കുല്‍ദീപും അതുലും ചേര്‍ന്ന് ദ്രോഹിച്ചു, ക്രൂരമായി പീഡിപ്പിച്ചു!! ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മൊഴി!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെങ്കാറും സഹോദരന്‍ അതുല്‍ സിംഗ് സെങ്കാറും ജയിലിലാണ്. കേസ് സിബിഐ ഏറ്റെടുത്തു കഴിഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ് സിബിഐ. അതിനിടെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ അങ്ങേയറ്റം കുല്‍ദീപും അതുലും ചേര്‍ന്ന് ദ്രോഹിച്ചെന്ന് യുവതി പറയുന്നു.

തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണ് എന്ന് നിരന്തരം ആവര്‍ത്തിക്കുന്ന കുല്‍ദീപിന്റെ വാദങ്ങളെ പൊളിക്കുന്ന വെളിപ്പെടുത്തലുകളാണ് പെണ്‍കുട്ടിയുടേത്. അതേസമയം കേസില്‍ കോടതി ഇടപെടലുണ്ടായതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാനും സിബിഐ അന്വേഷണം കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറായത്. ഭരണപക്ഷം ഉള്‍പ്പെട്ട കേസായതിനാല്‍ സംഭവം ഒതുക്കി തീര്‍ക്കാനും പോലീസ് ശ്രമിച്ചിരുന്നു.

നല്ലവനാണെന്ന് കരുതി......

നല്ലവനാണെന്ന് കരുതി......

കുല്‍ദീപിനെ കുറിച്ച് നാട്ടില്‍ എല്ലാവര്‍ക്കും നല്ല മതിപ്പുണ്ടായിരുന്നു. തന്റെ അമ്മാവന്‍മാര്‍ ഡഡു എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. ഡഡു വളരെ നല്ലവനാണെന്ന് അവരും പറയാറുണ്ടായിരുന്നു. എന്നാല്‍ നേരിട്ട് പരിചയപ്പെട്ടപ്പോള്‍ തനിക്ക് ഉണ്ടായ അനുഭവം അതിഭീകരമായിരുന്നു. കുല്‍ദീപ് നല്ലവനാണെന്ന് കരുതിയ തനിക്ക് പറ്റിയ ആദ്യത്തെ തെറ്റായിരുന്നു അതെന്ന് പെണ്‍കുട്ടി പറഞ്ഞു. കുല്‍ദീപും അതുലും ചേര്‍ന്ന് തന്നെ പലവട്ടം ദ്രോഹിച്ചു. ക്രൂരമായ രീതിയില്‍ ബലാത്സംഗം ചെയ്തു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ വെറും കുടുംബപ്രശ്‌നമായി ഒതുക്കാനായിരുന്നു അവര്‍ക്ക് താല്‍പര്യം. സര്‍ക്കാരിന്റെയും എംഎല്‍എയുടെയും സമ്മര്‍ദം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് നടപടിയെടുക്കുന്നതില്‍ അവര്‍ മന:പ്പൂര്‍വം വീഴ്ച്ചവരുത്തുകയാണെന്ന് പെണ്‍കുട്ടി ആരോപിച്ചു.

ദില്ലിയിലേക്ക് ഓടിയൊളിച്ചു...

ദില്ലിയിലേക്ക് ഓടിയൊളിച്ചു...

ബലാത്സംഗത്തിന് ഇരയായ ശേഷവും കുല്‍ദീപും കൂട്ടാളികളും അനാവശ്യമായി ദ്രോഹിച്ചിരുന്നു. ജീവനില്‍ പേടി തോന്നി താനും കുടുംബവും ദില്ലിയേക്ക് ഓടിയൊളിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. പിതാവുമൊത്താണ് ദില്ലിയില്‍ താമസിച്ചിരുന്നത്. തങ്ങളുടെ ഗ്രാമത്തില്‍ കുല്‍ദീപിനെയും സഹോദരനെയും ഭയന്നാണ് എല്ലാവരും ജീവിച്ചിരുന്നതെന്ന് പെണ്‍കുട്ടി പറയുന്നു. അതുല്‍ സിംഗ് താന്‍ പറയുന്നതിന് അപ്പുറം പോകാന്‍ ഒരാളെയും അനുവദിച്ചിരുന്നില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അവര്‍ ജീവനോടെ ഉണ്ടാവില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തന്റെ പിതാവിനെ കൊന്നതുപോലെയാണ് അതുല്‍ ഓരോരുത്തരെയും കൊന്നുതള്ളിയത്. ബൂട്ടുകൊണ്ട് എതിരാളികളുടെ നെഞ്ചില്‍ ശക്തമായി ചവിട്ടുകയും ഇവര്‍ക്ക് നേരെ സൈക്കിള്‍ ടയറുകള്‍ കത്തിച്ച് എറികയും ചെയ്യാറുണ്ട്. ഇങ്ങനെ ക്രൂരമായി പീഡിപ്പിച്ചാണ് പലരെയും ഇയാള്‍ കൊല്ലാറുള്ളത്.

ഭയപ്പെടുത്തുന്ന കാര്യങ്ങള്‍

ഭയപ്പെടുത്തുന്ന കാര്യങ്ങള്‍

തന്റെ ജീവിതത്തില്‍ ഇതുവരെ നേരിട്ടതില്‍ വച്ച് ക്രൂരമായ കാര്യങ്ങളാണ് ഇവരിലൂടെ നേരിട്ടതെന്ന് ഉന്നാവോ പെണ്‍കുട്ടി പറയുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തി. അതേസമയം അഭിമുഖത്തിനിടെ പെണ്‍കുട്ടി പലപ്പോഴും പോധം കെട്ട് വീഴുകയും ചെയ്തു. തന്നെ നേരില്‍ കാണുമ്പോഴൊക്കെ അതുല്‍ ഉപ്രദവിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ച കാര്യത്തില്‍ സിബിഐ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. ശരീരത്തില്‍ 14 മുറിവുകള്‍ കണ്ടത് ആരോ മര്‍ദിച്ചതിന്റെ പാടുകളാണെന്ന് സിബിഐ ഉറപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുല്‍ദീപിനെയും അതുലിനെയും ചോദ്യം ചെയ്യുമെന്ന് സിബിഐ വ്യക്തമാക്കി. നേരത്തെ പെണ്‍കുട്ടി എംഎല്‍എ പിതാവിനെ മര്‍ദിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് സത്യമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരിക്കുകയാണ്.

പിതാവിനെ മര്‍ദിച്ചു

പിതാവിനെ മര്‍ദിച്ചു

തന്റെ സഹോദരന് സൈക്കിള്‍ വാങ്ങാന്‍ വേണ്ടി മാഖിയില്‍ എത്തിയപ്പോഴാണ് പിതാവ് ആക്രമിക്കപ്പെട്ടത്. മകളെ പീഡിപ്പിച്ച കാര്യം പുറത്ത് പറഞ്ഞതിന് പിതാവിനെ മര്‍ദിക്കാന്‍ കാത്തിരിക്കുകയായിരുന്നു എംഎല്‍എ ഇക്കാര്യം തന്റെ അമ്മാവനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പിതാവ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇക്കാര്യം സിബിഐക്ക് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച കാര്യം പോലീസാണ് പറഞ്ഞത്. താനും തന്റെ സഹോദരിയും തകര്‍ന്നുപോയെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതോടെ താനും സഹോദരിയും പോലീസില്‍ വീണ്ടും പരാതി നല്‍കാന്‍ ഉന്നാവോയിലെത്തിയെന്ന് പെണ്‍കുട്ടി പറയുന്നു. എംഎല്‍എയ്‌ക്കെതിരെ പരാതി പറഞ്ഞപ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ അതിനോട് മുഖം തിരിഞ്ഞു നിന്നു. കേസെടുക്കുന്നതിന് ഭയമുണ്ടെന്നായിരുന്നു മറുപടി. അതേസമയം സിബിഐ കേസ് ഏറ്റെടുത്തതോടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നതായും പെണ്‍കുട്ടി പറഞ്ഞു.

60000 രൂപയ്ക്ക് വിറ്റു

60000 രൂപയ്ക്ക് വിറ്റു

ദില്ലിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പരാതി നല്‍കാനെത്തിയപ്പോള്‍ തനിക്ക് അത്ര നല്ല അനുഭവമല്ല ഉണ്ടായത്. നേരത്തെ ഔറിയയില്‍ നിന്ന് പോലീസ് തന്നെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവര്‍ പറഞ്ഞ കാര്യം തന്നെ ഞെട്ടിച്ചിരുന്നു. 60000 രൂപയ്ക്ക് തന്നെ വിറ്റുവെന്നാണ് അവര്‍ പറഞ്ഞത്. ഇതിന് പിന്നിലും എംഎല്‍എയും സഹോദരനുമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പരാതി പറഞ്ഞപ്പോള്‍ ആറുദിവസത്തിനുള്ളില്‍ നടപടിയെടുക്കാമെന്നായിരുന്നു മറുപടി. എന്നാല്‍ അതിന് ശേഷം നടപടികള്‍ ഉണ്ടായില്ലെന്ന് പെണ്‍കുട്ടി പറയുന്നു. അതേസമയം കോടതി വിധിയെ തുടര്‍ന്ന് സിബിഐ കേസില്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി സൗകര്യങ്ങളും അതോടൊപ്പം ചികിത്സയും നല്‍കുന്നുണ്ട്. പെണ്‍കുട്ടി കടുത്ത രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും ചികിത്സ തേടിയിട്ടുണ്ട്. രൂക്ഷമായ മദ്യഗന്ധമുള്ള മുറിയിലാണ് പെണ്‍കുട്ടി ഉള്ളതെന്ന് ആരോപണമുണ്ട്. വൃത്തിഹീനമായ അന്തരീക്ഷം രോഗം വഷളാക്കാന്‍ ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉന്നാവോ ബലാത്സംഗത്തില്‍ യുപി കത്തുന്നു, യുവതിയുടെ പിതാവിന്റെ ശരീരത്തില്‍ 14 മുറിവുകള്‍, സിബിഐ എത്തും

ഉന്നാവോ കേസ്: ഇരയ്ക്ക് ബിജെപി സര്‍ക്കാരിന്‍റെ 'സ്പോണ്‍സേഡ്' തടവ്.. കുടിവെള്ളം പോലും തരുന്നില്ലെന്ന്

യുഎസില്‍ കാണാതായ മലയാളി കുടുംബം മരിച്ചെന്ന് സൂചന!! നദിയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം സൗമ്യയുടേതോ?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Unnao rape case survivor speaks against mla

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്