Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാരിക്കേഡ് ചാടിക്കടന്ന് രാഹുലിന്റെ സാഹസം

പ്രതാപ്‌ഗര്‍: കേരളത്തിലെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഓടുന്ന പൊലീസ് വാഹനത്തിന് മുകളില്‍ കയറി അണികളെ അഭിസംബോധന ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള രാഹുലിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു. ഇപ്പോഴിതാ വീണ്ടും രാഹുല്‍ ഗാന്ധി സുരക്ഷാക്രമീകരണങ്ങളെ നോക്കുകുത്തികളാക്കുന്നു.

ഇത്തവണ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗറിലാണ് സംഭവം. സുരക്ഷാക്രമീകരണത്തിന് വച്ച ബാരിക്കേട് ചാടിക്കടന്നാണ് രാഹുല്‍ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. പ്രതാപ് നഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ ആവേശം കയറിയ രാഹുല്‍ വോട്ടര്‍മ്മാരെ കാണാന്‍ സുരക്ഷാ ക്രമീകരണത്തിന് വച്ചിരുന്ന ബാരിക്കേഡ് ചാടിക്കടക്കുകയായിരുന്നു.

rahul-gandhi-jump

ബി ജെ പിയെ ആക്രമിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടിയ്ക്കിടെയാണ് ബാരിക്കേഡ് ചാടിക്കടന്നുള്ള രാഹുല്‍ ഗാന്ധിയുടെ സാഹസം. ബി ജെ പിയുടെ നേതാക്കള്‍ക്ക് പങ്കുള്ള അഴിമതിക്കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയെ ആക്രമിച്ചത്. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കു എന്നതാണ് ബി ജെ പിയുടെ തന്ത്രമെന്ന് രാഹുല്‍ പറഞ്ഞു.

ഉത്തരപ്രദേശിലെയും ബീഹാറിലെയും ജനങ്ങള്‍ മഹാരാഷ്ട്രയില്‍ വളരെ മോശമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ബി ജെ പി സഖ്യത്തിലെ ശിവസേന മഹാരാഷ്ട്രക്കാരോട് വളരെ മോശമായയാണ് പെരുമാറുന്നത്. ഇത്തരത്തില്‍ നിരവിധി കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഇനിയും കഴിയും- രാഹുല്‍ തെളിവുകള്‍ നിരത്തി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+