Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പ് ടിക്കറ്റ്; ബിജെപി നേതാക്കള്‍ പരസ്യമായി കൈയ്യാങ്കളി

ത്സാന്‍സി: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ ബിജെപിയുടെ നേതാക്കള്‍ തമ്മില്‍ പരസ്യമായി കൈയ്യാങ്കളി. നേതൃത്വം പ്രധാനപ്പെട്ട പത്രസമ്മേളനം വിളിച്ചുകൂട്ടിയതിന് പിന്നാലെയായിരുന്നു പാര്‍ട്ടി ഹെഡ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നേതാക്കള്‍ ബലപ്രയോഗം നടത്തിയത്.

പാര്‍ട്ടി നേതാക്കള്‍ പരസ്പരം പിടിച്ചു വലിക്കുകയും അടിക്കുകയും ചെയ്തു. പണം നല്‍കി ടിക്കറ്റ് വിതരണം നടക്കുന്നുണ്ടെന്നും സീറ്റ് നല്‍കുന്നതില്‍ വിഭാഗീയതയുണ്ടെന്നും ചില നേതാക്കള്‍ ആരോപിച്ചു. നേതാക്കളുടെ കൈയ്യാങ്കളിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അശോക് കതാരിയ പത്രസമ്മേളനം ഒഴിവാക്കി വീട്ടിലേക്ക് മടങ്ങി.

bjp-flag

അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള രാജേഷ് സങ്കര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ വിഭാഗീയതയില്ലെന്ന് വ്യക്തമാക്കി. വിഷയത്തില്‍ പരാതിയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിഹാര്‍ തെരഞ്ഞെടുപ്പിലും ബിജെപി സീറ്റ് നല്‍കിയതില്‍ പക്ഷപാതിത്വം കാട്ടിയെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ക്രിമിനലുകള്‍ക്കും മറ്റുമാണ് പാര്‍ട്ടി സീറ്റ് നല്‍കിയതെന്ന് മുതിര്‍ന്ന എംപി ആരോപിച്ചു. കൂടാതെ ആര്‍.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്റെ അംഗരക്ഷകനും ക്രിമിനലുമായ മനോജ് സിങ്ങിന് രണ്ടുകോടി രൂപക്ക് സീറ്റ് വിറ്റുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+