കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ആണവായുധങ്ങള്‍ ശാസ്ത്രീയം, പാകിസ്താനെ പേടിക്കണമെന്ന് അമേരിക്ക

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കെ പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആസ്റ്റണ്‍ കാര്‍ട്ടറാണ് ഇന്ത്യയുടെ ആണവശേഷിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ചൊവ്വാഴ്ച അമേരിക്കയിലെ നോര്‍ത്ത് ഡെക്കോറ്റയിലുള്ള മിനോട്ട് വ്യോമതാവളത്തില്‍ വച്ച് നടന്ന 'സസ്റ്റെയിനിംഗ് ന്യൂക്ലിയര്‍ ഡിറ്ററന്‍സ്' എന്ന വിഷയത്തില്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു ആഷ്ടണ്‍ കാര്‍ട്ടറുടെ പ്രതികരണം.

 പ്രതിരോധ സെക്രട്ടറി

പ്രതിരോധ സെക്രട്ടറി

ഇന്ത്യ ഉത്തരവാദിത്തമുള്ള ആണവരാഷ്ട്രമാണെന്നും ആണവായുധങ്ങളുടെ കാര്യത്തില്‍ പാകിസ്താന്‍ സുസ്ഥിരമല്ലെന്നും അതിനാല്‍ ഇന്ത്യയെ ഭയക്കണമെന്നുമാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആസ്റ്റണ്‍ കാര്‍ട്ടറുടെ പക്ഷം. എന്നാല്‍ ആണവായുധങ്ങളില്‍ പാകിസ്താന് സുസ്ഥിരത കൈവരിയ്ക്കാന്‍ അമേരിക്ക ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും കാര്‍ട്ടര്‍ പറയുന്നു

 പിന്തുണയ്ക്കും

പിന്തുണയ്ക്കും

പാകിസ്താന്റെ ആണവായുധങ്ങള്‍ കൂടിക്കുഴഞ്ഞു കിടക്കുന്നതിനാല്‍ പാകിസ്താന്‍ അമേരിക്കയ്ക്ക് നേരിട്ട് ഭീഷണിയല്ല, അതിനാല്‍ പാകിസ്താന്‍ സുസ്ഥിരത കൈവരിക്കുന്നതുവരെ അമേരിക്ക പിന്തുണയ്ക്കുമെന്നാണ് കാര്‍ട്ടര്‍ പറയുന്നത്.

ചൈന

ചൈന

ആണവസാങ്കേതിക വിദ്യയില്‍ ഉത്തരവാദിത്തമുള്ള ഇന്ത്യയെ പ്രകീര്‍ത്തിച്ച കാര്‍ട്ടന്‍ ചൈനയുടെ ആണവശേഷിയെയും അഭിനന്ദിക്കുന്നു

 ഭീകരരെ വധിച്ചതിനെതിരെ

ഭീകരരെ വധിച്ചതിനെതിരെ

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക് അധീന കശ്മീരില്‍ നിന്ന് ഭീകരരെ വധിച്ചതിനെതിരെ പ്രതികരിച്ച പാകിസ്താന്‍ പ്രതിരോധ മന്ത്രി ഇന്ത്യയ്‌ക്കെതിരെ ആണവാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതിരോധം തീര്‍ത്ത് പാകിസ്താന്‍

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്താനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഇന്ത്യയില്‍ നിന്ന് ഉണ്ടാവാന്‍ സാധ്യതയുള്ള തിരിച്ചടി ഭയന്ന് സേനയെ യുദ്ധത്തിന് സജ്ജമാക്കുന്നതുള്‍പ്പെടെയുള്ള നീക്കം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.

ബഹിഷ്‌കരിക്കാന്‍

ബഹിഷ്‌കരിക്കാന്‍

പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കാനിരുന്ന 19ാമത് സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് പിന്നാലെ മൂന്ന് രാജ്യങ്ങള്‍ കൂടി ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു ഇതോടെ അംഗരാജ്യങ്ങളുടെ അസാന്നിധ്യം കണക്കിലെടുത്ത് ഉച്ചകോടി റദ്ദാക്കിയതായി നേപ്പാള്‍ അറിയിക്കുകയായിരുന്നു.

English summary
US praising India over Nuclear weapons, Pakisthan is not stable. American Defence secratary Ashton Carton praising India's nuclear responsibilty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X