കായി നീക്കി വെച്ചിരിക്കുന്നത് കഴിഞ്ഞ ബജറ്റ് വിഹിതത്തിനേക്കാള്‍ 19 ശതമാനം കൂടുതലാണ്. ഇത് കഴിഞ്ഞ 15 വര്‍ഷത്തിനിടെയുളള ഏറ്റവും ഉയര്‍ന്ന ബജറ്റ് വിഹിതം കൂടിയാണ്.

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ 4.7 ലക്ഷം കോടിയാണ് പ്രതിരോധ രംഗത്തേക്കുളള വിഹിതം. അതില്‍ 1.35 ലക്ഷം കോടിയും പുതിയ സൈനിക സന്നാഹങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയുളളതാണ്. പ്രതിരോധ ബജറ്റ് വിഹിതം ഉയര്‍ത്തിയതിന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും നന്ദി പറഞ്ഞു.

budgt

2021-22 സാമ്പത്തിക വര്‍ഷത്തേക്കുളള പ്രതിരോധ ബജറ്റ് 4.78 ലക്ഷം കോടിയാക്കി ഉയര്‍ത്തിയി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പ്രത്യേകം നന്ദി പറയുന്നതായി രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍കുറിച്ചു. അതില്‍ തന്നെ 1.35 ലക്ഷം കോടി ആയുധങ്ങള്‍ക്കും നവീകരണത്തിനുമുളള വിഹിതമാണ്. പ്രതിരോധ രംഗത്തേക്കുളള കഴിഞ്ഞ 15 വര്‍ഷത്തിനിടെയുളള ഏറ്റവും ഉയര്‍ന്ന വിഹിതമാണ് ഇതെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ബജറ്റില്‍ 20,776 കോടി രൂപ അധിക വിഹിതമായി സൈന്യത്തിന് അനുവദിച്ചിരുന്നു. സൈന്യത്തിന്റെ അവിചാരിതമായി വരുന്ന ചിലവുകള്‍ക്ക് വേണ്ടിയായിരുന്നു അത്.

English summary
Union Budget 2021: Defence Budget increased 19 percent higher that last budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X