കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ വിജയം സൂപ്പര്‍ഹിറ്റായിരിക്കും; തെലങ്കാന പിടിക്കാന്‍ ലേഡീ സൂപ്പര്‍ സ്റ്റാറും

Google Oneindia Malayalam News

ഹൈദരാബാദ്: ടിആര്‍എസിനെ പരാജയപ്പെടുത്തി ഏത് വിധേനയും അധികാരം പിടിക്കുക എന്ന ലക്ഷ്യവുമായാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. കോണ്‍ഗ്രസിന് നല്ല സ്വാധീനമുള്ള സംസ്ഥാനത്ത് കഴിഞ്ഞ തവണ സഖ്യമില്ലാതെ മത്സരിച്ചതു കൊണ്ട് മാത്രമായിരുന്നു പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടത്. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നത് കണ്ടപ്പോള്‍ തന്നെ കോണ്‍ഗ്രസ് ടിഡിപിയും സിപിഐയുമായി സഖ്യം രൂപീകരിച്ചത്.

തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചതോടെ സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കോണ്‍ഗ്രസ് പ്രചരണ വേദികളിലെ മുഖ്യ ശ്രദ്ധാകേന്ദ്രം ചലച്ചിത്രതാരം വിജയ് ശാന്തിയായിരുന്നു. ടിആര്‍എസിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് പഴയ സുപ്പര്‍ സ്റ്റാര്‍ ജനങ്ങളെ കയ്യില്‍ എടുത്തത്. വിശദാശംങ്ങള്‍ ഇങ്ങനെ..

തെലങ്കാനയില്‍

തെലങ്കാനയില്‍

തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്നെ പഴയ സൂപ്പര്‍ താരമായ വിജയ ശാന്തിയെ സംസ്ഥാനത്തെ മുഖ്യപ്രചാരകയായി കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും രാഹുല്‍ ഗാന്ധി മുന്‍കൈ എടുത്താണ് വിജയ ശാന്തിയുടെ നിയമനം നടത്തിയത്.

വിജയശാന്തി

വിജയശാന്തി

കോണ്‍ഗ്ര്സ്സിന്റെ പ്രചരണം ഏറ്റെടുത്ത വിജയശാന്തി ടിആര്‍എസിനും അവരുടെ നേതാവ് കെ ചന്ദ്രശേഖര റാവുവിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്. കഴിഞ്ഞ തവണ പറ്റിയ തെറ്റ് ഇത്തവണ തെലങ്കാനയിലെ ജനങ്ങള്‍ തിരുത്തുമെന്നാണ് ഉറച്ച വിശ്വാസം എന്ന് വിജയശാന്തി പറയുന്നു.

2009 ല്‍

2009 ല്‍

തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ വേണ്ടിയാണ് 2009 ല്‍ ഞാനും കെ ചന്ദ്രശേഖര റാവുവും തമ്മില്‍ യോജിക്കുന്നത്. എന്നെ പാര്‍ലമെന്റിലേക്ക് അയച്ചതും തെലങ്കാനയ്ക്ക് വേണ്ടി തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ വിശ്വസിച്ച എനിക്ക് തെറ്റുപറ്റി.

കെ ചന്ദ്രശേഖര റാവു

കെ ചന്ദ്രശേഖര റാവു

അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നത് തെലങ്കാനക്ക് വേണ്ടിയായിരുന്നില്ല. തനിക്കും തന്റെ കൂടെയുള്ളവര്‍ക്കും വേണ്ടിയായിരുന്നു കെ ചന്ദ്രശേഖര റാവു പരിശ്രമിച്ചുകൊണ്ടിരുന്നത്. എന്നെ പോലെ അദ്ദേഹത്തെ വിശ്വസിച്ച തെലങ്കാനയിലെ വലിയൊരു വിഭാഗം ജനങ്ങളെയും കെസിആര്‍ വഞ്ചിക്കുകയായിരുന്നെന്നും വിജയശാന്തി ആരോപിച്ചു.

വിജയം സൂപ്പര്‍ ഹിറ്റായിരിക്കും

വിജയം സൂപ്പര്‍ ഹിറ്റായിരിക്കും

അദ്ദേഹത്തിന്റെ കാപട്യം തിരിച്ചറിഞ്ഞപ്പോഴാണ് ഞാന്‍ ടിആര്‍എസ് വിട്ടത്. തെലങ്കാന സംസ്ഥാനം രൂപീകൃതമായത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പരിശ്രമം ഒന്നുകൊണ്ട് മാത്രമാണ്. ഇത്തവ തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന്റെ വിജയം സൂപ്പര്‍ ഹിറ്റായിരിക്കും എന്നും വിജയശാന്തി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ്സിനു വേണ്ടി

കോണ്‍ഗ്രസ്സിനു വേണ്ടി

കോണ്‍ഗ്രസ്സിനു വേണ്ടി ഹുസുരാബാദില്‍ മത്സരിക്കുന്ന മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കൗശിക റെഡ്ഡിക്കുവേണ്ടി പ്രചരണത്തിന് എത്തിയതായിരുന്നു വിജയശാന്തി. ഒന്നര കിലോമീറ്റര്‍ ഏറെ ദൂരം നീണ്ടു നിന്ന റോഡ് ഷോയ്ക്ക് ശേഷമായിരുന്നു വിജയശാന്തി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്.

ലേഡി അമിതാഭ്

ലേഡി അമിതാഭ്

ഒരു കാലത്ത് ലേഡി അമിതാഭ് എന്ന് അറിയപ്പെട്ടിരുന്ന സൂപ്പര്‍ താരമായിരുന്നു വിജയശാന്തി. 1998 ല്‍ ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയ ശാന്തി മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി. 2009 ല്‍ തെലങ്കാന പ്രക്ഷോത്തോടെ ബിജെപി വിട്ട വിജയശാന്തി തല്ലി തെലങ്കാന എന്ന സ്വന്തം പാര്‍ട്ടിക്ക് രൂപം നല്‍കി.

പാര്‍ലമെന്റില്‍

പാര്‍ലമെന്റില്‍

തെലങ്കാന പ്രക്ഷോഭത്തിന്റെ ശക്തമായ പ്രചരാകരില്‍ ഒരാളായി മാറിയെങ്കിലും ജനപിന്തുണ കാര്യമായി നേടാന്‍ കഴിയാതിരുന്നതോടെ ടിആര്‍എസുമായി അടുത്ത വിജയശാന്തി 2009 ല്‍ പാര്‍ട്ടി ടിക്കറ്റില്‍ പാര്‍ലമെന്റില്‍ എത്തി.

കോണ്‍ഗ്രസ്സില്‍ എത്തുന്നത്

കോണ്‍ഗ്രസ്സില്‍ എത്തുന്നത്

തുടര്‍ന്ന് ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവുമായി അകന്ന വിജയശാന്തി പീന്നീടാണ് കോണ്‍ഗ്രസ്സില്‍ എത്തുന്നത്. 2014 ല്‍ നിസാമാബാദില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ചന്ദ്രശേഖര റാവുവിന്റെ മകളായ കെ കവിതയോട് പരാജയപ്പെടുകയായിരുന്നു.

പുതുതലമുറക്ക്

പുതുതലമുറക്ക്

പിന്നീട് രാഷ്ട്രീയ വേദികളില്‍ നിന്ന് അപ്രത്യക്ഷയായ വിജയശാന്ത്രി 2014 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ്സിന് വേണ്ടി രംഗത്തെത്തുകയായിരുന്നു. എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും കാണികള്‍ക്ക് സുപരിചിതയാണെങ്കിലും പുതുതലമുറക്ക് അത്ര പരിചമില്ലാത്ത വിജയ ശാന്തിയുടെ സാന്നിധ്യം ഗുണകരമാകുമോ എന്ന ചര്‍ച്ച തുടക്കത്തില്‍ കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെയാല്ലാം മറികടന്നുകൊണ്ടുള്ള പ്രകടനമാണ് വിജയശാന്തി തെലങ്കാനയില്‍ കാഴ്ച്ചവെക്കുന്നത്.

English summary
telengana election vijayashanti is congress chief campaigner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X