കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിനത്തിലെ സംഘർഷം ഇന്റലിജൻസ് വീഴ്ച മൂലമല്ല; ദില്ലി പോലീസ് മേധാവി

Google Oneindia Malayalam News

ദില്ലി; ചെങ്കോട്ടയിൽ റിപബ്ലിക് ദിനത്തിലെ സംഘർഷം ഇന്റലിജൻസ് വീഴ്ച മൂലമല്ലെന്ന് ദില്ലി പോലീസ് മേധാവി എസ്എൻ ശ്രീവാസ്തവ. കർഷകർ ട്രാക്ടർ പരേഡിൽ മുൻകൂട്ടി തീരുമാനിച്ച വഴികൾ പാലിക്കാത്തതിലൂടെ തങ്ങളുടെ വിശ്വാസത്തേയാണ് വഞ്ചിച്ചതെന്നും ശ്രീവാസ്തവ കുറ്റപ്പെടുത്തി. ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് 152 പേരാണ് ഇതുവരെ അറസ്റ്റിലായതെന്നും എസ്എൻ ശ്രീവാസ്തവ പറഞ്ഞു.

farmers-protest-1

ഞങ്ങൾ അവരുമായി (കർഷകരുമായി) ചർച്ച നടത്തിയിരുന്നു. ട്രാക്ടർ റാലി നടത്താൻ ഞങ്ങൾ അവരെ അനുവദിച്ചിരുന്നു. കരാർ പ്രകാരം, ചില നിബന്ധനകളും വ്യവസ്ഥകളും ഏർപ്പെടുത്തുകയും അവരുടെ ട്രാക്ടർ പരേഡ് പോകാനുള്ള റൂട്ടുകൾ നൽകുകയും ചെയ്തു.എന്നാൽ അവർ ദില്ലി പോലീസിനോട് വിശ്വാസ വഞ്ചന കാണിച്ച് ആക്രമം നടത്തി. പോലീസ് തങ്ങളുടെ ചുമതലകൾ കൃത്യമാണ് നിർവഹിച്ചതെന്നും ശ്രീവാസ്തവ പറഞ്ഞു.

വാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപബ്ലിക് ദിനത്തിൽ കർഷക നടത്തിയ ട്രാക്ടർ റാലി വലിയ സംഘർഷത്തിലാണ് കലാശിച്ചത്. ആയിരക്കണക്കിന് കർഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. ചെങ്കോട്ട കീഴടക്കിയ കർഷകർ അവിടെ പതാക സ്ഥാപിച്ചിരുന്നു. സംഘർഷത്തിനിടെ ഒരു കർഷകൻ കൊല്ലപ്പെട്ടിരുന്നു.

അതേസമയം വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കർഷക സംഘനകൾ അറിയിച്ചു. അതിര്‍ത്തികളില്‍ നിന്ന് ദില്ലിയിലേക്ക് മെഗാ റാലി ഉള്‍പ്പടെയുള്ള പ്രതിഷേധ സമരങ്ങള്‍ ഇനിയും നടച്ചുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി.

English summary
violence on Republic Day was not due to a fall in intelligence; Delhi Police Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X