കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസം ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും: ബിജെപി എംഎൽഎ കുല്‍ദീപ് സിംഗിന്റെ പ്രതികരണം പുറത്ത്

Google Oneindia Malayalam News

ലഖ്നൊ: ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമെന്ന് ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ. ഉന്നാവോ കൂട്ട ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാർ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായാണ് എംഎൽഎയുടെ പ്രതികരണം.

യുപി സർക്കാരിനെ വിവാദത്തിലാഴ്ത്തിയ ഉന്നാവോ പീഡനക്കേസിൽ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. പെൺ‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കൾ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഏറ്റവും ഒടുവിലാണ് എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും കേസ് പിന്നീട് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷവും ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സേഗറിനെ അറസ്റ്റ് ചെയ്യാത്ത സംഭവത്തില്‍ യുപി സര്‍ക്കാരിനെ ചോദ്യം ചെയ്ത് അലഹാബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

ദൈവത്തിലും നീതിന്യാസ വ്യവസ്ഥയിലും വിശ്വാസം

ദൈവത്തിലും നീതിന്യാസ വ്യവസ്ഥയിലും വിശ്വാസം

ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും എല്ലാക്കാര്യങ്ങളും ശരിയാവുമെന്നും സെൻഗാർ‍ മാധ്യമങ്ങളോട് പറഞ്ഞു. ഉന്നാവോ കൂട്ടബലാത്സംഗക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത എംഎൽ‍എയെ 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കോടതിയിൽ ഹാജരാക്കുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ബിജെപി എംഎൽഎയും സഹോദരനും ഉൾപ്പെടെയുള്ളവർ‍ അറസ്റ്റിലാവുന്നത്. ക്രിമിനലുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയതിന് പിന്നാലെയാണ് എംഎൽഎ അറസ്റ്റിലാവുന്നത്. സെൻഗാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ നേരത്തെ അലഹാബാദ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇത് ക്രമസമാധാന നിലയെ സ്വാധീനിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു

ജോലി തേടി പോയപ്പോൾ...

ജോലി തേടി പോയപ്പോൾ...


2017 ജൂൺ നാലിന് ജോലി തേടി എംഎൽഎയുടെ വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ സെന്‍ഗാറും അനുയായികളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ പലതവണ എംഎൽഎയ്ക്കെതിരെ പരാതി കൊടുത്തിരുന്നുവെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിലെത്തി പെൺകുട്ടിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം സർക്കാരിനെ വിവാദത്തിലാഴ്ത്തിയതോടെ കുറ്റവാളികൾ എത്ര ശക്തരായാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയിരുന്നു.

ആത്മഹത്യാ ശ്രമം വിവാദത്തിൽ

ആത്മഹത്യാ ശ്രമം വിവാദത്തിൽ

ഏപ്രിൽ എട്ടിനാണ് പീഡനത്തിനിരയായ ഇരയായ പെണ്‍കുട്ടിയും കുടുംബവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സെന്‍ഗാറും അനുയായികളും ചേർന്ന് പീഡിപ്പിച്ചുവെന്ന് കാണിച്ചായിരുന്നു പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും പ്രതിഷേധം. കേസില്‍ എഫ്ഐആര്‍ പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനെ പെണ്‍കുട്ടിയുടെ പിതാവിനെ എംഎല്‍എയുടെ സഹോദരൻ മര്‍ദിച്ചിരുന്നു. ഏപ്രിൽ മൂന്നിനായിരുന്നു സംഭവം. ചികിത്സിയിലിരുന്ന പിതാവ് പിന്നീട് ഏപ്രിൽ അഞ്ചിന് മരണമടയുകയായിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച കുല്‍ദീപ് സിംഗ് സെൻ‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗും മറ്റ് മൂന്നുപേരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഡിജിപിയുടെ നിർദേശ പ്രകാരം ലഖ്നൊ ക്രൈം ബ്രാഞ്ചാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് മര്‍ദിക്കപ്പെട്ട സംഭവത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

എംഎൽഎയ്ക്ക് പോലീസിന്റെ ഒത്താശ.. പിതാവിന് മർദനം

എംഎൽഎയ്ക്ക് പോലീസിന്റെ ഒത്താശ.. പിതാവിന് മർദനം

പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി ലഭിച്ചതോടെ എംഎല്‍എയെ ഒഴിവാക്കിയാണ് മാഖി പോലീസ് കേസെടുത്തത്. എംഎല്‍എയുടെ സഹോദരനും പ്രാദേശിക ബിജെപി നേതാവുമായ അതുല്‍ സിംങ്ങും കേസിൽ‍ അറസ്റ്റിലായിട്ടുണ്ട്. യുവതിയുടെ പിതാവ് പോലീസ് സ്‌റ്റേഷനിലെ കുറ്റവാളികളുടെ പട്ടികയില്‍ ഉൾപ്പെട്ട വ്യക്തിയാണെന്നാരോപിച്ച പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 14 ദിവസം റിമാന്റ് ചെയ്ത ശേഷം ജയിലില്‍ വച്ചാണ് യുവതിയുടെ പിതാവ് മര്‍ദ്ദനമേറ്റ് മരിക്കുന്നത്. ഇതാണ് കൂടുതൽ വിവാദത്തിന് വഴിവെച്ചത്.

<br>കുല്‍ദീപും അതുലും ചേര്‍ന്ന് ദ്രോഹിച്ചു...ക്രൂരമായി പീഡിപ്പിച്ചു!! ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മൊഴി!
കുല്‍ദീപും അതുലും ചേര്‍ന്ന് ദ്രോഹിച്ചു...ക്രൂരമായി പീഡിപ്പിച്ചു!! ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മൊഴി!

English summary
Before being produced in front of a Lucknow court, BJP MLA Kuldeep Singh Sengar – the alleged rape accused in Unnao gang-rape case – expressed his faith in the judiciary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X