കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി എഐഎഡിഎംകെ സഖ്യത്തിലേക്ക്? സഖ്യത്തിന് ക്ഷണിച്ച് കേന്ദ്രമന്ത്രി! തള്ളാതെ നേതൃത്വം

  • By
Google Oneindia Malayalam News

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ബിജെപി ഏറ്റുവാങ്ങിയത്. ഹിന്ദി ഹൃദയഭൂമിയലടക്കം പരാജയം നുണഞ്ഞതോടെ ഉത്തരേന്ത്യയില്‍ ഇനി കാര്യങ്ങള്‍ പന്തിയല്ലെന്ന നിഗമനത്തിലാണ് ബിജെപി. ലോക്സഭയിലേക്ക് ജയിച്ച് കയറണമെങ്കില്‍ അതുകൊണ്ട് തന്നെ ബിജെപിയുടെ കണ്ണ് ദക്ഷിണേന്ത്യയിലാണ്. ശബരിമല തുറുപ്പാക്കിയാണ് കേരളം പിടിക്കാന്‍ ബിജെപി ഒരുങ്ങുന്നത്. തമിഴ്നാട്ടിലും ബിജെപിക്ക് കണ്ണുണ്ട്. ഇവിടെ എഐഎഡിഎംകെയുമായി സഖ്യത്തിലെത്തി നേട്ടം കൊയ്യുകയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ഈ നീക്കങ്ങള്‍ വൈകാതെ ഫലം കാണുമെന്ന സൂചനയാണ് തമിഴ്നാട്ടില്‍ നിന്നും പുറത്തുവരുന്നത്.

 സഖ്യം തേടി ബിജെപി

സഖ്യം തേടി ബിജെപി

തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ബിജെപിക്ക് എംപിയുള്ളത്. ഇത്തവണ പരമാവധി സീറ്റുകള്‍ നേടണമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. എന്നാല്‍ ദ്രാവിഡ മണ്ണില്‍ താമര അത്ര എളുപ്പം വിരിയില്ലെന്ന് പാര്‍ട്ടിക്ക് വ്യക്തമായ ധാരണ ഉണ്ട്. ഇതോടെയാണ് എഐഎഡിഎംകെയുമായി ബിജെപി സഖ്യസാധ്യത തേടുന്നത്.

 മുഖ്യനും ഉപമുഖ്യനും

മുഖ്യനും ഉപമുഖ്യനും

പൊതുവേ ബിജെപിയോട് അനുകൂല നിലപാടാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും സ്വീകരിച്ചിരുന്നത്.എന്നാല്‍ 10 ഓളം എഐഎഡിഎംകെ എംഎല്‍എമാര്‍ നേരത്തേ ബിജെപി സഖ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു.

 മാറി ചിന്തിച്ച് എഐഎഡിഎംകെ

മാറി ചിന്തിച്ച് എഐഎഡിഎംകെ

ഭിന്നതകള്‍ സജീവമായതോടെ സഖ്യം ഉണ്ടായേക്കില്ലെന്ന തരത്തിലായിരുന്നു നേതൃത്വം തന്നെ അടക്കം പറഞ്ഞത്.
എന്നാല്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഡിഎംകെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയതോടെ എൈഎഡിഎംകെ നേതൃത്വം മാറി ചിന്തിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സഖ്യം തള്ളാതെ മന്ത്രി

സഖ്യം തള്ളാതെ മന്ത്രി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിന് ഒരുക്കമാണെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ജയകുമാര്‍ പറഞ്ഞു. നിലവില്‍ ബിജെപിയുമായി ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. എന്നാല്‍ സഖ്യ ചര്‍ച്ചകള്‍ തള്ളുന്നില്ല.

 40 സീറ്റുകള്‍ നേടും

40 സീറ്റുകള്‍ നേടും

തിരഞ്ഞെടുപ്പിനോട് അടുത്ത് മാത്രമേ സഖ്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും ജയകുമാര്‍ വ്യക്തമാക്കി. പോണ്ടിച്ചേരിയിലെ ഒരു സീറ്റ് ഉള്‍പ്പെടെ 40 സീറ്റിലും എഐഎഡിഎംകെ വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും ജയകുമാര്‍ പറഞ്ഞു.

 ക്ഷണിച്ച് കേന്ദ്രമന്ത്രി

ക്ഷണിച്ച് കേന്ദ്രമന്ത്രി

അതേസമയം എഐഎഡിഎംകെയെ സഖ്യത്തിനായി ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ രംഗത്തെത്തി.എഐഎഡിഎംകയെും അമ്മ മക്കള്‍ മുന്നേട്ര കഴകവും ബിജെപിയുമായി സഖ്യത്തില്‍ എത്തണമെന്നും അത്തേവാലേ പറഞ്ഞു.

 അടുത്ത സുഹൃത്ത്

അടുത്ത സുഹൃത്ത്

ടിടിവി ദിനകരന്‍ തന്‍റെ അടുത്ത സുഹൃത്താണ്. ദിനകരനുമായി താന്‍ ഉടന്‍ ചര്‍ച്ച നടത്തും. തമിഴ്മാട്ടിലെ ആകെയുള്ള 40 സീറ്റുകളും നേടണമെന്ന ജയലളിതയുടെ ആഗ്രഹം നിറവേറണമെങ്കില്‍ എഐഎഡിഎംകെ ബിജെപിയുമായി കൈകോര്‍ക്കണമെന്നും അത്തേവാല വ്യക്തമാക്കി.

 നിലപാട് മയപ്പെടുത്തി

നിലപാട് മയപ്പെടുത്തി

അതേസമയം ബിജെപിക്കെതിരെ നേരത്തേ വാളെടുത്ത മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് തമ്പിദുരൈയും മുന്‍ നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. ബിജെപിയുമായുള്ള സഖ്യത്തെ കുറിച്ച് നേതൃത്വം കൂട്ടായി തിരുമാനമെടുക്കുമെന്ന് തമ്പിദുരൈ പറഞ്ഞു.

 തിരുമാനം നേതൃത്വത്തിന്‍റേത്

തിരുമാനം നേതൃത്വത്തിന്‍റേത്

തിരഞ്ഞെടുപ്പിനോട് അടുത്ത് ഇപിഎസും ഒപിഎസും നിലപാട് അറിയിക്കും. താന്‍ പാര്‍ട്ടിയുടെ പ്രചരണ സെക്രട്ടറി മാത്രമാണ്. ഇരുവരുമാണ് സഖ്യത്തെ കുറിച്ച് തിരുമാനിക്കേണ്ടതെന്നും തമ്പിദുരൈ വ്യക്തമാക്കി.

 വിജയകാന്തുമായി

വിജയകാന്തുമായി

എഐഎഡിഎംകെയ്ക്ക് പുറമെ വിജയകാന്തിന്റെ ഡിഎംഡികെയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിജയകാന്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമല്ല.

 പ്രതിപക്ഷ ഐക്യം

പ്രതിപക്ഷ ഐക്യം

അതേസമയം മറുപക്ഷത്ത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തെക്കുറിച്ച് സ്ഥിരീകരണമായിട്ടുണ്ട്. സിപിഎം ഉള്‍പ്പടേയുള്ള ഇടത് കക്ഷികളും കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യവും ഈ സഖ്യത്തിന്റെ ഭാഗമായേക്കുമെന്നാണ് കണക്കാക്കുന്നത്.

English summary
Union Minister Ramdas Athawale wants AIADMK to ally with BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X