കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്! പങ്കുവെച്ചത് പാക്ക് പ്രദേശവാസി! വീഡിയോ?

  • By
Google Oneindia Malayalam News

ശ്രീനഗര്‍: പുല്‍വാമ ആക്രണത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പകച്ച് പാകിസ്താന്‍. ഇന്ത്യന്‍ പ്രത്യാക്രമണത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പാകിസ്താന്‍ അടിയന്തര യോഗം ചേര്‍ന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ പാക്ക് സൈന്യം തന്നെയായിരുന്നു രാവിലെ പുറത്തുവിട്ടത്.

പാക് സൈന്യം തിരിച്ചടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഇന്ത്യന്‍ സൈന്യം പിന്‍മാറിയെന്നായിരുന്നു പാക് അവകാശ വാദം. അതേസമയം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പാകിസ്താന്‍ സ്വദേശി ട്വിറ്ററില്‍ പങ്കുവെച്ചു.

 നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി

നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി

പുല്‍വാമ ആക്രമണത്തിന് 12 ാം നാള്‍ ആണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. പാകിസ്താന് തക്കതായ മറുപടി കൊടുക്കാനുള്ള തിരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് നേരത്തേ തന്നെ മോദി വ്യക്തമാക്കിയിരുന്നു.

1000 കിലോ ശേഷി

1000 കിലോ ശേഷി

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ആക്രമണം. 12 'മിറാഷ് 2000' വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജെയ്ഷ ഇ മുഹമ്മദ് ഭീകരരുടെ കാമ്പുകളില്‍ 1000 കിലോ ശേഷിയുള്ള ബോംബുകളാണ് വര്‍ഷിച്ചത്.

ബാലക്കോട്ട് തകര്‍ത്തു

ബാലക്കോട്ട് തകര്‍ത്തു

ആക്രമണത്തില്‍ ജെയ്ഷ ഈ മുഹമ്മദിന്‍റെ കേന്ദ്രം സ്ഥിതി ചെയ്യുന്ന ബാലക്കോട്ട് പൂര്‍ണമായും തകര്‍ന്നു. ദില്ലിയില്‍ നിന്ന് 750 കിമി അകലത്ത് സ്ഥിതി ചെയ്യുന്ന ബാലക്കോട്ട് ആക്രമിക്കാന്‍ പാക് അധീന കാശ്മീരില്‍ 50 കിമി അകത്തേക്കാണ് ഇന്ത്യ കടന്നത്.

ട്വിറ്ററിലൂടെ ചിത്രം

ട്വിറ്ററിലൂടെ ചിത്രം

ചാകോദി, മുസാഫര്‍ബാദ് എന്നീ സ്ഥലങ്ങള്‍ പൂര്‍ണമായും നശിച്ചെന്നാണ് റിപ്പോര്‍ട്ട്. ജെയ്ഷ ഇ മുഹമ്മദ് കണ്‍ട്രോള്‍ റൂം അടക്കമുള്ളവ പൂര്‍ണമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂറാണ് ട്വിറ്റിലൂടെ പുറത്തുവിട്ടത്.

അടിയന്തര യോഗം

അടിയന്തര യോഗം

ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷ് അടിയന്തര യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദില്ലിയില്‍ അടിയന്തര യോഗം വിളിച്ചു.

പാക് സ്വദേശി

പാക് സ്വദേശി

അതേസമയം ഇന്ത്യന്‍ ആക്രമണത്തിന് പാകിസ്താന്‍ നല്‍കിയ മറുപടിയെന്ന് അവകാശപ്പെട്ട് പാക് സ്വദേശി ട്വിറ്ററില്‍ വീഡിയ പങ്കുവെച്ചു. എന്നാല്‍ വീഡിയോ വ്യാജമാണെന്നും പരേഡ് ഷോയുടെ വീഡിയോ ആണെന്നുമൊക്കെ ട്വിറ്ററില്‍ കമന്‍റുകള്‍ ഉയരുന്നുണ്ട്.

വീഡിയോ

വീഡിയോ ദൃശ്യങ്ങള്‍

യുദ്ധസമാന സാഹചര്യം

ശ്രീനഗറിലെ പ്രദേശവാസികളും യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ട്വീറ്റ് ചെയ്തു. പുലര്‍ച്ചെ മൂന്നിന് യുദ്ധ വിമാനങ്ങള്‍ പറക്കുന്ന ശബ്ദം കേട്ടിരുന്നു, എന്തോ നടക്കാന്‍ പോകുന്നു, യൂസഫ് ജമീല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു.

അഭിനന്ദിച്ച് കെജരിവാള്‍

അതേസമയം ഇന്ത്യന്‍ തിരിച്ചടിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തി. ഇന്ത്യക്കാരുടെ അഭിമാനം കാത്ത് സംരക്ഷിച്ച സൈന്യത്തെ അഭിനന്ദിക്കുന്നു എന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കുറിച്ചത്.

ആം ആദ്മി

ഇന്ത്യന്‍ വ്യോമസേനയെ പ്രശംസിച്ച് ആംആദ്മി ബോര്‍ഡര്‍ സിനിമയിലെ രംഗമാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്.

English summary
Video made by locals in Fort Abbas border area near Bahawalpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X