ബജറ്റ് സെഷന്‍ നടക്കുന്നതിനിടെ കര്‍ണാടക നിയമസഭയിലെത്തി അജ്ഞാതന്‍; എംഎല്‍എ സീറ്റില്‍ ഇരുന്നു!!
ബെംഗളൂരു: ബജറ്റ് സെഷനില്‍ നടക്കുന്നതിനിടെ കര്‍ണാടക നിയമസഭയില്‍ അപൂര്‍വ കാഴ്ച്ച. ഒരു അജ്ഞാത വ്യക്തി സഭയിലേക്ക് കയറി വന്നതാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. നിയമസഭയില്‍ തിരക്കേറിയ ബജറ്റ് സെഷന്‍ നടന്നുകൊണ്ടിരിക്കെ ഇയാളെ ആരും ശ്രദ്ധിച്ചിരുന്നില്ല. വിധാന്‍ സൗദയ്ക്കുള്ളിലേക്ക് ഇയാള്‍ കയറുന്നതും ആരും ശ്രദ്ധിച്ചിരിക്കാന്‍ സാധ്യതയില്ല. ഇത്രയ്ക്കും സുരക്ഷയുള്ള കെട്ടിടത്തില്‍ അല്ലെങ്കില്‍ ഇയാള്‍ക്ക് കയറാന്‍ സാധിക്കുമായിരുന്നില്ല.
ജെഡിയു എംഎല്‍എ കരിയമ്മയ്ക്ക് അനുവദിച്ചിരിക്കുന്ന സീറ്റിലാണ് ഇയാള്‍ കയറി ഇരുന്നത്. അതേസമയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇങ്ങനൊരു സംഭവം, സഭയിലെ ഗാര്‍ഡുകളോ പോലീസോ ശ്രദ്ധിക്കാതിരുന്നതും വലിയ വീഴ്ച്ചയാണ്. അതേസമയം അറസ്റ്റിലായ വ്യക്തി ചിത്രദുര്‍ഗ ജില്ലയില്‍ നിന്നുള്ളയാളാണ്. അതേസമയം താന്‍ അനുമതി ഇല്ലാതെയാണ് വിദാന്‍ സൗധയ്ക്ക് ഉള്ളില്‍ കയറിയതെന്ന് ഇയാള്‍ പറഞ്ഞു.

ബജറ്റ് സെഷനില്‍ പങ്കെടുക്കണമെന്ന ആഗ്രഹമുള്ളത് കൊണ്ടാണ് താന്‍ സഭയില്‍ കയറിയതെന്നും ഇയാള്‍ പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ താന്‍ എംഎല്‍എയാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അതിന്റെ യാതൊരു തെളിവുകളും ഇയാളുടെ കൈവശമില്ലായിരുന്നു. അതേസമയം ഈ അജ്ഞാതന് 70 വയസ്സ് പ്രായമുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ നിയമസഭയില്‍ നിന്ന് പുറത്താക്കിയത്. സ്പീക്കറെയും സംഭവത്തെ കുറിച്ച് അറിയിച്ചിട്ടുണ്ട്. വിധാന്‍ സൗധയിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും ഇതോടെ ഉയര്‍ന്നിരിക്കുകയാണ്. സംഭവം വിവാദമായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് തന്റെ 14ാമത് ബജറ്റാണ് സിദ്ധരാമയ്യ അവതരിപ്പിച്ചത്. പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കൂടിയായിരുന്നു ഇത്. നിര്‍ണായകമായ ചില പ്രഖ്യാപനങ്ങളും സിദ്ധരാമയ്യ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 ശതമാനം എക്‌സൈസ് നികുതി വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് സിദ്ധരാമയ്യ. ബിയറിനുള്ള എക്‌സൈസ് തീരുവ 175ല്‍ നിന്ന് 185 ആയും ഉയര്‍ന്നു. അതേസമയം ക്രമസമാധാന നിലയില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടായിരിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സദാചാര പോലീസിംഗിനെതിരെയും, വര്‍ഗീവത്കരണ ശ്രമങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാവുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍, സമൂഹത്തില്‍ മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍, അടക്കം കര്‍ശനമായ നടപടി നേരിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം സാധ്യമാക്കാന്‍ 3.27 ലക്ഷം കോടിയാണ് അനുവദിച്ചത്. ഓരോ വര്‍ഷവും 52000 കോടി ചെലവിടുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications