Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക സമരക്കാര്‍ തെരുവുതെമ്മാടികള്‍ എന്ന പരാമര്‍ശം; കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞു, വളച്ചൊടിച്ചു...

ദില്ലി: കര്‍ഷക സമരക്കാരെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി മീനാക്ഷി ലേഖി മാപ്പ് പറഞ്ഞു. സമരക്കാര്‍ തെരുവുതെമ്മാടികളാണ് എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധം ശക്തമായതോടെയാണ് മന്ത്രി മാപ്പ് പറഞ്ഞത്. മന്ത്രിയുടെ വിവാദ പരാമര്‍ശം അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തന്റെ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചു. സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് വിവാദമായതെന്നും മന്ത്രി അവകാശപ്പെട്ടു.

w

ദില്ലിയിലെ ജന്തര്‍ മന്ദറിലെ കര്‍ഷക പ്രക്ഷോഭം നടക്കുന്ന സ്ഥലത്ത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. അവര്‍ കര്‍ഷകരല്ല, തെമ്മാടികളാണ് എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ജനുവരി 26ന് ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഭവങ്ങളും മന്ത്രി സൂചിപ്പിച്ചിരുന്നു.

എന്നാല്‍ കര്‍ഷകരാണ് മാധ്യമപ്രവര്‍ത്തകനെ അക്രമിച്ചത് എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. മാധ്യമപ്രവര്‍ത്തകന് വലതുകൈയ്യില്‍ പരിക്കേറ്റ ചിത്രം ന്യൂസ് 18 പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനെയാണ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. അന്നംതരുന്ന കര്‍ഷകരെ മോശമായി ചിത്രീകരിക്കരുതെന്നും മന്ത്രിയുടെ പ്രസ്താവനോട് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മന്ത്രി മീനാക്ഷി ലേഖിക്കെതിരെ രംഗത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+