കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്താനോല്‍പ്പാദനത്തിന് കുരുക്കിടാന്‍ യോഗി; വന്‍ നിയന്ത്രങ്ങള്‍ കൊണ്ടുവരുന്നു, വിവരങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: പുതിയ ജനസംഖ്യാ നയം കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ ആലോചിക്കുന്നു. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യം തടയുന്നതുള്‍പ്പെടെയുള്ള നിയന്ത്രണമാണ് ആസൂത്രണം ചെയ്യുന്നത്. സന്താനോല്‍പ്പാദനം നിയന്ത്രിക്കാന്‍ പദ്ധതി വേണമെന്ന് നേരത്തെ പല ബിജെപി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

20 കോടി ജനങ്ങളാണ് ഉത്തര്‍ പ്രദേശിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ ശക്തമായ നടപടി സ്വീകരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ ആവശ്യം. യോഗി സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നയങ്ങള്‍ സംബന്ധിച്ച് ആരോഗ്യ മന്ത്രി തന്നെയാണ് വിശദീകരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

മോദിയുടെ ആശങ്ക

മോദിയുടെ ആശങ്ക

കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസംഖ്യാ പെരുപ്പത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബിജെപി മാത്രമല്ല, ശിവസേനയും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ജനസംഖ്യ വര്‍ധിക്കുന്നത് തടയാന്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം നോട്ടീസ് അവതരിപ്പിച്ചു.

നിയമം വേണമെന്ന് എംപി

നിയമം വേണമെന്ന് എംപി

ജനസംഖ്യ പെരുപ്പം തടയാന്‍ നിയമം വേണമെന്ന് ബിജെപി എംപി ഹര്‍നാഥ് സിങ് യാദവ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഇദ്ദേഹം കഴിഞ്ഞദിവസം രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ഈ സാഹചര്യത്തിലാണ് യുപി സര്‍ക്കാര്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ പുതിയ നയം ആവിഷ്‌കരിക്കുന്നത്.

യുപി മന്ത്രി പറയുന്നത്

യുപി മന്ത്രി പറയുന്നത്

ഉത്തര്‍ പ്രദേശിലെ ജനസംഖ്യ 20 കോടി കടന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബിജെപി അംഗങ്ങള്‍ ഉന്നയിച്ച പ്രധാന വിഷയവും ഇതാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളിയായി മോദി ഇക്കാര്യം പറഞ്ഞതും മന്ത്രി ചൂണ്ടിക്കാട്ടി.

നിയന്ത്രണം ഇങ്ങനെ

നിയന്ത്രണം ഇങ്ങനെ

രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം തടയുന്ന രീതിയില്‍ പുതിയ നയം ആവിഷ്‌കരിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആലോചന. രണ്ടിലധികം കുട്ടികളുള്ള കുടുംബത്തിലുള്ളവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കാനും ആലോചനയുണ്ടെന്ന് മന്ത്രി ജയ് പ്രതാപ് സിങ് പറഞ്ഞു.

 മറ്റു സംസ്ഥാനങ്ങളിലെ കാര്യം...

മറ്റു സംസ്ഥാനങ്ങളിലെ കാര്യം...

ഉത്തര്‍ പ്രദേശിന് മാത്രമായി പുതിയ ജനസംഖ്യാ നയം കൊണ്ടുവരാനാണ് യോഗി സര്‍ക്കാര്‍ ആലോചിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പദ്ധതികളും യോഗി സര്‍ക്കാര്‍ അവലോകനം ചെയ്യും. ശേഷമായിരിക്കും സമഗ്രമായ നയം നടപ്പാക്കുകയെന്ന് മന്ത്രി ജയ് പ്രതാപ് സിങ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ഭാഷയിലാണ് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്. ജനങ്ങളുടെ ക്ഷേമവും വികസനവും ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാരിന് ആലോചനയില്ലെന്നും വിവാദങ്ങളില്‍ മുഴുകാനാണ് സര്‍ക്കാരിന് തിടുക്കമെന്നും കോണ്‍ഗ്രസ് വക്താവ് അശോക് സിങ് കുറ്റപ്പെടുത്തി.

ജനശ്രദ്ധ തിരിച്ചുവിടുന്നു

ജനശ്രദ്ധ തിരിച്ചുവിടുന്നു

തുടര്‍ച്ചയായി വിവാദങ്ങളുണ്ടാക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനുള്ള നീക്കമാണിത്. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്ന് വര്‍ഷം തികയുകയാണ്. എന്നാല്‍ ഇതുവരെ ഏതെങ്കിലും ഒരുപദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നീക്കം

കേന്ദ്രസര്‍ക്കാര്‍ നീക്കം

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനുള്ള നീക്കം നടത്തുന്നുണ്ട്. കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയാണ് ഇക്കാര്യം കഴിഞ്ഞദിവസം പരസ്യപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം വന്‍ വിവാദമാകുകയും പ്രതിഷേധം ശക്തിപ്പെടുകയും ചെയ്തിരിക്കെയാണ് പുതിയ നീക്കം.

മോദി ചര്‍ച്ച ചെയ്തു

മോദി ചര്‍ച്ച ചെയ്തു

ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരുന്ന കാര്യം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു. വിഷയം ഗൗരവമുള്ളതാണ്. ഇക്കാര്യം മോദി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള ചൈതന്യ വിഹാര്‍ സ്വാമി വാംദേവ് ജ്യോതിമര്‍മഠത്തില്‍ നടന്ന പരിപാടിയില്‍ വച്ച് കേന്ദ്രമന്ത്രി പറഞ്ഞു.

ആര്‍എസ്എസ് തലവന്‍ പറഞ്ഞത്

ആര്‍എസ്എസ് തലവന്‍ പറഞ്ഞത്

ജനസംഖ്യാ നിയന്ത്രണത്തിന് നടപടി വേണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അടുത്തിടെ പറഞ്ഞിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യത്തില്‍ ശിവസേന എംപി അനില്‍ ദേശായി ഇക്കാര്യം ആവശ്യപ്പെട്ട് ബില്ല് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തിടുക്കത്തില്‍ ബില്ല് പാസാക്കിയാല്‍ രാജ്യം വീണ്ടും പ്രക്ഷുബ്ദമാകുമോ എന്ന ആശങ്ക കേന്ദ്രസര്‍ക്കാരിനുണ്ട്.

ലോക്‌സഭയില്‍ ബില്ല്

ലോക്‌സഭയില്‍ ബില്ല്

കഴിഞ്ഞ വര്‍ഷം ബിജെപി എംപി അജയ് ഭട്് ലോക്‌സഭയില്‍ ജനസംഖ്യാ നിയന്ത്രണം ആവശ്യപ്പെട്ട് ബില്ല് അവതരിപ്പിച്ചിരുന്നു. കുട്ടികളുടെ എണ്ണം രണ്ടില്‍ പരിമിതപ്പെടുത്തണമെന്നായിരുന്നു ആവശ്യം. കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായ നീക്കമാണ് യുപിയില്‍ യോഗി സര്‍ക്കാരും നടത്തുന്നത്.

സൗദിയില്‍ രാജകുമാരന്‍മാര്‍ അറസ്റ്റില്‍; ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെസൗദിയില്‍ രാജകുമാരന്‍മാര്‍ അറസ്റ്റില്‍; ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

English summary
Utter Pradesh Govt mulls new Population Policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X