കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി നിയമസഭ തിരഞ്ഞെടുപ്പ് മാറ്റുമോ? തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോഗ്യസെക്രട്ടറിയെ കാണും, നിര്‍ണായക കൂടിക്കാഴ്ച

Google Oneindia Malayalam News

ദില്ലി : കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിച്ചതോടെ രാജ്യം ഇപ്പോള്‍ ഭീതിയിലാണ് . ഇന്ത്യയില്‍ ഇതുവരെ 415 ഓളം പേര്‍ക്കാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ് .

108 ഓളം കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു .

1

തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടണമെന്ന നിര്‍ദ്ദേശം അലഹബാദ് ഹൈക്കോടതിയാണ് മുന്നോട്ടുവച്ചത്. തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കുമെന്ന നിരീക്ഷണത്തിലാണ് കോടതി ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൂടിക്കാഴ്ച നടത്തും.

2

ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലും മറ്റ് നാല് സംസ്ഥാനങ്ങളിലും കൊവിഡ് സാഹചര്യം - പ്രത്യേകിച്ച് ഒമിക്റോണ്‍ സ്ട്രെയിന്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ചാണ് ചര്‍ച്ച ചെയ്യുക. ഡിസംബര്‍ 28-30 തീയതികളില്‍ കമ്മിഷന്റെ യുപി സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

3

അടുത്ത ആഴ്ച യുപി സന്ദര്‍ശിക്കുമെന്നും സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഫെബ്രുവരി - മാര്‍ച്ച് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ വ്യാഴാഴ്ച അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. റാലികള്‍ നിര്‍ത്തിയില്ലെങ്കില്‍, ഫലം രണ്ടാം തരംഗത്തേക്കാള്‍ മോശമായിരിക്കുമെന്നാണ് അലഹബാദ് ഹൈക്കോടതി പറഞ്ഞത്.

4

പ്രധാനമന്ത്രിയുടെയും പ്രതിപക്ഷ നേതാക്കളുടെയും നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് റാലികളില്‍ വന്‍ ജനക്കൂട്ടത്തെത്തുടര്‍ന്ന് ബംഗാള്‍, ആസാം, തമിഴ്നാട് എന്നിവിടങ്ങളില്‍ ഈ വര്‍ഷം ആദ്യം കൊവിഡ്്- 19 കേസുകളില്‍ ആശങ്കാജനകമായ വര്‍ദ്ധനവ് ഉണ്ടായെന്നും കോടതി നിരീക്ഷിച്ചിരുന്നു. രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഒമൈക്രോണ്‍.

5

ഇന്ത്യയിലെ വാക്സിന്‍ അര്‍ഹതയുള്ള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്കെങ്കിലും അതിന്റെ രണ്ടാമത്തെ ഷോട്ട് ലഭിച്ചിട്ടില്ലെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വസ്തുത. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 415 ആയി ഉയര്‍ന്നിരുന്നു. മഹാരാഷ്ട്രയില്‍ 108 , ഡല്‍ഹി 79 , ഗുജറാത്ത് 43 , തെലങ്കാന 38 , കേരളത്തില്‍ 37 , തമിഴ്നാട് 34 എന്നിങ്ങനെയാണ് നിലവിലെ കേസുകളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 7,189 പുതിയ അണുബാധകളും 387 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു.

6

കോവിഡ് -19 കേസുകളുടെ നാലാമത്തെ കുതിച്ചുചാട്ടത്തിന് ലോകം സാക്ഷ്യം വഹിക്കുകയാണെന്നും ജാഗ്രത കുറയ്ക്കരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെല്‍റ്റയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒമൈക്രോണിന് കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര്‍പ്രദേശും ഹരിയാനയും ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായി രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും പൊതുയോഗങ്ങളിലും വിവാഹ ചടങ്ങുകളിലും തിരക്ക് 200 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Recommended Video

cmsvideo
പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

English summary
UP Assembly Election 2022: EC will meet Union Health Secretary Rajesh Bhushan on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X