ഉന്നാവോ ബലാല്‍സംഗക്കേസ് പ്രതി കുൽദീപ് സിംഗിന്റെ ഭാര്യ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി
ലഖ്നൗ; ഉന്നാവോ ബലാല്‍സംഗക്കേസിലെ പ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സെനഗാറിന്റെ ഭാര്യ സംഗീത സെനഗാറിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി. ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് സംഗീതയെ സ്ഥാനാർത്ഥിയാക്കുന്നത്. നിലവില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സനാണ് സംഗീത.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതിയ സീറ്റിലാണ് മത്സരിപ്പിക്കുക. ഉന്നാവോ കേസിൽ പ്രതിയായ പിന്നാലെ കുൽദീപിനെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു. അത് കഴിഞ്ഞ് ഒന്നര വർഷമാകുമ്പോഴാണ് ഇപ്പോൾ ഇയാളുടെ ഭാര്യയ്ക്ക് ബിജെപി ടിക്കറ്റ് നൽകിയിരിക്കുന്നത്.
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയാണ് കുൽദീപ് സെനഗാർ. 2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ എംഎൽഎ ആയിരുന്ന കുൽദീപ് സെൻഗാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ജോലിക്കാര്യത്തിനായി എംഎൽഎയെ കാണാൻ എത്തിയതായിരുന്നു പെൺകുട്ടി.
കേസിന്‍റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിപ്പിച്ചായിരുന്നു കൊലപാതക ശ്രമം. അപകടത്തില്‍ പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.കേസില്‍ ദില്ല പോക്‌സോ കോടതി കുല്‍ഗീപ് സെന്‍ഗറിന് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്.കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കുൽദീപ് സെനഗാറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നു അംഗത്വം നഷ്ടപ്പെട്ടിരുന്നു.












Click it and Unblock the Notifications