കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎച്ച്പി യാത്രക്ക് ഫൈസാബാദില്‍ നിരോധനം

  • By Soorya Chandran
Google Oneindia Malayalam News

ഫൈസാബദ്: മുസാഫര്‍നഗര്‍ കലാപത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ വിശ്വ ഹിന്ദു പരിഷത് നടത്തുന്ന പഞ്ച കോശി പരിക്രമ യാത്രക്ക് ഫൈസാബാദില്‍ നിരോധനം. 2013 സെപ്റ്റംബര്‍ 22 നാണ് യാത്ര നടക്കുന്നത്.

ദൈനം ദിന ആചാരങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിശ്വാസികളെ തടഞ്ഞിട്ടില്ലെന്ന് ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് വിപിന്‍ കുമാര്‍ ദ്വിവേദി അറിയിച്ചിട്ടുണ്ട്. പഞ്ചകോശി പരിക്രമ യാത്ര പ്രദേശത്തെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ത്തേക്കുമെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാലാണ് ഇത്തരത്തില്‍ നടപടിയെടുക്കുന്നതെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചിട്ടുണ്ട്.

Faizabad Map

ബാബറി മസ്ജിദ്-രാമ ജന്മഭൂമി കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. എന്നാല്‍ വിശ്വ ഹിന്ദു പരിഷത്ത് ഈ യാത്ര കൊണ്ട് ഉയര്‍ത്തുന്ന മുദ്രാലാക്യം ഒരു പക്ഷേ വര്‍ഗ്ഗീയ സംഘര്‍ഷത്തിന് കാരണമായേക്കും എന്നാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നത്.

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ കാരണമായേക്കാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും തടയാന്‍ നടപടിയെടുത്തിട്ടുണ്ട്. പരിക്രമയാത്ര കടന്നുപോകുന്ന വഴിയില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ അടുത്ത പ്രദേശങ്ങളിലും ന്യൂന പക്ഷ വിഭാഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്- വിപിന്‍ കുമാര്‍ ദ്വിവേദി അറിയിച്ചു.

രാഷ്ട്രീയപരം അല്ലാത്ത പരമ്പരാഗത പരിക്രമയാത്രക്ക് തടസ്സമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം വിശ്വഹിന്ദു പരിഷത് നടത്താനിരുന്ന ചൗരാസി കോശി പരിക്രമ യാത്രയും സര്‍ക്കാര്‍ തടഞ്ഞിരുന്നു.

English summary
Prohibitory orders were clamped in entire Faizabad today to stop the VHP activists, who plan to launch a 'Panch Kosi Parikrama Yatra'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X