വീണ്ടും ദുരഭിമാനക്കൊല; 17 കാരിയെയും കാമുകനെയും കഴുത്ത് ഞെരിച്ച് കൊന്നു, ഒഴുക്കിയത് ഗംഗയില്‍!

  • By: Akshay
Subscribe to Oneindia Malayalam

മുസാഫിര്‍നഗര്‍: ദുരഭിമാനക്കൊലയ്ക്ക് അറുതി വരാതെ ഉത്തര്‍പ്രദേശ്. യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല നടന്നു. 17 കാരിയെയും കാമുകനെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ന്!സുര്‍പുര്‍ സ്വദേശിനി അഞ്ചല്‍, കാമുകന്‍ അരുണ്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മുസാഫര്‍നഗറിലെ മന്‍സുര്‍പുരിലായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.

Murder

ഇരുവരുടേയും മൃതദേഹം ഗംഗയിലെ കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തു. അഞ്ചലിന്റെ സഹോദരനെയും കൂട്ടുകാരനെയും മറ്റ് മൂന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഗംഗനദിയില്‍ നിന്ന് അരുണ്‍ കുമാറിന്റെ മൃതദേഹം കണ്ടെടുത്തെന്നും അഞ്ചലിന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തുകയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

English summary
n a suspected case of honour killing, a 17-year-old girl and her lover were allegedly strangulated to death by her family members in Mansurpur here, police said today.
Please Wait while comments are loading...