അണ്‍ലോക്ക് 2.0; ഇന്നുമുതല്‍ പ്രാബല്യത്തില്‍; രാത്രി കര്‍ഫ്യൂവില്‍ ഇളവ്, പാസ് തുടരാന്‍ കേരളം
ദില്ലി: അണ്‍ലോക്ക് 2.0 ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. രണ്ടാംഘട്ടത്തിലേക്കായി കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും. കേന്ദ്ര നിർദ്ദേശം അതേ പടി പാലിക്കുമെന്ന് കാണിച്ച് ഉത്തരവിറക്കിയെങ്കിലും കേരളത്തിലേക്കുള്ള യാത്രക്കുള്ള വിലക്ക് തുടരണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ വേണമെന്ന് കാണിച്ച് ഇന്ന് പുതിയ ഉത്തരവിറക്കും.
രാത്രി കർഫ്യൂ സമയം ഇന്നുമുതല്‍ രാത്രി 10:00 മുതൽ 5:00 വരെയായിരിക്കും. ദേശീയ, സംസ്ഥാനപാതകളിൽ വ്യക്തികളുടെയും ചരക്കുകളുടെയും ഗതാഗതം, ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്ന് ഇറങ്ങിയതിനുശേഷം വ്യക്തികളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ചരക്ക് നീക്കത്തിനും രാത്രി കർഫ്യൂയിൽ ഇളവ് നൽകിയിട്ടുണ്ട്.

ആഭ്യന്തര വിമാനങ്ങളും പാസഞ്ചർ ട്രെയിനുകളും ക്രമാതീതമായ രീതിയിൽ ഈ ഘട്ടത്തില്‍ കൂടുതൽ വിപുലീകരിക്കും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പ്രത്യേക പെര്‍മിറ്റ് ആവശ്യമില്ല. വ്യക്തികള്‍ക്കും ചരക്ക് നീക്കങ്ങള്‍ക്കും ഇത് ബാധകമാണ്. ഇക്കാര്യത്തിലാണ് കേരമടക്കം ചില സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത നിലപാട് ഉള്ളത്.
അതേസമയം, കണ്ടെയെന്‍റ്മെന്‍റ് സോണുകളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി തന്നെ തുടരും. ഇതടക്കമുള്ള എല്ലാ മേഖലകളിലും കൂട്ടായ്മകള്‍ക്കുള്ള വിലക്ക് തുടരും. 65 വയസ് കഴിഞ്ഞവരും കുട്ടികളും പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം തുടരുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Recommended Video
സാധാരണ ഗതിയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസ് ഈ ഘട്ടത്തിലും ഉണ്ടാവില്ല. മെട്രോ റെയില്‍ സ്കൂളുകള്‍, കോളേജുകള്‍, സിനിമാ തിയേറ്ററുകള്‍, ജിമ്മുകള്‍ എന്നിവ ജുലൈ 31 വരെ തുറക്കില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരിശീലന സ്ഥാപനങ്ങൾക്ക് 2020 ജൂലൈ 15 മുതൽ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും കേന്ദ്രം നേരത്തെ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications