കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ മൂന്ന് പേരെയും ജനങ്ങള്‍ നോക്കിവെച്ചിട്ടുണ്ട്; എതിരാളികളെ കടന്നാക്രമിച്ച് പ്രിയങ്ക

Google Oneindia Malayalam News

ലഖ്‌നൗ: ബി ജെ പിയ്ക്കും ബി എസ് പിയ്ക്കും സമാജ് വാദി പാര്‍ട്ടിയ്ക്കുമെതിരെ ആഞ്ഞടിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ തങ്ങളുടെ ഇച്ഛാശക്തിയുടെ പിന്‍ബലത്തില്‍ മൂന്ന് പാര്‍ട്ടികളേയും ഉപയോഗശൂന്യരാക്കിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഞായറാഴ്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി എസ് പി അധ്യക്ഷ മായാവതി വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്നും സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ സമാജ്വാദി പാര്‍ട്ടിയെ യു പിയില്‍ കാണാനില്ലായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു പിക്കാരുടെ യഥാര്‍ത്ഥ ദുരിതങ്ങള്‍ അറിയില്ലെന്നും അവര്‍ ആരോപിച്ചു.

മൂന്ന് പാര്‍ട്ടികളും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളുടെ വോട്ട് പിടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ഒന്നും മൂന്ന് പാര്‍ട്ടിക്കാര്‍ക്കും അറിയേണ്ടതില്ലെന്നും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് കാര്യമായ പരിഗണന കാണിക്കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പു വേളയില്‍ അവര്‍ ബുള്‍ഡോസറുകളെ കുറിച്ചും ഭീകരതയെ കുറിച്ചും പാക്കിസ്ഥാനെ കുറിച്ചും, മതത്തിന്റെയും ജാതിയുടെയും കണക്കുകളെക്കുറിച്ചും സംസാരിക്കും. എന്തിനാണ് അവര്‍ അങ്ങനെ ചെയ്യുന്നത്? പ്രിയങ്ക ഗാന്ധി ചോദിച്ചു.

ബിജെപിയെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു; വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സ്ഥാനാര്‍ത്ഥിയെ പുറത്താക്കി കോണ്‍ഗ്രസ്ബിജെപിയെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു; വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സ്ഥാനാര്‍ത്ഥിയെ പുറത്താക്കി കോണ്‍ഗ്രസ്

1

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതിന് അവരാണ് ഉത്തരവാദികളാണെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി എസ് പി നേതാവ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് ആരോപിച്ചായിരുന്നു മായാവതിയ്‌ക്കെതിരായ പ്രിയങ്കയുടെ ആക്രമണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി എസ് പി നേതാവ് അവരുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ പുറത്തുവരുമെന്ന് ഞാന്‍ കരുതി, പക്ഷേ അവര്‍ അത് ചെയ്തില്ല, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

2

സര്‍വ്വജ്ഞനും അന്താരാഷ്ട്ര സാഹചര്യങ്ങളെക്കുറിച്ച് അവബോധമുള്ള ആളായിരുന്നിട്ടും ഉത്തര്‍പ്രദേശിലെ കന്നുകാലികളുടെ പ്രശ്നത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയില്ലായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ആളുകള്‍ പറയുന്നത് പ്രധാനമന്ത്രി 'സര്‍വജ്ഞാനി' ആണെന്നാണ്, നിങ്ങള്‍ അദ്ദേഹത്തിനെതിരെ ഒരു മുറിയിലിരുന്ന് സംസാരിച്ചാല്‍, അത് അദ്ദേഹം അറിയും, അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിവരമുണ്ട്. എന്നാല്‍ കഴിഞ്ഞയാഴ്ച, അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം നിങ്ങളോട് പറഞ്ഞു.

3

പ്രശ്നം തന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു, പ്രിയങ്ക ഗാന്ധി പറഞ്ഞു. അമേരിക്കയിലും റഷ്യയിലും ലോകത്തിന്റെ മറ്റിടങ്ങളിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയാമായിരുന്നിട്ടും യുപിയിലെ ജനങ്ങളുടെ ദുരിതങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അജ്ഞതയെ അവര്‍ പരിഹസിച്ചു. ലഖിംപൂര്‍ ഖേരി അക്രമത്തില്‍ മരിച്ച കര്‍ഷകര്‍ക്ക് വേണ്ടി എസ്പി പോരാടിയിരുന്നോയെന്ന് സമാജ്വാദി പാര്‍ട്ടിയെ ലക്ഷ്യമിട്ട് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഈ മൂന്ന് കക്ഷികളും നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ആശങ്കാകുലരല്ല, അവര്‍ക്ക് അത് മനസ്സിലാകുന്നില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങളുടെ വോട്ട് എടുക്കുന്നതിലാണ് അവര്‍ക്ക് താല്‍പ്പര്യം.

4

ഭരണത്തിലായാലും പ്രതിപക്ഷത്തായാലും അവര്‍ പരസ്പരം ധാരണയിലെത്തും. കോണ്‍ഗ്രസ് മാത്രം ബി ജെ പിയുമായി ഒരു കരാറിലും ഏര്‍പ്പെടില്ലെന്നും പ്രിയങ്ക പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യു പി തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരി 10 നായിരുന്നു സംസ്ഥാനത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. ഫെബ്രുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 20 ന് മൂന്നാം ഘട്ട വോട്ടെടുപ്പും 23 ന് നാലാം ഘട്ടം വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 27, മാര്‍ച്ച് 3, 7 എന്നീ തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും

Recommended Video

cmsvideo
'ഉത്തര്‍പ്രദേശിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ഇവര്‍', രാഹുല്‍ പറയുന്നു

English summary
up assembly election 2022: priyanka gandhi lashes out bjp, bsp and sp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X