Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി പൊലീസ് സുരക്ഷ പിന്‍വലിച്ചെന്ന് വിനേഷ്, നീക്കം ബ്രിജ് ഭൂഷണിനെതിരെ മൊഴി കൊടുക്കാനിരിക്കെ

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബി ജെ പി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നാളെ മൊഴി കൊടുക്കാനിരിക്കെ വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പൊലീസ് പിന്‍വലിച്ചതായി ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് ആരോപിച്ചു. എക്‌സിലാണ് വിനേഷ് ഫോഗട്ടിന്റെ പ്രതികരണം. സുരക്ഷ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹി കോടതിയെ സമീപിച്ചു.

ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണ്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ച കോടതി, താരങ്ങളുടെ സുരക്ഷ പിന്‍വലിച്ചതിന്റെ കാരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയ്ക്കകം സമര്‍പ്പിക്കണം എന്ന് പൊലീസിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ മൊഴി രേഖപ്പെടുത്താന്‍ വിനേഷ് ഫോഗട്ട് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രിയങ്ക രാജ്പൂത്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Vinesh Phogat

അതേസമയം വിനേഷ് ഫോഗട്ടിന്റെ ട്വീറ്റിനുള്ള പ്രതികരണമെന്നോണം ഡല്‍ഹി പൊലീസ് പ്രതികരണവുമായി രംഗത്തെത്തി. താരങ്ങളുടെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ ഹരിയാന പൊലീസിനോട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ (പിഎസ്ഒ) ഡ്യൂട്ടിക്ക് വൈകി റിപ്പോര്‍ട്ട് ചെയ്തതാണ് കാരണമെന്നും സുരക്ഷ പിന്‍വലിച്ചിട്ടില്ല എന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.

താരങ്ങള്‍ സാധാരണയായി ഹരിയാനയിലാണ് താമസിക്കുന്നത് എന്നതിനാലാണ് ഭാവിയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഹരിയാന പൊലീസിനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നിലവില്‍ സുരക്ഷാ ചുമതലയുള്ള പിഎസ്ഒമാര്‍ ഈ തീരുമാനം തെറ്റിദ്ധരിച്ചതാണ് എന്നും ഡെപ്യൂട്ടീ കമ്മീഷണര്‍ വ്യക്തമാക്കി. ബ്രിജ് ഭൂഷണ്‍ വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് രാജ്യത്തെ ഗുസ്തി താരങ്ങള്‍ കഴിഞ്ഞ വര്‍ഷം ജന്തര്‍ മന്ദറില്‍ വലിയ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

ബ്രിജ് ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട താരങ്ങള്‍ ഡബ്ല്യുഎഫ്‌ഐ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം എല്ലാ ആരോപണങ്ങളും ഡബ്ല്യുഎഫ്‌ഐ നിഷേധിച്ചിരുന്നു. എന്നാല്‍ സമരം ശക്തമായതോടെ കായിക മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഡബ്ല്യുഎഫ്‌ഐയുടെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ ഒഴിവാക്കുകയും ചെയ്തു.

അതിനിടെ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ എഫ്‌ഐആറും കുറ്റപത്രവും സമര്‍പ്പിച്ചു. ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബ്രിജ് ഭൂഷണ്‍ സിംഗ് വിചാരണ നേരിടുന്നത്. വെള്ളിയാഴ്ചയാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+