• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയിലും മന്ത്രിസഭാ പുനഃസംഘടന: ജിതിൻ പ്രസാദയടക്കം ഏഴ് പുതുമുഖങ്ങൾക്ക് സാധ്യത,കണക്കുകൂട്ടി ബിജെപി

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മന്ത്രിസഭ പുനഃസംഘടനയ്ക്ക് യോഗി ആദിത്യനാഥ്. ആറോ പുതുമുഖങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഉത്തർപ്രദേശ് മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് മാസങ്ങൾക്കകം നിർണ്ണായക തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ഗവർണർ ആനന്ദിബെൻ പട്ടേൽ ഇന്ന് ലഖ്നൊവിലെത്തുകയും ചെയ്യും.

ശ്രദ്ധാപൂര്‍വ്വം കരുക്കള്‍ നീക്കി നേതൃത്വം: ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായും വീണ്ടും ചര്‍ച്ചശ്രദ്ധാപൂര്‍വ്വം കരുക്കള്‍ നീക്കി നേതൃത്വം: ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായും വീണ്ടും ചര്‍ച്ച

1


സംഗീത ബിന്ദ്, ഛത്രപാൽ ഗംഗ് വാൾ, പാൽതുറാം, ദിനേഷ് ഖാതിക്, കൃഷ്ണ പാസ്വാൻ എന്നിവരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന പുതുമുഖങ്ങൾ. മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതു മുഖങ്ങളിൽ മുൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജിതിൻ പ്രസാദയും ഉൾപ്പെടുന്നുണ്ട്. ഒരിക്കൽ രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹംയുപിയിലെ പാർട്ടിയിലെ ബ്രാഹ്മണ മുഖവുമായിരുന്നു. കഴിഞ്ഞ ജൂണിലാണ് ജിതിൻ പ്രസാദ പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേരുന്നത്. ജിതിൻ പ്രസാദയുടെ പാർട്ടി പ്രവേശനം സംസ്ഥാനത്തെ ബ്രാഹ്മണ സമൂഹത്തെ ഒപ്പം നിർത്താൻ പാർട്ടിയെ സഹായിക്കും.

2


ഉത്തർപ്രദേശ് ജനസംഖ്യയുടെ 13 ശതമാനത്തോളം വരുന്നതാണ് ബ്രാഹ്മണ സമുദായം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോൺഗ്രസിനൊപ്പം നിന്നിരുന്ന ബ്രാഹ്മണ വോട്ടുകൾ ബിജെപിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കാഴ്ചയാണ് പ്രകടമാകുന്നത്. കഴിഞ്ഞ ജൂലൈയിൽ ജിതിൻ പ്രസാദ ബ്രാഹ്മൺ ചേതന പരിഷത്തിന് തുടക്കം കുറിച്ചിരുന്നു. ഇതും സംസ്ഥാനത്ത് പ്രതിഫലനങ്ങളുണ്ടാക്കുകയും ചെയ്കിരുന്നു.

3

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രാതിനിധ്യം ലഭിക്കാത്ത ജാതികളെയും പാർട്ടികളെയുമാണ് മന്ത്രിസഭ പുനഃസംഘടനയിൽ ഉൾപ്പെടുത്തുന്നത്. നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദിനെ ഇത്തവണ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചനകൾ. മാസങ്ങൾക്ക് മുമ്പ് കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ മകൻ പ്രവീൺ നിഷാദിനെ ഉൾപ്പെടുത്താതിരുന്നതിൽ സഞ്ജയ് നീരസം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

4


സംസ്ഥാനത്ത് ബിജെപിയുടെ സഖ്യകക്ഷികളിലൊന്നാണ് നിഷാദ് പാർട്ടി.
"വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ അനന്തരഫലങ്ങളെക്കുറിച്ച്" നിഷാദ് ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
14 കേന്ദ്രമന്ത്രിമാർ കൂടി ചേരുന്നതോടെ ഏറ്റവും കൂടുതൽ ക്യാബിനറ്റ് മന്ത്രിമാരുള്ള സംസ്ഥാനമായി യുപി മാറുകയും ചെയ്യും. ലോക്സഭയിൽ യുപിയിൽ നിന്ന് 62ഉം രാജ്യസഭയിൽ 22 ഉം അടക്കം ബിജെപിക്ക് 84 എംപിമാരാണ് നിലവിലുള്ളത്.

5


2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ഉത്തർപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് കഴിഞ്ഞ ആഴ്ചയാണ് യോഗി ആദിത്യനാത് വ്യക്തമാക്കിയത്. സംസ്ഥാനത്തെ 403 സീറ്റുകളിൽ 350 -ൽ അധികം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2017 ബിജെപി 325 സീറ്റുകളിലാണ് വിജയിച്ചത്. സമാജ് വാദി പാർട്ടിയും സഖ്യകക്ഷികളും 54 സീറ്റുകളും ബിഎസ്പി 19 സീറ്റുകളിലും വിജയിക്കുകയായിരുന്നു.

6

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി മോശം പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിൽ പാർട്ടിയ്ക്ക് പ്രതിച്ഛായ മെച്ചപ്പെടുത്താൻ ലഭിക്കുന്ന അവസരമാണ് ബിജെപിയ്ക്ക് യുപിൽ കൈവരുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ബിജെപി അസമിൽ അധികാരം പിടിച്ചെടുത്തിരുന്നു. മമതാ ബാനർജിയുടെ കടന്നുവരവിനെ പ്രതിരോധിക്കാനുള്ള ശ്രമം വിജയിച്ചെങ്കിലും കേരളത്തിലും തമിഴ്നാട്ടിലും ഒറ്റ സീറ്റും നേടാൻ പാർട്ടിയ്ക്ക് കഴിഞ്ഞിരുന്നില്ല.

cmsvideo
  Suresh Gopi to replace Surendran as BJP chief in Kerala?

   സുധീരനും കോണ്‍ഗ്രസിന് മാലിന്യമായോ? പാര്‍ട്ടിയുടെ കേരളത്തിലെ അടിത്തറ ഇളകിയെന്ന് എംവി ജയരാജന്‍ സുധീരനും കോണ്‍ഗ്രസിന് മാലിന്യമായോ? പാര്‍ട്ടിയുടെ കേരളത്തിലെ അടിത്തറ ഇളകിയെന്ന് എംവി ജയരാജന്‍

  English summary
  UP Cabinet Expansion Likely Today, 6 to 7 new faces may get minister berths
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X