കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശ് ജയലളിതയ്ക്ക്‌ പഠിക്കുന്നു; വോട്ടര്‍മാര്‍ക്ക് പ്രഷര്‍കുക്കര്‍, പാലും നെയ്യും പിന്നെ..

പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഒരു കിലോ നെയ്യും പാലും കൊടുക്കുമെന്നാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. കൂടാതെ ദരിദ്രരായ ഒരു കോടി ജനങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: സ്ത്രീകള്‍ക്ക് പ്രഷര്‍ കുക്കര്‍, ബസ് യാത്രാ നിരക്കില്‍ 50 ശതമാനം ഇളവ്, യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും, കുട്ടികള്‍ക്ക് പാലും നെയ്യും...സാധാരണ തമിഴ്‌നാട്ടില്‍ കേള്‍ക്കാറുള്ള ഓഫറുകള്‍ ഉത്തര്‍പ്രദേശിലുമുണ്ട് ഇപ്പോള്‍. നിയമസഭാ തിരഞ്ഞൈടുപ്പ് അടുത്തിരിക്കെ സ്ത്രീകളെയും യുവജനങ്ങളെയും പാട്ടിലാക്കാന്‍ സമാജ്‌വാദി പാര്‍ട്ടി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ബംബര്‍ ഓഫറുകള്‍.

പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഒരു കിലോ നെയ്യും പാലും കൊടുക്കുമെന്നാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. കൂടാതെ ദരിദ്രരായ ഒരു കോടി ജനങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍. ബിജെപിയെ തളയ്ക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.

ജനപ്രിയ പദ്ധതികള്‍

സമാജ്‌വാദി പാര്‍ട്ടി കഴിഞ്ഞതവണ അധികാരത്തില്‍ വന്ന ശേഷം അഖിലേഷ് നടത്തിയ പല ജനപ്രിയ പദ്ധതികളും ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു. തന്റെ അടുത്ത ഭരണകാലവും ഇതുപോലെയാവുമെന്ന് തെളിയിക്കുയാണ് അദ്ദേഹം പ്രകടനപത്രികയിലൂടെ.

വാഗ്ദാനങ്ങള്‍ പാര്‍ട്ടി പാലിച്ചിട്ടുണ്ട്

മല്‍സരത്തിന്റെ വഴിയേ ആണ് സമാജ്‌വാദി പാര്‍ട്ടി സഞ്ചരിക്കുന്നതെന്ന് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം അഖിലേഷ് യാദവ് പറഞ്ഞു. 2012ല്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാര്‍ട്ടി പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗ്രാമീണ എക്‌സ്പ്രസ് വേ

പുതിയ പ്രഖ്യാപനങ്ങളും നടപ്പാക്കുമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് സംശയം വേണ്ട. ഗ്രാമീണ നഗര വ്യത്യാസമില്ലാതെ സന്തുലിതമായ വികസനമായിരിക്കും തന്റെ പാര്‍ട്ടി നടപ്പാക്കുക. ഗ്രാമീണ മേഖലകളിലൂടെ എക്‌സ്പ്രസ് വേ വരുന്നത് വന്‍ മുന്നേറ്റത്തിന് കാരണമാവുമെന്നും അഖിലേഷ് പറഞ്ഞു.

ബിജെപിക്കിട്ട് കൊട്ട്‌

അച്ചാദിന്‍ വാഗ്ദാനം ചെയ്തവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. ഇന്നുവരെ രാജ്യത്ത് അച്ചാദിന്‍ വന്നതായി കണ്ടിട്ടില്ല. അവരിപ്പോഴും യോഗ കളിച്ച് നടക്കുകയാണെന്നും ബിജെപിയെ ലക്ഷ്യമിട്ട് അഖിലേഷ് പറഞ്ഞു. ബിഎസ്പി ആനപ്രതിമകളുടെ വലിപ്പം കൂട്ടാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 മൃഗങ്ങള്‍ക്ക് ആംബുലന്‍സ് സേവനം

തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണ വില കുറയ്ക്കും. ഒന്നര ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സൗജന്യ റേഷനും മെഡിക്കല്‍ സേവനവും നല്‍കും. വൃദ്ധസദനങ്ങള്‍ നിര്‍മിക്കും. മൃഗങ്ങള്‍ക്ക് ആംബുലന്‍സ് സേവനം ഒരുക്കും. ന്യൂനപക്ഷങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസവും മതസ്വാതന്ത്ര്യവും ഉറപ്പപാക്കും...ഇങ്ങനെ പോവുന്നു അഖിലേഷിന്റെ വാഗ്ദാനങ്ങള്‍.

എസ്പി-കോണ്‍ഗ്രസ് സഖ്യം

ബിജെപിയെ തളയ്ക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് സമാജ്‌വാദി പാര്‍ട്ടി ഇത്തവണ ജനവിധി തേടുന്നത്. സഖ്യത്തിന് വേണ്ടി കോണ്‍ഗ്രസും അതിയായ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

സഖ്യത്തിന് പിന്നില്‍ ഭയമോ?

മതനിരപേക്ഷ സഖ്യം നിലവില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ തിരിച്ചടി ലഭിക്കുമെന്ന ഭയമാണ് അവരെ സഖ്യത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.

പ്രിയങ്കയാണ് എല്ലാം

കോണ്‍ഗ്രസിന് വേണ്ടി ഇത്തവണ ഉത്തര്‍പ്രദേശില്‍ കരുക്കള്‍ നീക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ്. അഖിലേഷുമായി ചര്‍ച്ച നടത്തുന്നതിന് പ്രിയങ്കയാണ് ഗുലാം നബി ആസാദിനൊപ്പം എപ്പോഴുമുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ അമരത്തേക്ക് അവര്‍ എത്തുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

പ്രിയങ്ക ദേശീയ രാഷ്ട്രീയത്തിലേക്ക്

സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് അകന്നാല്‍ പ്രിയങ്ക മുന്നോട്ട് വരുമെന്നാണ് റിപോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷ സ്ഥാനം വരെ അവര്‍ അലങ്കരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്ത. അതിന്റെ ആദ്യ പടിയായാണ് യുപി രാഷ്ട്രീയത്തിലെ പ്രിയങ്കയുടെ പരീക്ഷണം.

English summary
Pressure cookers for women, 50 per cent concession in bus fares for women, smart phones and laptops for the youth, 1kg ghee and milk powder for children in primary schools and monthly pension for over 1 crore poor — Samajwadi Party national president and UP chief minister Akhilesh Yadav, on Sunday, adopted the Jayalalithaa pattern of politics and liberally announced sops for all sections of society in the party election manifesto.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X