കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്; ആദായ നികുതി നിരക്കിൽ മാറ്റമില്ല, പ്രവാസി ഇന്ത്യക്കാർക്കുള്ള ഇരട്ട നികുതി ഒഴിവാക്കി

Google Oneindia Malayalam News

ദില്ലി; ബജറ്റിൽ ആദായ നികുതികളിൽ മാറ്റങ്ങളൊന്നും നിർദ്ദേശിക്കാതെ ധനമന്ത്രി നിർമല സീതാരാമൻ. അതേസമയം മുതിർന്ന പൗരൻമാർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഇളവ് പ്രഖ്യാപിച്ചു. പെൻഷൻ വരുമാനം മാത്രമുള്ള എഴുപത്തി.ഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നികുതി ഒഴിവാക്കിയത്. സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇളവെന്നും ധനമന്ത്രി പറഞ്ഞു. പ്രവാസികൾക്കുള്ള ഇരട്ട നികുതിയും ഒഴിവാക്കിയതായി ധനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Budget 2021: Govt proposes relief for NRIs | Oneindia Malayalam

ആദായ നികുതി റിട്ടേൺ നൽകിയവരുടെ എണ്ണം 2020 ൽ 6.48 കോടിയായി ഉയർന്നതായി ധനമന്ത്രി പറഞ്ഞു. 2014 ൽ ഇത് 3.31 കോടിയായിരുന്നു. ആദായ നികുതി സംബന്ധമായ തർക്കങ്ങൾ പരിശോധിക്കാൻ പ്രത്യേത സമിതി രൂപീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നടപടി നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിന് സഹായകരമാകുമെന്ന് ധനമന്ത്രി പറഞ്ഞു.

Nirmala Sitharaman

അൻപത് ലക്ഷത്തിന് മുകളിൽ നികുതി വെട്ടിപ്പ് നടത്തുന്ന കേസുകൾ പത്ത് വർഷത്തിന് ശേഷവും നികുതി പുന:പരിശോധിക്കുന്നതിനുള്ള സമയം ആറിൽ നിന്ന് മൂന്ന് വർഷമായി കുറച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി. സ്റ്റാർട്ട് അപ്പുകൾക്കുള്ള നികുതിയിളവ് തുടരുമെന്നും ധനമന്ത്രി പറഞ്ഞു. ജീവനക്കാരുടെ പിഎഫ് വിഹിതം വൈകി അടച്ചാൽ നികുതി ഇളവ് ലഭിക്കില്ല. തൊഴിലുടമയും വിഹിതം വൈകി അടച്ചാലും നികുതി ഇളവിന് അർഹത ഉണ്ടാവില്ല. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

 കേന്ദ്ര ബജറ്റ്; ആരോഗ്യവും, അടിസ്ഥാനസൗകര്യം: ഇത്തവണത്തെ ബജറ്റ് 6 മേഖലകളെ മുന്‍ നിര്‍ത്തി കേന്ദ്ര ബജറ്റ്; ആരോഗ്യവും, അടിസ്ഥാനസൗകര്യം: ഇത്തവണത്തെ ബജറ്റ് 6 മേഖലകളെ മുന്‍ നിര്‍ത്തി

കേന്ദ്ര ബജറ്റ്: താങ്ങുവിലയ്ക്കായി 1.72 ലക്ഷം കോടി, 43 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടമെന്ന് ധനമന്ത്രികേന്ദ്ര ബജറ്റ്: താങ്ങുവിലയ്ക്കായി 1.72 ലക്ഷം കോടി, 43 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടമെന്ന് ധനമന്ത്രി

കൊച്ചി ഉള്‍പ്പെടെ 5 ഫിഷിങ് ഹാര്‍ബറുകള്‍ വികസിപ്പിക്കും; 7 തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡല്കൊച്ചി ഉള്‍പ്പെടെ 5 ഫിഷിങ് ഹാര്‍ബറുകള്‍ വികസിപ്പിക്കും; 7 തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡല്

English summary
Union Budget 2021: No change in income tax slab; Double tax exemption for NRIs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X