കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് അംബാസിഡര്‍ മോദിയെ സന്ദര്‍ശിക്കും

Google Oneindia Malayalam News

ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയോട് അമേരിക്ക സ്വരം മയപ്പെടുത്തുന്നതായി സൂചന. യു എസ് അംബാസിഡര്‍ നാന്‍സി പവല്‍ നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ച ഈ ആഴ്ച തന്നെ നടക്കും.

ഗാന്ധിനഗറില്‍ വെച്ച് മോദിയുമായി പവല്‍ കൂടിക്കാഴ്ച നടത്തുമെന്ന് യു എസ് എംബസി വക്താവ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 14 നോ 15 നോ മോദി - പവല്‍ കൂടിക്കാഴ്ച നടക്കും. നേരത്തെ ഗോധ്ര കലാപത്തെ തുടര്‍ന്ന് അമേരിക്ക ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ചിരുന്നു. എന്നാല്‍ മോദിക്ക് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണെന്ന് കുറച്ചുനാള്‍ മുമ്പ് യു എസ് വ്യക്തമാക്കിയിരുന്നു.

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് മോദി വിഷയത്തില്‍ അമേരിക്ക സ്വരം മയപ്പെടുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ തല്‍ക്കാലം അമേരിക്ക മോദിക്ക് വിസ നല്‍കാന്‍ ഇടയില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും മോദിക്ക് ഏര്‍പ്പെടുത്തിയ വിസ വിലക്ക് 2013 ല്‍ പിന്‍വലിച്ചിരുന്നു. 2005 ലാണ് അമേരിക്ക ആദ്യമായി മോദിക്ക് വിസ നിഷേധിച്ചത്. അമേരിക്കന്‍ പ്രതിനിധി മോദിയെ കാണാന്‍ തീരുമാനിച്ചതില്‍ ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബി ജെ പി സന്തോഷം രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും ജനകീയനായ നേതാവുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനമെടുത്തതില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവരെ ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബി ജെ പി - അമേരിക്ക പ്രസിഡണ്ട് ചന്ദ്രകാന്ത് പട്ടേല്‍ അഭിനന്ദിച്ചു.

English summary
US Ambassador to India Nancy Powell plans to meet Narendra Modi, signalling a shift in America's stand towards the BJP's prime ministerial candidate in connection with 2002 Gujarat riots. "We can confirm the appointment (between Modi and Powell)," a State Department spokesperson told PTI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X