കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെന്നിന്ത്യയില്‍ യുപിഎ; കേരളത്തില്‍ എല്‍ഡിഎഫ് പോര

Google Oneindia Malayalam News

ദില്ലി: കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ മികച്ച പ്രകടനത്തോടെ കോണ്‍ഗ്രസ് നയിക്കുന്ന യു പി എ തെന്നിന്ത്യയില്‍ ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ട്. കേരളത്തിലെ പ്രതിപക്ഷ കക്ഷിയായ എല്‍ ഡി എഫ് നാലിനും എട്ടിനുമിടയില്‍ സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും എന്നും സര്‍വ്വേ പറയുന്നു. 11 നും 17നും ഇടയില്‍ സീറ്റുകളാണ് കേരളത്തില്‍ യു പി എയ്ക്ക് കിട്ടുക. സി എന്‍ എന്‍ ഐ ബി എന്‍ ചാനലാണ് സര്‍വ്വേ നടത്തിയത്.

കര്‍ണാടകയില്‍ ബി എസ് യെഡിയൂരപ്പ തിരിച്ചുവരുന്നത് ബി ജെ പിക്ക് വലിയ ഗുണം ചെയ്യില്ല എന്നാണ് സര്‍വ്വേ ഫലം. ആകെയുള്ള 28 സീറ്റുകളില്‍ ഏഴിനും 13 നും ഇടയില്‍ സീറ്റുകളില്‍ മാത്രമാണ് ബി ജെ പിക്ക് സാധ്യത. തെക്കേ ഇന്ത്യയില്‍ ബി ജെ പി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് കര്‍ണാടക. കോണ്‍ഗ്രസിന് 12 നും 18 നും ഇടയില്‍ സീറ്റുകള്‍ കിട്ടിയേക്കും.

vote

തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ അണ്ണാ ഡി എം കെയുടെ മുന്നേറ്റമാണ് സര്‍വ്വേ പ്രവചിക്കുന്നത്. ആകെയുള്ള 39 സീറ്റുകളില്‍ 15 നും 21 നും ഇടയില്‍ സീറ്റുകള്‍ ജയലളിതയുടെ പാര്‍ട്ടി സ്വന്തമാക്കും. ഡി എം കെ 10 നും പതിനാറിനും ഇടയില്‍ സീറ്റ് നേടും. പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് മത്സരിക്കുന്ന ബി ജെ പി സഖ്യം ആറിനും പത്തിനും ഇടയില്‍ സീറ്റുകള്‍ സ്വന്തമാക്കിയേക്കും.

ആന്ധ്രപ്രദേശിലും യു പി എയ്ക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയില്ല. പ്രാദേശിക പാര്‍ട്ടികളാണ് ഇവിടെയും നിര്‍ണായകമാകുക. ബി ജെ പി - ടി ഡി പി സഖ്യമായിരിക്കും ആന്ധ്രയില്‍ മുന്നില്‍. 42 ല്‍ 13 നും 10നും ഇടയില്‍ സീറ്റുകളോടെ ബി ജെ പിയുടെ സഖ്യകക്ഷിയായ ടി ഡി പി ഏറ്റവും വലിയ പാര്‍ട്ടിയാകും. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസിന് 9 നും 15 നും ഇടയില്‍ സീറ്റ് കിട്ടും. നാലിനും എട്ടിനുമിടയില്‍ സീറ്റുകളാണ് കോണ്‍ഗ്രസിന് സര്‍വ്വേ പ്രവചിക്കുന്നത്.

English summary
Opinion poll says the Congress and its allies have a clear edge in Kerala and Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X