വിഘ്‌നേശ് കസ്റ്റഡി മരണം; ആറ് പോലീസുകാര്‍ കൊലപാതക കുറ്റത്തിന് അറസ്റ്റില്‍
ദില്ലി: വിഘ്‌നേശ് എന്ന യുവാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ അറസ്റ്റ്. ഏഴ് പോലീസുകാരെയാണ് ചെന്നൈ ക്രൈംബ്രാഞ്ചിന്റെ സിബിസിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്ത. ഇവരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ക്കുള്ള വകുപ്പ് വരെ ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട വിഘ്‌നേശ് എന്ന ഇരുപത്തിയഞ്ചുകാരന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് നടത്തിയത്. ദേശീയ പട്ടികത ജാതി കമ്മഷന്റെ നിര്‍ദേശപ്രകാരമാണ് എസ്‌സി-എസ്ടി വകുപ്പ് ചുമത്തിയത്. പോലീന് വലിയ നാണക്കേടുണ്ടാക്കിയ കേസാണിത്.
ഗാംഗുലിയുടെ വീട്ടിലെത്തി അമിത് ഷാ, അത്താഴ വിരുന്നില്‍ അഭ്യൂഹം, ബംഗാളില്‍ രാഷ്ട്രീയം മാറും?
സീനിയര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മുനാബ്, പോലീസ് കോണ്‍സ്റ്റബില്‍ പൊന്‍രാജ്, ആംഡ് റിസര്‍വ് കോണ്‍സ്റ്റബളുമാരയ ജഗജീവന്റാം, ചന്ദ്രകുമാര്‍, ഹോം ഗാര്‍ഡ് ദീപക് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ വിഘ്‌നേശിന്റെ കസ്റ്റഡി മരണ കേസ് സിബിസിഐഡിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് വിട്ടത്. പോലീസ് ഉദ്യോഗസ്ഥര്‍ ഈ കേസ് ഒതുക്കീ തീര്‍ക്കാനും കസ്റ്റഡി മരണമാണെന്ന് മൂടിവെക്കാനും ശ്രമിക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സ്റ്റാലിന്‍ ശക്തമായ നടപടികള്‍ക്കായി സിബി സിഐഡി വിഭാഗത്തെ ചുമതലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ സിബി സിഐഡി വിഭാഗം വിളിച്ച് വരുത്തിയിരുന്നു. ഇതില്‍ രണ്ട് പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഏപ്രില്‍ 19നാണ് വിഘ്‌നേഷിന്റെ കസ്റ്റഡി മരണം സംഭവിക്കുന്നത്. ഏപ്രില്‍ 18ന് വിഘ്‌നേശിനെയും സുരേഷിനെയും വാഹന പരിശോധനയ്ക്കിടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ചോദിച്ച കാര്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി വിഘ്‌നേശില്‍ നിന്ന് ഇല്ലായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവും മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ സെക്രട്ടേറിയേറ്റ് കോളനി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും വിഘ്‌നേശ് അടുത്ത് ദിവസം മരിക്കുകയുമായിരുന്നു.
എസ്‌ഐ, കോണ്‍സ്റ്റബിള്‍, ഹോംഗാര്‍ഡ് എന്നിവര്‍ സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ദുരൂഹ സാഹചര്യത്തിലെ കണക്കിലായിരുന്നു ഈ മരണവും ഉള്‍പ്പെടുത്തിയിരുന്നു. വലിയ പ്രതിഷേധം ഉണ്ടായപ്പോള്‍ സിബിസിഐഡിക്ക് കേസ് പോവുകയായിരുന്നു. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം കൃത്യമായി പറയുന്നില്ല. പക്ഷേ ശരീരത്തില്‍ നിരവധി പരുക്കുകളും, ഒടിവുകളും ചതവുകളും ഉണ്ടായിരുന്നു. തലയ്ക്ക് അടിയേറ്റ പാടുള്ളതായി പറയുന്നു. കാലിന് ഒടുവുണ്ട്. ഇതെല്ലാം മരണകാരണമായി പറയുന്നുണ്ട്. സ്റ്റേഷനില്‍ ക്രൂരമായ മര്‍ദനത്തിന് യുവാവ് ഇരയായതായി സൂചിപ്പിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
രണ്ടും കല്‍പ്പിച്ച് പിടി തോമസ്, കോണ്‍ഗ്രസിനെ നയിക്കേണ്ട രാഹുല്‍ നിശാ ക്ലബില്‍, പുറത്താക്കുമോ?