Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം കലാപഭൂമി തന്നെ; കേരളത്തിനെതിരെ വീണ്ടും യോഗി ആദിത്യനാഥ്

ലഖ്‌നൗ: കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളം കലാപഭൂമി തന്നെയാണെന്നും കേരളത്തില്‍ ഉള്ളതുപോലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മറ്റെവിടേയും ഇല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ വികസനമില്ലെന്ന് കണ്ണില്ലാത്തവര്‍ മാത്രമാണ് പറയുകയെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഗുണ്ടാ വിളയാട്ടവും കലാപങ്ങളും ഇല്ലെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. നേരത്തെ യുപിയിലെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്‍പും രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്‍പും കേരളത്തിനെതിരായ പരാമര്‍ശവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു.

ബി ജെ പിയ്ക്ക് വോട്ട് ചെയ്തു ജയിപ്പിച്ചില്ലെങ്കില്‍ യു പി കേരളമോ ബംഗാളോ പോലെയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നത് തന്റെ ജോലിയാണെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ് പിന്നീട് നല്‍കിയ വിശദീകരണം.പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു യു പി മുഖ്യമന്ത്രിയുടെ പ്രസ്താവന. പശ്ചിമ ബംഗാളില്‍ സമാധാനപൂര്‍വം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമുണ്ടായില്ലെന്നും ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

1

അരാജകത്വം അതിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നുവെന്നും കേരളത്തിലും ഇതു തന്നെയാണ് സാഹചര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചെന്നും നിങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചു പോകുമെന്നും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഉത്തര്‍പ്രദേശിന് കേരളമോ, കാശ്മീരോ, ബംഗാളോ ആയി മാറാന്‍ കൂടുതല്‍ സമയം വേണ്ടി വരില്ലെന്നും യോഗി പറഞ്ഞിരുന്നു. രണ്ട് സംസ്ഥാനങ്ങളിലും നടക്കുന്നതു പോലെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമവും മറ്റെവിടെയാണ് നടക്കുന്നതെന്നും യോഗി ചോദിച്ചിരുന്നു.

2

എന്നാല്‍ ഇതിനെ പരിഹസിച്ച് കേരളമുഖ്യമന്ത്രി പിണറായി വിജയന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എല്ലാ സൂചികകളിലും മികച്ചു നില്‍ക്കുന്ന കേരളത്തെപ്പോലെയാകുമെങ്കില്‍ ബി ജെ പി പരാജയപ്പെടുന്നതാണ് നല്ലതെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. സ്വന്തം പരാജയം മറക്കാനാണ് യോഗി ആദിത്യനാഥ് ശ്രമിക്കുന്നതെന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. എന്ത് അടിസ്ഥാനമാക്കിയാണ് യോഗി ആദിത്യനാഥ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും വിദ്യാഭ്യാസത്തില്‍ അടക്കം കേരളം മുന്‍പന്തിയിലെത്തിയതാണോ കുറ്റമെന്നും പ്രിയങ്ക ചോദിച്ചിരുന്നു.

Recommended Video

cmsvideo
    അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെ; വീണ്ടും വിമർശനവുമായി യോഗി ആദിത്യനാഥ്
    3

    അതേസമയം ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യു പി തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടിംഗ് ഇന്ന് നടക്കുകയാണ്. 9 ജില്ലകളിലായി 692 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അയോധ്യ, അമേഠി, റായ്ബറേലി എന്നീ ജില്ലകളാണ് ഇന്ന് നവോട്ടെടുപ്പിന് പോകുന്ന പ്രധാന ജില്ലകള്‍. 2.24 കോടി വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക. സുല്‍ത്താന്‍പൂര്‍, ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാംബി, പ്രയാഗ്രാജ്, ബരാബാക്കി, ബഹ്റൈച്ച്, ശ്രാവസ്തി, ഗോണ്ട എന്നീ ജില്ലകളിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

    4

    യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കൗശാംബി ജില്ലയിലെ സിരാത്തു നിയമസഭാ സീറ്റില്‍ ജനവിധി തേടും. അപ്നാ ദള്‍ (കാമറവാദി) സ്ഥാനാര്‍ഥി പല്ലവി പട്ടേലാണ് മൗര്യയുടെ എതിരാളി. അലഹബാദ് വെസ്റ്റില്‍ നിന്ന് മത്സരിക്കുന്ന സിദ്ധാര്‍ത്ഥ് നാഥ് സിംഗ്, പ്രതാപ്ഗഢില്‍ നിന്ന് മത്സരിക്കുന്ന രാജേന്ദ്ര സിംഗ്, അലഹബാദ് സൗത്തില്‍ നിന്ന് മത്സരിക്കുന്ന നന്ദ് ഗോപാല്‍ ഗുപ്ത നദി, മങ്കാപൂരില്‍ നിന്ന് മത്സരിക്കുന്ന രമാപതി ശാസ്ത്രി എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് മന്ത്രിമാര്‍. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അമ്മയും അപ്നാദള്‍ (കെ) നേതാവുമായ കൃഷ്ണ പട്ടേലും പ്രതാപ്ഗഢില്‍ മത്സരിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+