കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയ്ക്ക് പിന്നാലെ ബിഎസ്എൻഎൽ 5ജിയും എത്തുന്നു; 1.35 ലക്ഷം ടവറുകൾ 5ജിയാക്കുമെന്ന് കേന്ദ്രമന്ത്രി

Google Oneindia Malayalam News

5ജി സേവനമെത്തിയത് രാജ്യത്തെ ടെലികോം രം​ഗത്തെ വിപ്ലവകരമായ മുന്നേറ്റം തന്നെയായിരുന്നു. രാജ്യത്ത് 5 ജി എത്തിയിട്ട് രണ്ട് മാസം തികയുകയാണ്. ഇതിനകം വിപണിയിലുള്ള നിരവധി സ്വകാര്യ കമ്പനികളുമായി 5G ടെലികോം സേവനങ്ങൾക്കായി ഇന്ത്യ തയ്യാറെടുക്കുമ്പോൾ, സർക്കാർ ഉടമസ്ഥതയിലുള്ള BSNL ന്റെ 4G സാങ്കേതികവിദ്യ 5G ലേക്ക് നവീകരിക്കാൻ ഉള്ള നീക്കം നടക്കുന്നുണ്ട്.

എയർടെലും ജിയോയും അവരുടെ 5ജി സേവനങ്ങൾ വിപുലീകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇരു കമ്പനികൾക്കിടയിൽ കടുത്ത മത്സരം തന്നെ നടക്കുന്നുണ്ട്. 2023 അവസാനത്തോടെ രാജ്യമൊട്ടാകെ 5ജി എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് എയർടെൽ.

1

5 മുതൽ 7 മാസം കൊണ്ട് ബി.എസ്.എൽ.എൽ 5ജി കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അടുത്ത 5-7 മാസത്തിനുള്ളിൽ ബി.എസ്.എൽ.എൽ 4G ഇൻഫ്രാസ്ട്രക്ചർ 5G-യിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും രാജ്യത്തൊട്ടാകെയായി ഉള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

' ഇവിടെ വെച്ച് എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന് നിങ്ങളാണ്'; കുറിപ്പുമായി നിമിഷ' ഇവിടെ വെച്ച് എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന് നിങ്ങളാണ്'; കുറിപ്പുമായി നിമിഷ

2

എയർടെലും ജിയോയുമടക്കമുള്ള ഇന്ത്യയിലെ സ്വകാര്യ ഓപ്പറേറ്റർമാർ രാജ്യത്ത് 5G സേവനങ്ങൾക്കായി തയ്യാറെടുക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ബി.എസ്.എൽ.എൽ അവരുടെ 4G നെറ്റ്‌വർക്ക് പ്രഖ്യാപിച്ചത്. അതേസമയം, 5G സേവനങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചും മറ്റും ബി.എസ്.എൽ.എൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

3

ടെലികോം വികസന ഫണ്ട് 500 കോടിയില്‍ നിന്നും 4000 കോടിയായി ഉയര്‍ത്താനുള്ള ആലോചന നടക്കുന്നതായി മന്ത്രി പറഞ്ഞു. 4ജിയില്‍ പിറകിലായിപ്പോയത് പോലെ ബി.എസ്.എന്‍.എല്‍ 5ജി സേവനങ്ങളിൽ പിന്നിലാവില്ലെന്നാണ് അവകാശവാദം. സാധാരണ വിപണി സംവിധാനത്തിന്റെ സേവനങ്ങൾ ലഭ്യമല്ലാത്ത ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിലേക്ക് 5G സേവനങ്ങളുടെ പ്രയോജനങ്ങൾ ലഭ്യമാക്കുന്നതിൽ സംസ്ഥാന ടെലികോം സേവന ദാതാവിന്റെ 5G സേവനങ്ങൾ സഹായകമാകുമെന്ന് മന്ത്രി പറയുന്നു.

4

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ല് നവംബർ മുതൽ 4ജി നെറ്റ്‌വർക്ക് പുറത്തിറക്കി തുടങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത വർഷം ഓഗസ്റ്റിൽ 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും പറഞ്ഞിരുന്നു.18 മാസത്തിനുള്ളിൽ 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 4ജി നെറ്റ് വർക്കിന്റെ ആദ്യ റോൾ ഔട്ടാണ് നവംബറിൽ നടന്നത്.

5

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ല് നവംബർ മുതൽ 4ജി നെറ്റ്‌വർക്ക് പുറത്തിറക്കി തുടങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത വർഷം ഓഗസ്റ്റിൽ 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും പറഞ്ഞിരുന്നു.18 മാസത്തിനുള്ളിൽ 1.25 ലക്ഷം 4ജി മൊബൈൽ സൈറ്റുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 4ജി നെറ്റ് വർക്കിന്റെ ആദ്യ റോൾ ഔട്ടാണ് നവംബറിൽ നടന്നത്.

English summary
Union minister says BSNL will introduce 5G in next 5-7 months, here are complete details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X