Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ക്ക് സര്‍ക്കാരിന്‍റെ നഷ്ടപരിഹാരം 63 രൂപ

ഫൈസബാദ്: അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയില്‍ കൃഷിനാശം സംഭവിച്ച ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍കക് സര്‍ക്കാരിന്റെ നഷ്ടപരിഹാരം. നഷ്ടപരിഹാരം എന്ന് കേട്ട് ലക്ഷങ്ങള്‍ ഒന്നും പ്രതീക്ഷിയ്ക്കരുത് 63 രൂപയും 83 രൂപയും 100 രൂപയുമാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിരാഹമായി നല്‍കുന്നത്. കൃഷി നാശത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരവും 100 രൂപയാണ്.

ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായി മാറിയിരിയ്ക്കുകയാണ് സര്‍ക്കാരിന്റെ നഷ്ടപരുഹാരം. അഞ്ചും ആറും ഏക്കറിലസെ കൃഷി നശിച്ച കര്‍ഷകര്‍ക്ക് പോലും നഷ്ടപരിഹാരമായി നല്‍കുന്നത് നൂറുരൂപയാണ്. ഫൈസാബാദ് അടക്കമുള്ള പ്രദേശങ്ങളിലെ ജില്ലാ ഭരണകൂടമാണ് 63 രൂപയുടേയും 83 രൂപയുടേയും ചെക്കുകള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത്.

Akhilesh Yadav

സര്‍ക്കാരിന്റെ നടപടിയ്‌ക്കെതികരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയെ സംസ്ഥാനത്തും പാര്‍ലമെന്റിലും ചോദ്യം ചെയ്യുമെന്ന് ബിജെപി പറഞ്ഞു. കുറഞ്ഞ നഷ്ടപരിഹാരം 1500 രൂപയെങ്കിലും ആക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അതേ സമയം ജില്ലാ ഭരണകൂടത്തിന് തെറ്റ് പറ്റിയതാണെന്ന വാദവുമായി സംസ്ഥാന റവന്യൂ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+