ഭൂമി തട്ടിപ്പില്‍ റോബര്‍ട്ട് വദ്ര നേടിയത് 44 കോടിയെന്ന് സിഎജി റിപ്പോര്‍ട്ട്
ദില്ലി: വിവാദമായ ഡിഎല്‍എഫ് ഭൂമി തട്ടിപ്പ് ഇടപാടിലൂടെ റോബര്‍ട്ട് വദ്ര നേടിയത് 44 കോടിയുടെ ലാഭമെന്ന് സിഎജി റിപ്പോര്‍ട്ട്. ഹരിയാനയില്‍ വദ്ര നടത്തിയ ഭൂമി തട്ടിപ്പ് ഇടപാടിന്റെ ഏറ്റവും പുതിയ കണക്കുകളാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ഡിഎല്‍എഫിന് ഭൂമി കൈമാറ്റത്തിലൂടെ 44 കോടിയുടെ നഷ്ടം സംസ്ഥാന സര്‍ക്കാരിന് വദ്രയുണ്ടാക്കി എന്ന് പറയാം.
കോമേഴ്‌സ്യല്‍ കോളനി സ്ഥാപിയ്ക്കുന്നതിന് വേണ്ടിയാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡ ഹരിയാന മുഖ്യമന്ത്രിയായിരിയ്‌ക്കെ റോബര്‍ട്ട് വദ്ര ഭൂമി വാങ്ങിക്കൂട്ടിയത്. വിപണി വിലയെക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ് വ ഭൂമി വാങ്ങിക്കൂട്ടിയത്. ഒരു ലക്ഷം രൂപയ്ക്ക് പോലും വാങ്ങിയ സ്ഥലങ്ങള്‍ പിന്നീട് വിറ്റത് കോടികള്‍ക്ക്. വദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ആണ് സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയത്. പിന്നീട് ഈ ഭൂമിയാണ് 58 കോടിയ്ക്ക് ഡിഎല്‍എഫ് യൂണിവേഴ്സലിന് വിറ്റത്. ഇതിലൂടെ വദ്രയുടെ കമ്പനി നേടിയത് 43.66 കോടിയുടെ ലാഭം.

വദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിന്‍ പ്രകാരം 2.15 കോടിയാണ് സര്‍ക്കാര്‍ കമ്പനിയ്ക്ക് നല്‍കേണ്ടിയരുന്നത്. എന്നാല്‍ല്‍ ഭൂമി വാങ്ങുന്നതിന് വേണ്ടിയും ലൈസന്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കും വേണ്ടി 41.5 കോടിയോളം രൂപ വദ്രയുടെ കമ്പനി വാങ്ങി. വദ്രയുടെ ഭൂമി ഇടപാടുകള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി ആയുധമാക്കിയിരുന്നു. ഹരിയാനയില്‍ തിരിച്ചു വരവിന് പോലും ബിജെപിയ്ക്ക് വഴിയൊരുക്കിയത് വദയുടെ വിവാദ ഭൂമി ഇടപാട് തന്നെയായിരുന്നു.












Click it and Unblock the Notifications