വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസവിച്ചില്ല, അരിശം പൂണ്ട ഭര്‍ത്താവ് ചെയ്തത്, ഞെട്ടിത്തരിക്കും ക്രൂരത!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

റാഞ്ചി: വിവാഹത്തിന് ശേഷം ഏറെ കാലം കഴിഞ്ഞിട്ടും ഭാര്യ പ്രസവിക്കാത്തതില്‍ അരിശം പൂണ്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. യുവതിയുടെ കുടലിലേക്ക് കമ്പി കുത്തി കയറ്റിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 40 സെന്റീമീറ്ററുള്ള കമ്പി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുവെന്ന് ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്തു.

ഉത്തരാഖണ്ഡിലെ ഹാല്‍ദ്വാനി നഗരത്തിലാണ് സംഭവം. കടുത്ത വയറ് വേദനയും അടിവയറ്റിലെ വീക്കവും കാരണം ആശുപത്രിയില്‍ പ്രവേശിപിച്ച 38കാരിക്ക് ഡോക്ടര്‍മാര്‍ എക്‌സ്‌റേ നിര്‍ദേശിക്കുകയായിരുന്നു. ഇതിലാണ് കമ്പി കണ്ടെത്തിയത്. തുടര്‍ന്ന് അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തു.

ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാരും ഞെട്ടി

ഹല്‍ദ്വാനിയിലെ ഡോ.സുശീല തിവാരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ ചെയ്തത്. എക്‌സ്‌റേയില്‍ മരകഷ്ണമാണെന്ന് തോന്നിപ്പിക്കുന്ന വസ്തുവാണ് കണ്ടത്. ശസ്ത്രക്രിയക്ക് ശേഷമാണ് 40 സെന്റീമീറ്റര്‍ നീളമുള്ള കമ്പിയാണെന്ന് മനസിലായതെന്ന ഡോക്ടര്‍ കേദാര്‍ സിങ് ഷാഹി പറഞ്ഞു.

വനിതാ കമ്മീഷനും പോലിസും ഇടപ്പെട്ടു

നേപ്പാള്‍ സ്വദേശികളാണ് ദമ്പതികള്‍. ഇവര്‍ ഒരുമിച്ചാണ് ആശുപത്രിയിലെത്തിയത്. ഭര്‍ത്താവ് പുറത്ത് പോയപ്പോഴാണ് യുവതി ഡോക്ടര്‍മാരോട് കാര്യങ്ങള്‍ വിശദീകരിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലിസിനെയും ദേശീയ വനിതാ കമ്മീഷനെയും അറിയിക്കുകയായിരുന്നു.

കരച്ചില്‍ മാത്രം ആദ്യ മറുപടി

ദേശീയ വനതാ കമ്മീഷന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ അമിത ലോഖാനി ആശുപത്രി സന്ദര്‍ശിച്ചു. ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ആദ്യം കരച്ചില്‍ മാത്രമായിരുന്നു മറുപടി. മൂന്ന് ദിവസത്തിന് ശേഷമാണ് ലോഖാനിയോട് കാര്യം പറഞ്ഞത്. ഭര്‍ത്താവുണ്ടായിരുന്നത് കൊണ്ടാണ് ആദ്യം ചോദിച്ചപ്പോള്‍ മറുപടി നല്‍കാതിരുന്നതെന്ന് യുവതി പറഞ്ഞു.

പീഡനം ക്രൂരം

മക്കളില്ലാത്തതിനാല്‍ ഇക്കാര്യം പറഞ്ഞ് ഭര്‍ത്താവ് സ്ഥിരമായി യുവതിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ക്രൂരമായി ബലാല്‍സംഗം ചെയ്യലും ലൈംഗിക അതിക്രമം പ്രവര്‍ത്തിക്കലും ഇയാള്‍ പതിവാക്കിയിരുന്നുവെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു. പീഡനത്തിന്റെ ഭാഗമായാണ് കമ്പി കുത്തിക്കയറ്റിയത്. പ്രതിക്കെതിരേ ബലാല്‍സംഗം, പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി ഇപ്പോള്‍ ഒൡവിലാണ്. യുവതിയെ അടുത്താഴ്ച ഡിസ്ചാര്‍ജ് ചെയ്യും. ചികില്‍സ സൗജന്യമാക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

English summary
Frustrated with his wife's infertility, a man from Nepal allegedly pushed a 40 cm long rolling pin inside her intestines. The incident occured in Haldwani city of Uttarakhand. According to the report, the 38-year-old initially was admitted to Dr Sushila Tiwari Government Medical College Hospital, in Haldwani with severe abdominal pain and swelling.
Please Wait while comments are loading...