• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗ്രാമസ്വരാജുമായി വരുണ്‍ഗാന്ധി കോണ്‍ഗ്രസില്‍ എത്തുമോ? നീക്കങ്ങള്‍ സജീവമാക്കി രാഹുലും പ്രിയങ്കയും

ദില്ലി: മുന്‍ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സഹോദരന്‍റെ മകനായാ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബിജെപിയുടെ താരപ്രചരാകനായ വരുണ്‍ ദീര്‍ഘനാളായി പാര്‍ട്ടിയുമായി അകന്നു കഴിയുകയാണ്.

കഴിഞ്ഞ വര്‍ഷാവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ഒരിടത്തും വരുണ്‍ രംഗത്തിറങ്ങിയതായി കണ്ടില്ല. ഇതിനിടയില്‍ പ്രിയങ്ക ഗാന്ധി സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയതോടെ വരുണ്‍ ഗാന്ധിയും കോണ്‍ഗ്രസിലേക്കെന്ന സൂചന ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് വരുണിന്‍റെ ചില ചില ആശയങ്ങള്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ ഇടം പിടിക്കുമോ എന്ന ചര്‍ച്ചകളും സജീവമാവുന്നത്.

വരുണ്‍ഗാന്ധിയുടെ ഗ്രാമസ്വരാജ്

വരുണ്‍ഗാന്ധിയുടെ ഗ്രാമസ്വരാജ്

വരുണ്‍ഗാന്ധിയുടെ ഗ്രാമസ്വരാജ് കോണ്‍ഗ്രസ് പ്രകടനം പത്രികയില്‍ ഇടംപിടിക്കുമോ എന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. മഹാത്മാഗാന്ധിയുടെ സ്വപ്നമായ ഗ്രാമസ്വാരജ് സാധ്യമായാല്‍ കര്‍ഷകന് സ്വന്തം കാലില്‍ നില്‍ക്കാം. കര്‍ഷകന്‍റെ ആത്മഹത്യകള്‍ ഇല്ലാതാകുമെന്നും വരുണും ആവര്‍ത്തിക്കുന്നു.

കര്‍ഷകന് സ്വന്തം കാലില്‍ നില്‍ക്കാം

കര്‍ഷകന് സ്വന്തം കാലില്‍ നില്‍ക്കാം

വരുണ്‍ഗാന്ധിയുടെ ഗ്രാമസ്വരാജ് കോണ്‍ഗ്രസ് പ്രകടനം പത്രികയില്‍ ഇടംപിടിക്കുമോ എന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. മഹാത്മാഗാന്ധിയുടെ സ്വപ്നമായ ഗ്രാമസ്വാരജ് സാധ്യമായാല്‍ കര്‍ഷകന് സ്വന്തം കാലില്‍ നില്‍ക്കാം. കര്‍ഷകന്‍റെ ആത്മഹത്യകള്‍ ഇല്ലാതാകുമെന്നും വരുണും ആവര്‍ത്തിക്കുന്നു.

1952 മുതൽ 2019 വരെ

1952 മുതൽ 2019 വരെ

1952 മുതൽ 2019 വരെ 100 വ്യവസായ കുടുംബങ്ങൾക്കു സർക്കാർ നൽകിയ പണത്തിന്റെ 17% മാത്രമാണു രാജ്യത്തെ കർഷകർക്കു കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാറിമാറി വന്ന സർക്കാർ നൽകിയതെന്ന് ഗ്രാമസ്വയം പര്യാപ്തത വിഷയമാക്കി എഴുതിയ പുസ്തകത്തില്‍ വരുണ്‍ വ്യക്തമാക്കുന്നു.

മോദി സര്‍ക്കാറിനെതിരേയും

മോദി സര്‍ക്കാറിനെതിരേയും

കേന്ദ്രത്തില്‍ ഇപ്പോള്‍ അധികാരത്തിലിക്കുന്നു മോദി സര്‍ക്കാറിനെതിരേയും രൂക്ഷമായ വിമര്‍ശനമാണ് വരുണ്‍ഗാന്ധി നടത്തുന്നത്. വ്യവസായികള്‍ക്ക് വാരിക്കോരി കൊടുക്കുന്ന സ്യൂട്ട് ബ്യൂട്ട് സര്‍ക്കാരാണ് മോദിയുടേത്. കേന്ദ്രം ആത്മഹത്യ ചെയ്യുന്ന കർഷകരുടെ കുടുംബങ്ങളെ അവഗണിക്കുകയാണ്.

കാർഷിക കടം എഴുതിത്തള്ളല്‍

കാർഷിക കടം എഴുതിത്തള്ളല്‍

വിവിധ സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കാർഷിക കടം എഴുതിത്തള്ളല്‍ നയം മോശം സാമ്പത്തിക ശാസ്ത്രമാണെന്ന നിലപാടിനോടും വരുണിനു യോജിപ്പില്ല. വ്യവസായികളോടുള്ള പരിഗണന കർഷകര്‍ക്കും ലഭിക്കണം.

വരുണ്‍ വ്യക്തമാക്കുന്നു

വരുണ്‍ വ്യക്തമാക്കുന്നു

ബാങ്കുകളിൽ കിട്ടാക്കടം കൂടുന്നതു കർഷകർ വായ്പ തിരിച്ചടയ്ക്കാത്തതു കൊണ്ടല്ല, വ്യവസായികളുടെ വായ്പക്കുടിശിക പെരുകുന്നതു കൊണ്ടാണ്. എന്നാല്‍ വ്യവസായികളോട് കാണിക്കുന്ന പരിഗന​ണ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നും വരുണ്‍ വ്യക്തമാക്കുന്നു.

ബിജെപി എംപിയാണെങ്കിലും

ബിജെപി എംപിയാണെങ്കിലും

ബിജെപി എംപിയാണെങ്കിലും കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനം വരുണ്‍ ഗാന്ധി ഒട്ടുംകുറക്കുന്നില്ല. വരുണ്‍ഗാന്ധി കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നുവെന്ന വാർത്ത പ്രചരിക്കാൻ വേറെയും കാരണമുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി വലിയ അടുത്ത ബന്ധമാണ് വരുണ്‍ഗാന്ധിക്കുള്ളത്.

മേനകാ ഗാന്ധിയുടെ നിലപാട്

മേനകാ ഗാന്ധിയുടെ നിലപാട്

വരുണിന്‍റെ നീക്കങ്ങളില്‍ അമ്മയും കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ മേനകാ ഗാന്ധിക്ക് താല്‍പര്യമില്ലെന്നാണ് സൂചന. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസിലേക്ക് പോവുന്നതില്‍ മേനക ഗാന്ധി കടുത്ത എതിര്‍പ്പാണുള്ളത്.

കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റിയാൽ

കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റിയാൽ

ഉത്തര്‍പ്രദേശിലെ പിലിഭിതിയില്‍ നിന്നുള്ള എംപിയായ മേനക ബിജെപിയിൽ തുടരാനും സ്ഥാനാർഥിയാകാനുമാണ് സാധ്യത. വരുണ്‍ കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റിയാൽ അമ്മ ബിജെപി ടിക്കറ്റിലും മകന്‍ കോണ്‍ഗ്രസ് ടിക്കറ്റിലും മത്സരിക്കുന്ന അപൂര്‍വ്വതയ്കകായിരിക്കും യുപി രാഷ്ട്രീയം സാക്ഷ്യം വഹിക്കുക.

രാഹുലും പ്രിയങ്കയും

രാഹുലും പ്രിയങ്കയും

വരുണിന്‍റെ നിലപാടുകളെ കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും വരുണിനെക്കുറിച്ചു ബിജെപിയും കോൺഗ്രസും ഇതുവരെ പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല. വരുണിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ രാഹുലും പ്രിയങ്കയും ശക്തമായ നീക്കം നടത്തുന്നുണ്ടെന്നതാണ് അണിയറ സംസാരം.

English summary
Varun Gandhi may join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X