കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

600 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും, ജോഷിമഠില്‍ സ്ഥിതി ഗുരുതരം; മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠ് പട്ടണത്തിലെ വീടുകള്‍ക്കും റോഡുകള്‍ക്കും വിള്ളല്‍ വീണ് നാശനഷ്ടമുണ്ടായ സംഭവത്തില്‍ അടിയന്തര നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. അപകടസാധ്യതയുള്ള വീടുകളില്‍ താമസിക്കുന്ന 600 കുടുംബങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഇന്ന് ദുരന്ത ബാധിത പ്രദേശങ്ങളില്‍ പുഷ്‌കര്‍ സിംഗ് ധാമി സന്ദര്‍ശനം നടത്തുന്നുണ്ട്.

മണ്ണിടിച്ചില്‍, ഭൂകമ്പ സാധ്യത എന്നിവ കാരണം ജോഷിമഠ് പട്ടണത്തിലെ നിവാസികള്‍ കടുത്ത ആശങ്കയിലാണ്. കൃത്യമായ ആസൂത്രിണമില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് അപൂര്‍വമായ ഭൗമ പ്രതിഭാസത്തിന് കാരണം എന്ന് പ്രദേശവാസികള്‍ ആരോപിച്ചു. അതേസമയം ആളുകളുടെ ജീവനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത് എന്നാണ് പുഷ്‌കര്‍ സിംഗ് ധാമി പറയുന്നത്.

1

ദേശീയ ദുരന്ത നിവാരണ സേനയെയും സംസ്ഥാന ദുരന്ത നിവാരണ സേനയേയും ആവശ്യത്തിന് വിന്യസിക്കുമെന്നും ആവശ്യമെങ്കില്‍ ഹെലികോപ്റ്റര്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ എന്‍ടിപിസിയുടെ തപോവന്‍-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടേയും മാര്‍വാഡി-ഹെലാംഗ് ബൈപാസ് മോട്ടോര്‍ റോഡിന്റേയും നിര്‍മാണ പ്രവൃത്തികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

'ഉറങ്ങിയിട്ട് മാസങ്ങള്‍.. ആരോഗ്യം നഷ്ടപ്പെടുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിന്‍.. ഇനി ഇടവേള'ഉറങ്ങിയിട്ട് മാസങ്ങള്‍.. ആരോഗ്യം നഷ്ടപ്പെടുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബിന്‍.. ഇനി ഇടവേള

2

ഇതോടൊപ്പം സുരക്ഷാ കാരണങ്ങളാല്‍ ജോഷിമഠ്-ഔലി റോപ്പ് വേ അടച്ചിടുകയും ചെയ്തു. നഗരപ്രദേശങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജോഷിമഠിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കിവരികയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ജോഷിമഠിലെ സിങ്ധര്‍ വാര്‍ഡില്‍ വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രം തകര്‍ന്നിരുന്നു.

'പിന്നീട് ഞാന്‍ മനസിലാക്കി, സൈബര്‍ ആക്രമണം അതിന്റെ ഭാഗമായി വരുന്നതാണ്..'; തുറന്ന് പറഞ്ഞ് രശ്മിക'പിന്നീട് ഞാന്‍ മനസിലാക്കി, സൈബര്‍ ആക്രമണം അതിന്റെ ഭാഗമായി വരുന്നതാണ്..'; തുറന്ന് പറഞ്ഞ് രശ്മിക

3

കഴിഞ്ഞ 15 ദിവസമായി വലിയ വിള്ളലുകളുണ്ടായതിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചിട്ടിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.നഗരത്തിലെ ഗാന്ധിനഗര്‍, രവിഗ്രാം വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ വിള്ളല്‍ ആഘാതം ഉള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവിടെ വാസസ്ഥലങ്ങള്‍ ഉള്‍പ്പെടെ 603 കെട്ടിടങ്ങള്‍ തകര്‍ന്നു. 50 ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോപ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോ

4

1271 പേര്‍ക്ക് താമസിക്കാവുന്ന 229 മുറികള്‍ ദുരിതബാധിത കുടുംബങ്ങള്‍ക്കായി നീക്കിവച്ച് ചമോലി ഭരണകൂടം താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് വാസയോഗ്യമല്ലാതായ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 6 മാസത്തേക്ക് 4,000 രൂപ വീതം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

5

അതിനിടെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതിനെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും ദ്രുത പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍, വനം പരിസ്ഥിതി മന്ത്രാലയം, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതി മൂന്ന് ദിവസത്തിനകം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

English summary
Uttarakhand's Joshimath cracks: government took immediate action after cracks damaged houses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X