കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്ക് ജമ്മു കശ്മീരില്‍ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെ? കേന്ദ്രഭരണ പ്രദേശത്തിന്റെ പ്രത്യേകതകള്‍!

ലഡാക്ക് ജമ്മു കശ്മീരില്‍ നിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെ? നിയമസഭയോടുകൂടിയുള്ളതും അല്ലാതെയുമുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍, ലഡാക്കിന് നിയമസഭയില്ലെന്ന്!!

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യസഭ തിങ്കളാഴ്ച പാസാക്കിയ ജമ്മു കശ്മീര്‍ പുനസംഘടന ബില്‍ സംസ്ഥാന ഭൂപടത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് വീണ്ടും രൂപകല്‍പ്പന ചെയ്യുകയാണ്. ജമ്മു കശ്മീര്‍ മേഖല കേന്ദ്രഭരണ പ്രദേശമായും ലഡാക്ക് മേഖല മറ്റൊരു കേന്ദ്രഭരണ പ്രദേശമായും സൃഷ്ടിക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു.

തങ്ങൾ ആക്രമിച്ചു കീഴ്‌പ്പെടുത്തിയ അടിമകളാണ് കശ്മീർ ജനത എന്നാണ് ബിജെപിയുടെ ഭാവം! വിമർശിച്ച് മന്ത്രി!തങ്ങൾ ആക്രമിച്ചു കീഴ്‌പ്പെടുത്തിയ അടിമകളാണ് കശ്മീർ ജനത എന്നാണ് ബിജെപിയുടെ ഭാവം! വിമർശിച്ച് മന്ത്രി!

എന്നാല്‍ ഈ രണ്ട് കേന്ദ്ര ഭരണപ്രദേശവും ഒരു പോലെയല്ല. ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ടുവച്ച ബില്‍ ജമ്മു കശ്മീരിനെ നിയമസഭയോട് കൂടിയ കേന്ദ്രഭരണ പ്രദേശമായി അവതരിപ്പിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ ലഡാക്കിന് ഈ ആനുകൂല്യമില്ല. 'ലഡാക്കിലെ ജനങ്ങള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രാപ്തരാക്കുന്നതിനായി കേന്ദ്രഭരണ പ്രദേശമെന്ന പദവി നല്‍കണമെന്ന ആവശ്യം വളരെക്കാലമായി നിലനില്‍ക്കുന്നുണ്ടെന്ന് അമിത് ഷാ ഒപ്പിട്ട പ്രമേയത്തില്‍ പറയുന്നു. നിലവിലുള്ള ജമ്മു കശ്മീരിലെ അതിര്‍ത്തി ഭീകരതയ്ക്ക് ആക്കം കൂട്ടുന്ന ആഭ്യന്തര സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജമ്മു കശ്മീരിനായി നിയമസഭയ്‌ക്കൊപ്പമുള്ള പ്രത്യേക കേന്ദ്രഭരണ പ്രദേശമായി സൃഷ്ടിച്ചു.

എന്താണ് കേന്ദ്രഭരണ പ്രദേശം?

എന്താണ് കേന്ദ്രഭരണ പ്രദേശം?

കേന്ദ്രം ഭരിക്കുന്ന ഒരു ചെറിയ അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റാണ് യൂണിയന്‍ ടെറിട്ടറി. കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നു. ഇതുവരെ ഡല്‍ഹി, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര, നഗര്‍ ഹവേലി, ചണ്ഡിഗഡ്, ദാമന്‍, ഡിയു, ലക്ഷദ്വീപ് എന്നിങ്ങനെ ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും ദില്ലിയിലും പുതുച്ചേരിയിലും നിയമസഭകളോട് കൂടിയ കേന്ദ്രഭരണ പ്രദേശവുമാണ്,

ഒരു സംസ്ഥാനത്തില്‍ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ഒരു സംസ്ഥാനത്തില്‍ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

നിയമങ്ങള്‍ രൂപപ്പെടുത്താന്‍ അവകാശമുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുള്ള ഒരു അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റാണ് സംസ്ഥാനങ്ങള്‍. ഭരണത്തിന് സ്വന്തമായി നിയമസഭയും മുഖ്യമന്ത്രിയുമുണ്ട്. ഒരു സംസ്ഥാനത്തിന് ലോവര്‍, അപ്പര്‍ ഹൗസും രാജ്യസഭയില്‍ പ്രാതിനിധ്യവുമുണ്ട്. അതേസമയം കേന്ദ്രഭരണ പ്രദേശത്തെ കേന്ദ്രം നേരിട്ട് നിയന്ത്രിക്കുന്നു.

നിയമസഭയ്ക്കൊപ്പവും അല്ലാതെയുമുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്താണ്?

നിയമസഭയ്ക്കൊപ്പവും അല്ലാതെയുമുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്താണ്?


ദില്ലി, പുതുച്ചേരി പോലുള്ള നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശത്തിന് സ്വന്തമായി നിയമസഭയും തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുമുണ്ട്. എന്നാല്‍ ഇതിന് ഒരു വിധാന്‍ പരിഷത്തോ അപ്പര്‍ ഹൗസോ ഇല്ല. അന്തിമ തീരുമാനം കേന്ദ്രം നിയോഗിച്ച ലെഫ്റ്റനന്റ് ഗവര്‍ണറിലാണ്. നിയമസഭാംഗങ്ങളില്ലാത്ത ചണ്ഡിഗഡ് പോലെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിയമസഭയോ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ പോലുമില്ല. നിയമസഭകളാേട് കൂടിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ഭാഗികമായ സംസ്ഥാന പദവിയുണ്ട്.

Recommended Video

cmsvideo
എന്താണ് ആര്‍ട്ടിക്കിള്‍ 35 Aയും 370ഉം? | Oneindia Malayalam
ലഡാക്കും ജമ്മു കശ്മീരും തമ്മിലുള്ള വ്യത്യാസം

ലഡാക്കും ജമ്മു കശ്മീരും തമ്മിലുള്ള വ്യത്യാസം

ബില്‍ ഒരു നിയമമായ ശേഷം, കേന്ദ്ര കമാന്‍ഡിനു കീഴിലുള്ള കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് മാറും. ജമ്മു കശ്മീരിന് ഭാഗിക സംസ്ഥാന പദവി ലഭിക്കും. കൃത്യസമയത്ത് പ്രദേശങ്ങളില്‍ മുഴുവന്‍ സംസ്ഥാന പദവി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

English summary
Union territories with and without legislature: How will Ladakh be different from Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X