നിലപാട് മാറ്റി അമേരിക്ക: ഇന്ത്യയ്ക്ക് എത്രയും പെട്ടെന്ന് സഹായം എത്തിക്കുമെന്ന് വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: കോവിഡിന്‍റെ രണ്ടാം തരംഗം വ്യാപകമായ ഇന്ത്യയ്ക്ക് എത്രയും പെട്ടെന്ന് സഹായം എത്തിക്കുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ ഭരണം. ഇന്ത്യയിലെ നിലവിലെ കോവിഡ് വ്യപാനത്തില്‍ യുഎസിന് കടുത്ത ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ വൈറ്റ് ഹൗസ് ആരോഗ്യ സംരക്ഷണത്തിനായി ഇന്ത്യൻ സർക്കാരിന് അധിക പിന്തുണ വേഗത്തിൽ എത്തിക്കാന്‍ പദ്ധതി ആവിഷ്കരിക്കുന്നതായും വ്യക്തമാക്കി. 'ഇന്ത്യൻ സര്‍ക്കാറുമായി വളരെ അടുത്ത ബന്ധത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. കൂടാതെഇന്ത്യയിലെ ജനങ്ങൾക്കായു അധിക പിന്തുണ വേഗത്തിൽ വിന്യസിക്കും'-യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.
ഇന്ത്യ കോവിഡ് സാഹചര്യത്തെ കുറിച്ച് ഉന്നത തലത്തിൽ സജീവ ചർച്ചകൾ നടത്തിവരികയാണെന്നും ഉടൻ തന്നെ കൂടുതൽ വാർത്തകൾ പ്രതീക്ഷിക്കാമെന്നും വൈറ്റ് ഹൗസ് പറഞ്ഞു. കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേഗത്തിലുള്ള പിന്തുണ ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ആന്‍റണി ബ്ലിങ്കന്‍ ഇ-മെയില്‍ വഴി റോയിട്ടേഴ്സിനോട് വ്യക്തമാക്കി.

Recommended Video

കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് ശക്തിപെട്ടുകൊണ്ടിരിക്കുമ്പോള്‍ വാക്സിന്‍ നിര്‍മ്മാണ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. അവശ്യമായ അസംസ്കൃത വസ്തുക്കളുടെ ക്ഷാമം നേരിടുന്നതാണ് വാക്സിന്‍ നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് അമേരിക്ക ഉള്‍പ്പടേയുള്ള രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അമേരിക്കക്കാർക്കുള്ള കോവിഡ് വാക്സിൻ നിർമിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അത് കഴിഞ്ഞേ പരിഗണിക്കുകയുള്ളുവെന്നുമായിരുന്നു അമേരിക്കയുടെ മറുപടി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ആയിരുന്നു ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications