യുപി ജയിലില്‍ വെടിവെയ്പ്പ്; ഗുണ്ടാത്തലവൻ മുകീം കാലാ ഉൾപ്പെടെ മൂന്ന് തടവുകാർ കൊല്ലപ്പെട്ടു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ജയിലിലുണ്ടായ വെടിവെയ്പ്പില്‍ 3 തടവുകാര്‍ കൊല്ലപ്പെട്ടു. കാൺപൂർ ജില്ലയിലെ ചിത്രകൂട്ട് ജയിലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ മുകീം കാലാ ഉൾപ്പെടെയുള്ള തടവുകാരാണ് കൊല്ലപ്പെട്ടത്. വിചാരാണ തടവുകാരനായ ഒരു പ്രതി മറ്റ് പ്രതികളെ വെടിവെച്ച് കൊല്ലുകയായിരുന്നു. പൊലീസ് വെടിവെച്ച് വീഴ്ത്തിയ ഇദ്ദേഹവും അധികം വൈകാതെ മരിക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം അഞ്ച് തടവുകാരെ വിചാരാണ തടവുകാരനായ അന്‍ഷു ദീക്ഷിത് എന്ന പ്രതി ബന്ദികളാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
മെരാസുദ്ദീൻ എന്നയാളാണ് കൊല്ലപ്പെട്ട രണ്ടാമത്തെ തടവുകാരന്‍. ഇദ്ദേഹവും ഗുണ്ടാലിസ്റ്റില്‍ പെട്ട വ്യക്തിയാണ്. രാഷ്ട്രീയക്കാരനായ മുക്താർ അൻസാരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് മുകീംകാലയും മെരാസുദ്ദീനും. സംഭവത്തില്‍ അന്വേഷണം നടത്താൻ ഡിഐജി ഉത്തരവിട്ടിട്ടുണ്ട്. രാവിലെ പത്ത് മണിയോടെയാണ് അൻഷു ദീക്ഷിത് പിസ്റ്റൾ ഉപയോഗിച്ച് മുകിം കാലയെയും മെരാസുദ്ദീനെയും വെടിവച്ചു കൊല്ലുന്നത്.

Recommended Video
അതിനുശേഷം അഞ്ച് തടവുകാരെ ഇദ്ദേഹം ബന്ദികളാക്കി. ജയിൽ ഉദ്യോഗസ്ഥർ കീഴടങ്ങാന്‍ പ്രതിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെ പൊലീസ് അന്‍ഷു ദീക്ഷിതിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മെയ് 7 ന് സഹാറൻപൂർ ജയിലിൽ നിന്ന് ചിത്രകൂട്ടിലേക്ക് മാറ്റിയ മുകീം കാലയ്ക്കെതിരെ 65 ലേറെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. മെറാസുദ്ദീനെ ഈ വർഷം മാർച്ച് 20 നാണ് വാരണാസി ജയിലേക്ക് മാറ്റിയത്.












Click it and Unblock the Notifications