ഉത്തര്‍ പ്രദേശിനെ വിറപ്പിച്ച മാഫിയ തലവന്‍ വികാസ് ദുബെ അറസ്റ്റില്‍; കൂട്ടാളികളെ വെടിവച്ചു കൊന്നു
ഭോപ്പാല്‍/ലഖ്നൗ: ഉത്തര്‍ പ്രദേശലെ മാഫിയ തലവന്‍ വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ അറസ്റ്റില്‍. കാണ്‍പൂരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഇയാളെയും സംഘത്തെയും തിരയുകയായിരുന്നു. സംഘത്തിലുള്ള പലരെയും ഉത്തര്‍ പ്രദേശ് പോലീസ് വെടിവച്ച് കൊന്നിരുന്നു. ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം. പോലീസ് വല വിരിച്ചതിനാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായിരുന്ന വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താതിരിക്കാന്‍ നീക്കം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ കോടതിയിലോ നോയിഡയിലെ ടെലിവിഷന്‍ ചാനലുകളുടെ ഓഫീസുകളിലോ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാധ്യത മുന്‍കൂട്ടി കണ്ട പോലീസ് കോടതിക്ക് പുറത്തും നോയിഡയിലും കൂടുതല്‍ പോലീസുകാരെ വിന്യസിക്കുകയും ചെയ്തു. അതിനിടെയാണ് മധ്യപ്രദേശിലെ ഉജ്ജയിനില്‍ അറസ്റ്റിലായിരിക്കുന്നത്. ഉജ്ജയിനിലെ മഹകള്‍ ക്ഷേത്രത്തില്‍ വച്ച് ദുബെയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മധ്യപ്രദേശ് പോലീസ് പറയുന്നു. എന്നാല്‍, ക്ഷേത്രത്തിലെത്തിയ ശേഷം പോലീസിനെ ദുബെ തന്നെ വിവരം അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
Recommended Video
വികാസ് ദുബെയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഉത്തര്‍ പ്രദേശ് പോലീസിന് കൈമാറും. കാണ്‍പൂരിലെ ചൗബേപൂരിലെ ബിക്രു ഗ്രാമത്തില്‍ വച്ചാണ് പോലീസും വികാസ് ദുബെയുടെ സംഘവും തമ്മില്‍ ശനിയാഴ്ച ഏറ്റുമുട്ടലുണ്ടായത്. എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ശേഷം ഒളിവിലായിരുന്നു. ഇയാളെ പിടികൂടാന്‍ വന്‍ പോലീസ് സംഘം ഉത്തര്‍ പ്രദേശില്‍ അരിച്ചുപെറുക്കുകയായിരുന്നു. ഫരീദാബാദില്‍ നിന്ന് തലനാരിഴയ്ക്കാണ് വികാസ് ദുബെ ബുധനാഴ്ച രക്ഷപ്പെട്ടത്.
ഇതിനിടെ ഇയാളുടെ സംഘത്തിലെ രണ്ടു പേരെ വ്യാഴാഴ്ച രാവിലെ പോലീസ് വെടിവച്ചുകൊന്നു. പ്രഭാത് മിശ്ര രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. ബുധനാഴ്ച വികാസ് ദുബെയുടെ അടുത്ത അനുയായി അമര്‍ ദുബെയെ ഹാമിര്‍പൂരില്‍ വച്ച് പോലീസ് വെടിവച്ചു കൊന്നിരുന്നു. സംഘത്തിലെ മൂന്ന് പേരെ നഷ്ടമായതോടെയാണ് വികാസ് ദുബെ കീഴടങ്ങാന്‍ തീരുമാനിച്ചത്. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി പേരെയാണ് ഉത്തര്‍ പ്രദേശ് പോലീസ് വെടിവച്ചു കൊന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications