ബിജെപി അധ്യക്ഷന്റെ മകന്‍ മെഡിക്കല്‍ ടെസ്റ്റ് നിഷേധിച്ചു; പെണ്‍കുട്ടി പറയുന്നത്

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: ബിജെപി അധ്യക്ഷന്റെ മകന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കേസ് വഴിമാറ്റുന്നതായി ആക്ഷേപം. മദ്യലഹരിയിലായിരുന്ന പ്രതികള്‍ മെഡിക്കല്‍ ടെസ്റ്റ് നിഷേധിച്ചത് വാര്‍ത്തയായതോടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ വര്‍ണികയാണ് ഉപദ്രവത്തിനിരയാത്.

സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് കേസില്‍ വെള്ളം ചേര്‍ക്കുകയാണെന്ന് പെണ്‍കുട്ടി പറയുന്നു. മദ്യലഹരിയിലാരുന്ന പ്രതികള്‍ വാഹനത്തില്‍ പിന്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തത്. എന്നാല്‍, അറസ്റ്റിലായതിനുശേഷം രക്തപരിശോധന നടത്താത്തത് കേസില്‍ പ്രതികളെ രക്ഷപ്പെടുത്താനാണെന്നാണ് ആരോപണം.

 bjp2-26-14

ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് വര്‍ണിക പറഞ്ഞു. താന്‍ വളരെ നിരാശയിലാണ്. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് സംശയിക്കുന്നു. അവര്‍ എങ്ങിനെയാണ് മെഡിക്കല്‍ ടെസ്റ്റ് നിരസിച്ചത്. പോലീസുകാര്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ് വിട്ടുകളഞ്ഞതെന്നും വര്‍ണിക പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ വികാസ് ബരേലയെയും മകനെയും അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വിട്ടയച്ചിരുന്നു. പിന്നീടിവരെ വീണ്ടും അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഹരിയാണ ഭരിക്കുന്നത് ബിജെപി ആയതിനാല്‍ അധ്യക്ഷന്റെ മകനെ അവര്‍ രക്ഷിക്കുമെന്നാണ് വര്‍ണികയുടെ ആശങ്ക. ഒരുതരത്തിലും കേസില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും യുവതി പറഞ്ഞു.

English summary
'This will change things': Varnika on report that stalking accused refused tests
Please Wait while comments are loading...