• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ എസ്പിക്ക് തിരിച്ചടി; അസം ഖാന്‍ പാര്‍ട്ടി വിട്ടേക്കും... മുസ്ലിം വോട്ടുകള്‍ അകലാന്‍ സാധ്യത

Google Oneindia Malayalam News

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയിലെ മുസ്ലിം മുഖമായ അസം ഖാന്‍ പാര്‍ട്ടി വിട്ടേക്കും. രണ്ടു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായ അദ്ദേഹം കഴിഞ്ഞ ദിവസം വീട്ടിലെത്തി. സന്ദര്‍ശിക്കാന്‍ സന്നദ്ധതയറിയിച്ച എസ്പി നേതാക്കള്‍ക്ക് അസം ഖാന്‍ മുഖം നല്‍കിയില്ല. തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് സംഘത്തോട് വിസമ്മതം അറിയിക്കുകയായിരുന്നു. അഖിലേഷ് യാദവും അസം ഖാനും തമ്മില്‍ ഭിന്നത രൂക്ഷമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്.

വൈകാതെ അസം ഖാന്‍ എസ്പി വിടുമെന്ന് ചില നേതാക്കള്‍ സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ജയിലിലായിരുന്ന അസം ഖാനെ അഖിലേഷ് യാദവ് ഒരുതവണ മാത്രമാണ് ജയിലില്‍ സന്ദര്‍ശിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ജയിലില്‍ കിടന്നാണ് അസം ഖാന്‍ മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ ഈ വേളയില്‍ പോലും അഖിലേഷ് ജയിലില്‍ എത്താതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.

അഖിലേഷുമായി ഉടക്കി നില്‍ക്കുന്ന അമ്മാവന്‍ ശിവപാല്‍ യാദവുമായി അസം ഖാന്‍ അടുപ്പം നിലനിര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശിവപാലുമായി കൈകോര്‍ത്ത് അസം ഖാന്‍ മുന്നോട്ട് പോകുമോ അതോ മുസ്ലിം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. മുസ്ലിങ്ങളെ അഖിലേഷ് യാദവ് സുപ്രധാന പദവിയിലേക്ക് പരിഗണിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. അസം ഖാനോടുള്ള അഖിലേഷിന്റെ പെരുമാറ്റമാണ് ഇതിന് കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ മണ്ഡലമായ രാംപൂരിലെത്തിയ അസം ഖാന്‍ പറഞ്ഞത്, എന്റെ ആളുകള്‍ തന്നെയാണ് എന്നെ വഞ്ചിച്ചത് എന്നാണ്. അവര്‍ക്ക് നല്ല ബുദ്ധി നല്‍കണമെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നുവെന്നും അസം ഖാന്‍ പറഞ്ഞു.

എംഎല്‍എമാര്‍ക്കായി നടത്തിയ സാങ്കേതിക വിദ്യാ പരിശീലന ക്യാമ്പില്‍ അസം ഖാന്റെ മകനും എംഎല്‍എയുമായ അബ്ദുല്ല അസം പങ്കെടുത്തില്ല. സ്വന്തം വഴി അസം ഖാനും മകനും തിരഞ്ഞെടുക്കുന്നതിന്റെ സൂചനയാണിതെല്ലാം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലില്‍ വച്ച് ഒരു പോലീസ് ഓഫീസര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അസം ഖാന്‍ വെളിപ്പെടുത്തി. ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ജീവനോടെ പുറത്തിറങ്ങിയത് വിശ്വസിക്കാനാകുന്നില്ലെന്നും അസം ഖാന്‍ പറഞ്ഞു.

'അങ്ങനെ ദിലീപിനെതിരായ ആ വാദവും പൊളിഞ്ഞു'... ചിത്രം പുറത്ത് വിട്ട് ശ്രീജിത്ത് പെരുമന'അങ്ങനെ ദിലീപിനെതിരായ ആ വാദവും പൊളിഞ്ഞു'... ചിത്രം പുറത്ത് വിട്ട് ശ്രീജിത്ത് പെരുമന

അസം ഖാന്‍ വൈകാതെ എസ്പി വിടുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ സൂചിപ്പിച്ചിരുന്നു. അഖിലേഷ് അദ്ദേഹത്തെ അപമാനിച്ചുവെന്നും ഇവര്‍ പറയുന്നു. രണ്ടു വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് അഖിലേഷ് ജയിലില്‍ സന്ദര്‍ശിച്ചത് എന്ന കാര്യമാണ് ഇതിന് കാരണമായി പറയുന്നത്. ഉത്തര്‍ പ്രദേശില്‍ എസ്പിയുടെ വോട്ടു ബാങ്കാണ് മുസ്ലിങ്ങള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലിം വോട്ട് എസ്പിക്കാണ് കിട്ടിയത്. നൂറുകണക്കിന് സീറ്റുകളില്‍ എസ്പിയെ ജയിക്കാന്‍ സഹായിച്ചത് മുസ്ലിങ്ങളാണ്. എന്നാല്‍ അഖിലേഷ് ഇപ്പോള്‍ മുസ്ലിം നേതാക്കളെ അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നതെന്ന് അസം ഖാന്റെ മീഡിയ ഇന്‍ചാര്‍ജ് ഫസഹത്ത് അലി എന്ന ഷാനു പറയുന്നു.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Uttar Pradesh News: Reports Says Azam Khan May Quit Samajwadi Party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X