• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉന്നാവോ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; പോലീസ് അകമ്പടി പോയില്ല, യാത്രാവിവരം എംഎല്‍എക്ക് ചോര്‍ത്തി

ലഖ്നൗ: ഉന്നാവോയില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ ലൈംഗീക പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഗൂഡാലോചന നടന്നുവെന്ന ആരോപണം ശക്തമാവുന്നു. കേസില്‍ സിബിഐ അന്വേഷണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയ ആള്‍ ഉള്‍പ്പടെ പെണ്‍കുട്ടിയെ രണ്ട് അടുത്ത ബന്ധുക്കളാണ് അപകടത്തില്‍ മരിച്ചത്.

കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർഥയെ കാണാതായി... കാണാതായത് പുഴയിൽ! എസ്എം കൃഷ്ണയുടെ മരുമകൻ!!

അമ്മയും അഭിഭാഷകനുമടക്കം സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഇവരിരും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. അപകടം യാദൃച്ഛികമാണെന്നാണ് യുപി സര്‍ക്കാറിന്‍റെ വാദമെങ്കിലും മറച്ചുവയ്ക്കാനാവത്ത നിരവധി ദുരൂഹതകള്‍ ഇപ്പോഴും ബാക്കിയാണ്. എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ഗൂഡാലാചനയുടെ ഭാഗമായിട്ടാണ് വാഹാനപകടം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പോലീസും ഇതിന് കൂട്ടുനിന്നുവെന്നും അവര്‍ ആരോപിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ഗൂഢാലോചന

ഗൂഢാലോചന

വാഹനപകടത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന സംശയത്തിന്ന് ബലം നല്‍കുന്ന നിരവധി തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എംഎല്‍എക്കെതിരെ പീഡനപരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ ഭീഷണിയുടെ സാഹചര്യത്തില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും വീട്ടിലും യാത്രകളിലും സുരക്ഷ ഉറപ്പാക്കാന്‍ പോലീസിനെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അപകടം നടന്ന ദിവസം റായബറേലിയിലേക്ക് പോകുമ്പോള്‍ പോലീസുകാര്‍ ഇവര്‍ക്ക് സുരക്ഷ ഒരുക്കയിരുന്നില്ല.

ആരും കൂടെയില്ല

ആരും കൂടെയില്ല

പെണ്‍കുട്ടിയുടേയും കുടുംബത്തിന്‍റേയും സുരക്ഷയ്ക്ക് വീട്ടില്‍ 7 പോലീസുകാരെയും യാത്രയില്‍ അകമ്പടിക്ക് 3 പോലീസുകാരെയുമായി നിയോഗിച്ചത്. എന്നാല്‍ അപകടം നടക്കുമ്പോള്‍ ഇവരില്‍ ഒരാളും കൂടെഉണ്ടായിരുന്നില്ല. ഇത് വ്യക്തമായ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കാറില്‍ സ്ഥലമില്ലാത്തതിനാലാണ് പോലീസുകാര്‍ ഒപ്പം പോവാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

എഫ്ഐആറില്‍

എഫ്ഐആറില്‍

അതോടൊപ്പം തന്നെ, പെണ്‍കുട്ടിയുടെ അംഗരക്ഷയ്ക്കായി ചുമതലപ്പെടുത്തിയ പോലീസുകാര്‍ തന്നെയാണ് യാത്രാവിവരം, പീഡനക്കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദിപ് സിങ് സെന്‍ഗാര്‍ക്ക് ചോര്‍ത്തി നല്‍കിയതെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപകടക്കേസില്‍ സെന്‍ഗാര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നമ്പര്‍ പ്ലേറ്റ്

നമ്പര്‍ പ്ലേറ്റ്

അപകടമുണ്ടാക്കിയ ലോറിയുടെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്‍റടിച്ചു മറച്ചിരുന്നെങ്കിലം യുപി71 എടി 8300 ആണ് നമ്പര്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. പീഡനക്കേസില്‍ അറസ്റ്റിലായെങ്കിലും ജയിലില്‍ ഇരുന്നും എംഎല്‍എ ഗൂഡാലോചന നടത്തുകയാണെന്നും തങ്ങള്‍ നിരന്തരം ജീവന് ഭീഷണി നേരിട്ടിരുന്നവെന്നും പെണ്‍കുട്ടിയുടെ അമ്മ അരോപിച്ചിരുന്നു. വ്യാജരേഖ ആരോപണത്തിന്‍റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട അമ്മാവനെ കണ്ട് മടങ്ങുമ്പോഴാണ് കുടുംബം അപകടത്തില്‍പ്പെട്ടത്.

അന്വേഷണം സിബിഐക്ക്

അന്വേഷണം സിബിഐക്ക്

അതേസമയം, അപകടത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. അമിതവേഗവും മഴയുമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെയും നിഗമനമെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ അപേക്ഷയെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത്.

10 പ്രതികള്‍

10 പ്രതികള്‍

അപകടത്തില്‍ കുല്‍ദീപ് സെന്‍ഗാറിനെ കൂടാതെ മനോജ് സിങ് സെന്‍ഗാറിനെ കൂടാതെ സഹോദരന്‍ മനോജ് സിങ് സെന്‍ഗാറിനും മറ്റ് എട്ടുപേരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനാപകടം ഗൂഢാലോചനയാണെന്നും എംഎൽഎയ്ക്കു പങ്കുണ്ടെന്നുമുള്ള പെണ്‍കുട്ടിയുടെ അമ്മയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

ദില്ലിയിലേക്ക് മാറ്റണം

ദില്ലിയിലേക്ക് മാറ്റണം

അതേസമയം, അപകടത്തില്‍ പരിക്കേറ്റ് ലക്നൗവിലെ ആശുപത്രതിയില്‍ ചികിത്സയില്‍ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. വാരിയെല്ലുകൾക്കു തോളെല്ലുകൾക്കും ഗുരുതരമായി പരുക്കേറ്റ് പെൺകുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്. ഇരുകൈകള്‍ക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റിണ്ടുമുണ്ട്. വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Unnao rape survivor’s accident; UP government recommends CBI probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X