യുഎസ് താരിഫ് ഇന്ത്യയുടെ വിദേശ വ്യാപാരത്തെ ബാധിക്കും; മോദിയുടേത് പരാജയപ്പെട്ട വിദേശ നയം: കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 27 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കന്‍ ഭരണൂകുടത്തിന്റെ തീരുമാനം രാജ്യത്തിന്റെ വിദേശ വ്യാപാരത്തെ സാരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ്. നരേന്ദ്ര മോദി സർക്കാറിന്റേത് ദുർബലവും പരാജയപ്പെട്ടതുമായ വിദേശ നയമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളെ ഹനിച്ചുകൊണ്ടുള്ള ബന്ധങ്ങൾ ഒരിക്കലും സാധ്യമല്ലെന്നും അഹമ്മദാബാദില്‍ നടക്കുന്ന എ ഐ സി സി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന ഒരു കരട് പ്രമേയത്തിൽ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
എ ഐ സി സി സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് കരട് പ്രമേയം മാറ്റങ്ങൾക്ക് വിധേയമാകാമെന്നും പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. 'പ്രധാനമന്ത്രിയുടെ വാഷിംഗ്ടൺ ഡിസി സന്ദർശന വേളയിൽ, പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നമ്മളരെ പരസ്യമായി അപമാനിക്കുകയും നമ്മുടെ രാജ്യത്തെ 'താരിഫ് ദുരുപയോഗം ചെയ്യുന്നവർ' എന്ന് മുദ്രകുത്തുകയും ചെയ്തു. ഇന്ത്യൻ കുടിയേറ്റക്കാരെ മൃഗങ്ങളെപ്പോലെ പരിഗണിക്കുകയും അമേരിക്കയിൽ നിന്ന് ചങ്ങലകളാും കൈവിലങ്ങുകളാലും നാടുകടത്തുകയും ചെയ്തു. നിർഭാഗ്യവശാൽ, വിദേശകാര്യ മന്ത്രി പോലും പാർലമെന്റിൽ യു എസ് നമ്മുടെ കുടിയേറ്റക്കാരോടുള്ള ഈ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ ന്യായീകരിച്ചു' കോണ്‍ഗ്രസിന്റെ കരട് പ്രമേയത്തില്‍ പറയുന്നു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 27 ശതമാനം താരിഫ് ഇന്ത്യയുടെ വിദേശ വ്യാപാരത്തെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ലെന്നും കരട് പ്രമേയം ചൂണ്ടിക്കാട്ടുന്നു. 'മറുവശത്ത്, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് അമേരിക്ക സമ്മർദ്ദം ചെലുത്തുന്നു, പ്രത്യേകിച്ച് കൃഷി, മദ്യം, ഓട്ടോമൊബൈൽസ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ. ഇത് ഇന്ത്യൻ കർഷകർക്ക് മാത്രമല്ല, നമ്മുടെ ചലനാത്മകമായ ആഭ്യന്തര ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾക്കും ഗുരുതരമായ പ്രഹരമേൽപ്പിക്കും' പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
മുൻകാലങ്ങളിലെ നമ്മുടെ സർക്കാരുകൾ തത്വാധിഷ്ഠിതവും ദീർഘവീക്ഷണമുള്ളതുമായ വിദേശനയത്തിലൂടെ ഇന്ത്യയുടെ ആഗോള നിലവാരം ഉയർത്തുകയും ലോക വേദിയിൽ നേതൃത്വം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. 'നമ്മുടെ ഗവൺമെന്റുകളുടെ വിദേശനയം എപ്പോഴും ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കൽ, ആഗോള അധികാര സന്തുലിതാവസ്ഥ, പരസ്പര ഐക്യത്തിലൂടെയും സംഭാഷണത്തിലൂടെയും പരിഹാരങ്ങൾ കണ്ടെത്തൽ, അന്താരാഷ്ട്ര സഹകരണം, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു' കരട് പ്രമേയത്തില്‍ പറയുന്നു.
'ദുഃഖകരമെന്നു പറയട്ടെ, നിലവിലെ ഭരണകൂടം വ്യക്തിഗത ബ്രാൻഡിംഗ്, നിക്ഷിപ്ത താൽപ്പര്യങ്ങൾ സംരക്ഷിക്കല്‍ എന്നിവയുടെ ബലിപീഠത്തിൽ ഇന്ത്യയുടെ വിദേശനയത്തിൽ വിട്ടുവീഴ്ച ചെയ്തു. നമ്മുടെ അയൽപക്ക നിലപാട് തീർച്ചയായും ആശങ്കാജനകമാണ്. കിഴക്കൻ ലഡാക്കിലെ ഏകദേശം 2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന നിയമവിരുദ്ധമായി പിടിച്ചെടുത്തിട്ടുണ്ട്, എന്നാൽ 'ലാൽ അങ്ക്' കാണിക്കുക എന്ന വാചാടോപത്തിൽ അധിഷ്ഠിതമായ നിലവിലെ ബി ജെ പി സർക്കാർ, 2020 ഏപ്രിലിന് മുമ്പ് നിലവിലുണ്ടായിരുന്ന സ്ഥിതിഗതികൾ പുനഃസ്ഥാപിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു,' എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
-
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം









Click it and Unblock the Notifications