ഇന്ത്യയ്ക്കുമേല്‍ ചൈനീസ് പ്രകോപനം!ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ വ്യോമാതിര്‍ത്തി ലംഘിച്ചു,അന്വേഷണം!!

  • Written By:
Subscribe to Oneindia Malayalam

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ചൈനീസ് ഹെലികോപ്റ്റർ ഇന്ത്യന്‍ ഭൂപ്രദേശത്തിന് മുകളിൽ പറന്നു. ഇന്ത്യ - ചൈനീസ് അതിര്‍ത്തിയിൽ ഉത്തരാഖണ്ഡിലെ ചാമോളി ജില്ല‍യിലാണ് ചൈനീസ് ഹെലികോപ്റ്റർ പ്രവേശിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് രാവിലെ 9.15ഓടെ ചൈനീസ് ഹെലികോപ്റ്റർ ബറാഹോട്ടി പ്രദേശത്തിന് മുകളില്‍ പറക്കുകയായിരുന്നു. ഹെലികോപ്റ്റർ നാല് മിനിറ്റ് നേരം വ്യോമാതിര്‍ത്തിക്കുള്ളിൽ കഴിഞ്ഞുവെന്നും ചാമോലി പോലീസ് സൂപ്രണ്ട് ത്രിപാഠി ഭട്ട് പറഞ്ഞു. ഭട്ടിനെ ഉദ്ധരിച്ച് വാർത്താ ഏജന്‍സികളാണ് സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നേരത്തെയും ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ വ്യോമാതിര്‍ത്തി ലംഘിച്ച നടപടികൾ ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ ചൈനയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം മനഃപ്പൂര്‍വ്വമാണോ എന്ന് വ്യക്തമല്ലെന്ന് പോലീസ് സൂപ്രണ്ട് ത്രിപാഠി ഭട്ട് വ്യക്തമാക്കി. ഇന്ത്യ- പാക് ബന്ധത്തിൽ വിള്ളലുകള്‍ നിലനിൽക്കെ പാക് വ്യോമ സേനാ വിമാനം ഇന്ത്യന്‍ വ്യോമാതിർത്തി ലംഘിച്ചുവെന്ന അവകാശവാദവുമായി പാകിസ്താൻ രംഗതത്തെത്തിയിരുന്നു. പാക് അവകാശ വാദം തള്ളിയ ഇന്ത്യ പാക് യുദ്ധവിമാനം ഇന്ത്യൻ ഭൂപ്രദേശത്തിന് മുകളിൽ പറന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയിലെ ഉയരമേറിയ പ്രദേശമായ സിയാച്ചിന്‍ മലനിരകൾക്ക് മുകളിൽ പറന്നുവെന്നായിരുന്നു പാക് വാദം.

English summary
A suspected Chinese helicopter was sighted flying above Indian territory in Chamoli district, close to Sino-India border. The helicopter was traced yesterday at around 9.15 a.m.
Please Wait while comments are loading...