കാവല്‍ക്കാരന്‍ തന്നെയാണ് ഞാന്‍, കുരയ്ക്കും വേണ്ടി വന്നാല്‍ കടിക്കും; അമിത് ഷായോട് ഹരീഷ് റാവത്ത്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്റെ തലേന്ന് ബി ജെ പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. താന്‍ ഉത്തരാഖണ്ഡിന്റെ കാവല്‍ക്കാരനാണെന്ന് ഹരീഷ് റാവത്ത് പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ നായയായി കണക്കാക്കുന്നതാണ് ബി ജെ പിയുടെ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അമിത് ഷാ ഒരു വലിയ കാര്യം പറഞ്ഞു - ബിജെപിയുടെ സംസ്‌കാരം അനുഗ്രഹിക്കപ്പെട്ടതാണ്, അതുകൊണ്ട് തങ്ങളുടെ എതിരാളിയായ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനെ അങ്ങനെ വിളിക്കുന്നില്ല. 'നായ' എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല, പക്ഷേ, ഒരു രാഷ്ട്രീയ എതിരാളിയെ അദ്ദേഹം നായയായി കണക്കാക്കുന്നുവെങ്കില്‍, അതാണ് അദ്ദേഹത്തിന്റെ ധാരണ,' ഹരീഷ് റാവത്ത് പറഞ്ഞു. നമ്മുടെ മതത്തില്‍, നായയെ ഭൈറോണിന്റെ ഭാഗമായി കണക്കാക്കുന്നു. അതായത് ദൈവങ്ങളുടെ കാവല്‍ക്കാരന്‍ ആണ് അവര്‍. നായ്ക്കള്‍ വീടുകള്‍ കാക്കുന്നു, ഹരീഷ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

അങ്ങനെയാണെങ്കില്‍, ഞാന്‍ ഉത്തരാഖണ്ഡിന്റെ കാവല്‍ക്കാരനാണ്. ഞാന്‍ ഉത്തരാഖണ്ഡിന് വേണ്ടി കുരക്കേണ്ടി വന്നാല്‍ കുരയ്ക്കും.സംസാരിക്കണമെങ്കില്‍, ഞാന്‍ സംസാരിക്കുകയും ചെയ്യും. ഇനി കടിക്കേണ്ട ആവശ്യം വന്നാല്‍, ഞാനും കടിക്കും, ഹരീഷ് റാവത്ത് വ്യക്തമാക്കി. ഹിജാബ് വിവാദം ബി ജെ പിയുടെ 'ഡേര്‍ട്ടി ട്രിക് ഫാക്ടറി' ഉണ്ടാക്കിയെടുത്തതാണന്നെും അദ്ദേഹം പറഞ്ഞു. ഹിജാബ്, ഖിജാബ്, തേജബ് വിഷയങ്ങളിലേക്ക് ബി ജെ പി ശ്രദ്ധ ക്ഷണിക്കുന്നു. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ അത് കാര്യമാക്കുന്നില്ലെന്നും ഇത് ബി ജെ പിയുടെ വൃത്തികെട്ട ഫാക്ടറിയില്‍ നിന്നുള്ള ഉല്‍പന്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡില്‍ അത് വാങ്ങുന്നവരില്ലെന്നും ഹരീഷ് റാവത്ത് കൂട്ടിച്ചേര്‍ത്തു. ബി ജെ പിക്ക് ഉത്തരാഖണ്ഡില്‍ വര്‍ഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള എല്ലാ മുതിര്‍ന്ന ബി ജെ പി നേതാക്കളും ശ്രമിച്ചു. എന്നാല്‍ ഈ പിച്ചിന് ഞങ്ങള്‍ വളവും വെള്ളവും മണ്ണും നല്‍കില്ലെന്ന് ഉത്തരാഖണ്ഡിലെ ജനങ്ങള്‍ പറയുന്നു, ഹരീഷ് റാവത്ത് വ്യക്തമാക്കി. ഉത്തരാഖണ്ഡിന് പുറമെ പഞ്ചാബിലും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമന്നെ് അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ഹരീഷ് റാവത്ത് പറഞ്ഞു.

ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വിജയിക്കുമെന്നും ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ തോല്‍വിക്ക് കോണ്‍ഗ്രസ് ഉത്തരവാദികളായിരിക്കുമെന്നും റാവത്ത് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബി ജെ പിയെ തകര്‍ത്തതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്കായിരിക്കും, കാരണം പ്രിയങ്ക ഗാന്ധി യോഗി-മോദി വൃക്ഷത്തെ വളരെയധികം കുലുക്കി കഴിഞ്ഞു. അത് വീഴും, ഹരീഷ് റാവത്ത് പറഞ്ഞു. ഉത്തരാഖണ്ഡില്‍ ജനങ്ങളുടെയും ബി ജെ പിയുടെയും തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് വിജയത്തിലേക്കുള്ള പാതയിലാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Recommended Video

മഹാഭാരതത്തില്‍ കൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞത് പോലെയാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പങ്ക്. നിങ്ങള്‍ ഖണ്ഡീവം (അര്‍ജുനന്റെ വില്ല്) ഉയര്‍ത്തി അമ്പുകള്‍ എയ്താല്‍ മതി. ബാക്കിയുള്ളത് സ്വാഭാവികമായി സംഭവിക്കും. അതുപോലെ തന്നെ, ഉത്തരാഖണ്ഡിലെ പൊതുജനങ്ങളും പറയുന്നു. അവര്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞു, അദ്ദേഹം പറഞ്ഞു. അതേസമയം തിങ്കളാഴ്ച രാവിലെ 8 മണിക്ക് തന്നെ ഉത്തരാഖണ്ഡില്‍ പോളിംഗ് തുടങ്ങിയിട്ടുണ്ട്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ബി ജെ പിയാണ് സംസ്ഥാനം ഭരിക്കുന്നത്.












Click it and Unblock the Notifications