മാതൃകാ വാടക നിയമത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ; എന്താണ് നിയമം? ഗുണം ആർക്കൊക്കെ?
വാടക ഭവന ആവശ്യങ്ങൾക്കായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾ തുറക്കുന്നതിന് ഈ നിയമം സഹായിക്കുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു
ന്യൂഡൽഹി: രാജ്യത്തെ വാടക വീടുകളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പരിഷ്കരിക്കുന്ന മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തുടനീളമുള്ള വാടക ഭവന നിയമ ചട്ടക്കൂട് മാറ്റുന്നതിനും അതിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് സഹായകമാക്കുന്നതുമാണ് പുതിയ മാതൃകാ വാടക നിയമം. വാടക ഭവന ആവശ്യങ്ങൾക്കായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾ തുറക്കുന്നതിന് ഈ നിയമം സഹായിക്കുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു.

വൻതോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് മോഡലായി വാടക ഭവനങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തിന് ഒരു ഉത്തേജനം നൽകുമെന്നും പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ, "പുതിയ നിയമനിർമ്മാണം നടത്തുകയോ നിലവിലുള്ള വാടക നിയമങ്ങൾ ഉചിതമായി ഭേദഗതി ചെയ്യുകയോ ചെയ്യുന്നതിലൂടെ ഈ നിയമം എല്ലാ സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുരൂപമാക്കും," പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഈ നിയമ പ്രകാരം ഇനി മുന്‍കൂറായി രണ്ടുമാസത്തെ വാടക മാത്രമേ ഉടമയ്ക്ക് വാങ്ങാൻ സാധിക്കൂ. പലയിടങ്ങളിലും മൂന്ന് മുതൽ ആറ് മാസത്തെ വാടക വരെയാണ് അഡ്വാൻസായി വാങ്ങിയിരുന്നത്. അതേസമയം താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടക വരെ മുന്‍കൂറായി വാങ്ങാനാകും. ഭവന നിര്‍മ്മാണത്തെ ഔപചാരിക വിപണിയിലേക്ക് ക്രമേണ മാറ്റുന്നതിലൂടെ, വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളെ സ്ഥാപനവല്‍ക്കരിക്കാന്‍ മാതൃകാ നിയമം സഹായിക്കും.
രാജ്യത്ത് ഊർജ്ജസ്വലവും സുസ്ഥിരവും സമഗ്രവുമായ വാടക ഭവന മാർക്കറ്റ് സൃഷ്ടിക്കുകയാണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. എല്ലാ വരുമാനക്കാർക്കും മതിയായ വാടക ഭവന സ്റ്റോക്ക് സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിനും ഇത് പ്രാപ്തമാക്കും. എല്ലാ വരുമാനക്കാർക്കും മതിയായ വാടക ഭവന സ്റ്റോക്ക് സൃഷ്ടിക്കാനും ഇത് പദ്ധതിയിടുന്നു. 2011-ലെ സെന്‍സസ് പ്രകാരം 1.1 കോടി വീടുകളാണ് രാജ്യത്ത് ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്.
വീട്ടുടമയുടേയും വാടകക്കാരന്റേയും ഉത്തരവാദിത്തം കൃത്യമായ നിര്‍വചിക്കുന്ന നിയമം ഏതെങ്കിലും തരത്തിലുള്ള തർക്കം ഉടലെടുക്കുന്ന സാഹചര്യത്തിൽ പരിഹാര സംവിധാനവും നിര്‍ദേശിക്കുന്നു. വാടകവര്‍ധിപ്പിക്കുന്നതിന് മൂന്ന് മാസം മുമ്പ് മുന്‍കൂറായി നോട്ടീസ് നല്‍കി അറിയക്കണമെന്നും നിയമം പറയുന്നു. സമയപരിധി കഴിഞ്ഞിട്ടും വീടൊഴിഞ്ഞില്ലെങ്കില്‍ രണ്ട് മാസത്തേക്ക് വാടകയുടെ ഇരട്ടത്തുക ഈടാക്കാനും അതിന് ശേഷം നാല് മടങ്ങ് ഈടാക്കാനും ഉടമയ്ക്ക് അവകാശം നല്‍കുന്നു.
രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സംസ്ഥാനങ്ങളില്‍ സ്വതന്ത്ര അതോറിറ്റിയും തര്‍ക്കപരിഹാരത്തിന് പ്രത്യേക കോടതിയും വേണമെന്നാണ് നിയമം ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications