കൊവിഡ് യോഗത്തിനിടെ യോഗിയെ തേടിയെത്തിയത് അച്ഛന്റെ മരണവാർത്ത! സംസ്ക്കാരത്തിൽ പങ്കെടുക്കില്ല!
ലഖ്‌നൗ: കൊവിഡ് അവലോകന യോഗത്തിനിടെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തേടിയെത്തിയത് സ്വന്തം അച്ഛന്റെ മരണവാര്‍ത്ത. യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിഷ്ടാണ് രാവിലെ മരണപ്പെട്ടത്. ദില്ലിയിലെ എയിംസ് ആശുപത്രിയിലാണ് മരണം.
കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും അടക്കം അനുശോചനം രേഖപ്പെടുത്തി. അതേസമയം അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ...

മരണം എയിംസിൽ
തിങ്കളാഴ്ച രാവിലെ 10.44ഓടുകൂടിയാണ് യോഗി ആദിത്യനാഥിന്റെ പിതാവായ ആനന്ദ് സിംഗ് ബിഷ്ട് മരണപ്പെട്ടത്. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. 89 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആനന്ദ് സിംഗ് ബിഷ്ടിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

യോഗത്തിനിടെ മരണവാർത്ത
മാര്‍ച്ച് പതിമൂന്ന് മുതല്‍ ഇദ്ദേഹം എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നേരത്തെ ഫോറസ്റ്റ് റേഞ്ചറായി ജോലി ചെയ്ത് വരികയായിരുന്നു ആനന്ദ് സിംഗ് ബിഷ്ട്. കൊവിഡുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പങ്കെടുക്കവേയാണ് അച്ഛന്റെ മരണവാര്‍ത്ത യോഗി അറിഞ്ഞത്.

സംസ്ക്കാരത്തിൽ പങ്കെടുക്കില്ല
എങ്കിലും യോഗം അവസാനിപ്പിച്ച ശേഷം മാത്രമേ യോഗി തന്റെ കസേരയില്‍ നിന്നും എഴുന്നേറ്റുളളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് പുറത്തിറക്കിയ പ്രസ്താവനയില്‍ അച്ഛന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ല എന്നാണ് ആദിത്യനാഥ് വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം കുടുംബത്തെ സന്ദര്‍ശിക്കുമെന്നും യോഗി പറയുന്നു

ഒപ്പമുണ്ടാകാൻ ആഗ്രഹമുണ്ട്
യോഗി ആദിത്യനാഥ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇതാണ്: '' എന്റെ പിതാവിന്റെ വിയോഗവാര്‍ത്തയില്‍ അത്യന്തം ദുഖിതനാണ്. കഠിനാധ്വാനിയും വിശ്വസ്തനും നിസ്വാര്‍ത്ഥനും ആയിരിക്കാനാണ് തന്നെ പിതാവ് എന്നും പഠിപ്പിച്ചിട്ടുളളത്. അവസാന നിമിഷങ്ങളില്‍ തനിക്ക് അദ്ദേഹത്തിനൊപ്പമുണ്ടാകണം എന്നാഗ്രഹമുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട തനിക്ക് അതിനാ സാധിക്കില്ല.

പ്രൊട്ടോക്കോൾ പാലിക്കണം
കൊറോണ വൈറസിനെ പ്രതിരോധിക്കാനുളള ലോക്ക് ഡൗണ്‍ കാരണം നാളെ നടക്കുന്ന അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കില്ല. ശവസംസ്‌ക്കാരം നടത്തുമ്പോള്‍ എല്ലാ ലോക്ക്ഡൗണ്‍ പ്രൊട്ടോക്കോളും പാലിക്കണം എന്ന് ഞാന്‍ അമ്മയോടും മറ്റ് ബന്ധുക്കളോടും ആവശ്യപ്പെടുകയാണ്. ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം താന്‍ വരും'' എന്നാണ് യോഗിയുടെ പ്രസ്താവന.

യോഗം അവസാനിപ്പിച്ചില്ല
മുഖ്യമന്ത്രിയുടെ അച്ഛന്റെ മരണ വാര്‍ത്ത എത്തിയപ്പോള്‍ കൊവിഡ് അവലോക യോഗം അവസാനിപ്പിച്ച് അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യോഗം അവസാനിപ്പിക്കാന്‍ യോഗി ആദിത്യനാഥ് അനുവദിച്ചില്ല. പകരം യോഗം തുടര്‍ന്നു. തുടര്‍ന്ന് യോഗത്തില്‍ കൊവിഡ് ചികിത്സ, ഭക്ഷണ വിതരണം അടക്കമുളള വിലയിരുത്തുകയും 19 ജില്ലകളില്‍ ലോക്ഡൗണ്‍ കര്‍ശനമായി തുടരാന്‍ തീരുമാനമെടുക്കുകയും ചെയ്തു.

കൊവിഡ് ഭീതി കുറയാതെ
ആനന്ദ് സിംഗ് ബിഷ്ടിന്റെ മൃതദേഹം നാളെ ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഗ്രാമത്തില്‍ സംസ്‌ക്കരിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഉത്തര്‍ പ്രദേശില്‍ ഇതുവരെ 1084 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേര്‍ ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചു കഴിഞ്ഞു.












Click it and Unblock the Notifications