വോട്ടെടുപ്പിന്റെ തലേന്ന് പണം വിതരണം ചെയ്തു; സ്വാമി പ്രസാദ് മൗര്യയുടെ മകന്‍ കസ്റ്റഡിയില്‍
ഗോരഖ്പൂര്‍: പോളിംഗിന്റെ തലേന്ന് ആളുകള്‍ക്ക് പണം വിതരണം ചെയ്തെന്ന് ആരോപിച്ച് ഫാസില്‍നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുന്‍ യുപി മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അശോക് മൗര്യയെയാണ് ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചത്. വോട്ടെടുപ്പിന്റെ തലേന്ന് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൗര്യയുടെ മകനെ ചോദ്യം ചെയ്യാനായാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് കുശിനഗര്‍ ഡി എം രാജലിംഗം പറഞ്ഞു.
'അറസ്റ്റ് വിവരം തീര്‍ത്തും തെറ്റാണ്. സ്വാമിയുടെ മകന്‍ പണം വിതരണം ചെയ്യുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതായി ഞങ്ങള്‍ക്ക് വൈകുന്നേരത്തോടെ വിവരം ലഭിച്ചു, കൂടാതെ മറ്റ് ചിലരെയും മൂന്ന് വാഹനങ്ങളിലായി സ്ഥലത്ത് കണ്ടെത്തി. അതിനാല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി,' അദ്ദേഹം പറഞ്ഞു. അശോക് മൗര്യ ഈ പ്രദേശത്തെ വോട്ടറല്ല, വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ അദ്ദേഹം അവിടെ ചെയ്തത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണ്,' ചോദ്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ഡി എം പറഞ്ഞു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന സ്വാമി പ്രസാദ് മൗര്യ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പാര്‍ട്ടി വിട്ട് എസ് പിയില്‍ ചേര്‍ന്നത്. അതേസമയം അശോക് മൗര്യയെ ബി ജെ പിക്കാര്‍ മര്‍ദ്ദിച്ചുവെന്നരോപിച്ച് എസ് പിയും പരാതി നല്‍കിയിട്ടുണ്ട്. ഇരു പരാതികളിലുമായി 39 പേരുടെയും മറ്റ് നൂറുകണക്കിന് അജ്ഞാതരുടെയും പേരുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
മൗര്യയുടെ പക്ഷത്തുള്ള 25 പേരും ബി ജെ പി പക്ഷത്തുള്ള 14 പേരുമാണ് തിരിച്ചറിഞ്ഞവരുടെ പട്ടികയിലുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 147, 148, 171-എഫ്, 308, 323, 352, 392, 427, 504, 506 വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കുശിനഗര്‍ പോലീസ് സൂപ്രണ്ട് സചീന്ദ്ര പട്ടേല്‍ പറഞ്ഞു. കലാപം, മാരകായുധങ്ങള്‍ ഉപയോഗിച്ച് കലാപം, തിരഞ്ഞെടുപ്പ് സമയത്ത് അനാവശ്യമായ സ്വാധീനം ചെലുത്തുക, കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിക്കുക, പരിക്കേല്‍പ്പിക്കല്‍, ക്രിമിനല്‍ ബലപ്രയോഗം, കവര്‍ച്ച നടത്തല്‍, കുഴപ്പമുണ്ടാക്കല്‍, സമാധാന ലംഘനം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications