ആദ്യം കരുതിയത് യുവതികളെന്ന്, പിന്നെ തെളിഞ്ഞു;ഓടുന്ന ബൈക്കിലിരുന്ന് ഉമ്മവെച്ച യുവാവിന് സംഭവിച്ചത്
ലക്നൗ: സ്കൂട്ടറിൽ പോകുമ്പോൾ ഉമ്മവെച്ച സംഭത്തിൽ യുവാവ് അറസ്റ്റിൽ. സ്കൂട്ടറിൽ മുഖാമുഖം കെട്ടിപ്പിടിച്ച് പെൺകുട്ടിയെ ഉമ്മവച്ച് യാത്ര ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ലക്‌നൗ നഗരത്തിലാണു സംഭവം. സ്കൂട്ടർ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വിീഡിയോ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. സംഭവത്തിൽ മോട്ടർ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നു പോലീസ് പറഞ്ഞു. സ്‌കൂട്ടർ ഓടിക്കുന്നയാളെ പെൺകുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് വീഡിയോയിൽ. വീഡിയോയിൽ കാണുന്ന രണ്ടുപേരും യുവതികളാണെന്ന തരത്തിലാണു ആദ്യം പ്രചാരണമുണ്ടായിരുന്നത്.. എന്നാൽ പിന്നീട് യുവാവ് ആണെന്ന് വ്യക്തമാവുകയായിരുന്നു. കേസെടുgത്തതിന് പിന്നാലെ യുവാവിന്റെ സ്കൂട്ടർ പിടിച്ചെടുത്തു.

അതേസമയം, ഇതുപോലൊരു സംഭവം നേരത്തേയും റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ യുവാവിനേയും പെൺകുട്ടിയേയും അറസ്റ്റ് ചെയ്തിരുന്നു. ബൈക്കിന്റെ ഫ്രണ്ടിൽ ഇരുന്ന യുവതി യുവാവിനെ കെട്ടിപ്പിടിച്ച ചുംബിക്കുകയായിരുന്നു.
ക്ലിപ്പിൽ 19 വയസ്സുള്ള പെൺകുട്ടിയും 22 വയസ്സുള്ള അജയ് കുമാർ എന്ന യുവാവുമാണ് ഉണ്ടായിരുന്നത്. ബൈക്കിന്റെ ഇന്ധന ടാങ്കിന്റെ മുകളിൽ ഇരുന്നാണ് പെൺകുട്ടി യുവാവിനെ കെട്ടിപ്പിടിക്കുന്നത്. വളരെ അപകടകരമായ രീതിയിലായിരുന്നു ഇവർ ബൈക്കിൽ പോയിക്കൊണ്ടിരുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിന് പിന്നാലെ ഇവർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നുവന്നിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 336, 279, മോട്ടോർ വെഹിക്കിൾ ആക്‌ട് സെക്ഷൻ 132, 129 എന്നിവ പ്രകാരമാണ് കേസെടുത്തത്. തുടർന്ന് സ്റ്റീൽ പ്ലാന്റ് പോലീസ് വാഹനം പിടിച്ചെടുത്തു. ഗതാഗത നിയമലംഘകരായ ഇരുവരുടെയും മാതാപിതാക്കളെ കൗൺസിലിങ്ങിനായി വിളിപ്പിച്ചു.
ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ സി എച്ച് ശ്രീകാന്ത് നിർദേശിക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ വാഹനങ്ങൾ പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 2019-ൽ സമാനമായ ഒരു സംഭവത്തിൽ, യുവാവും യുവതിയും ഇതുപോലെ പ്രശ്നത്തിൽ അകപ്പെട്ടിരുന്നു.
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications